ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍-1 ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ സൂര്യനെപ്പറ്റിയുള്ള പര്യവേഷണം ആരംഭിച്ചതായി ഐഎസ്ആർഒ (ISRO confirms Aditya L1 has commenced collecting scientific data ). പേടകത്തിലെ പേലോഡായ ആദിത്യ സോളർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റിന്‍റെ (ആസ്പെക്‌സ്) ഭാഗമായ സ്റ്റെപ്‌സ് (സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജറ്റിക് പാര്‍ട്ടിക്കിള്‍ സ്‌പെക്ട്രോമീറ്റര്‍) ഉപകരണത്തിലെ സെന്സറുകളാണ് പ്രവർത്തനം തുടങ്ങിയത്.
ഉപകരണം ഇതിനോടകം ഡാറ്റാശേഖരണം തുടങ്ങിയതായി ഐഎസ്ആർഒ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ പത്തിനാണ് ഈ പര്യവേഷണ ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. 'ആദിത്യ-എൽ 1 ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. STEPS ഉപകരണത്തിന്‍റെ സെൻസറുകൾ ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം ദൂരത്തുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളും ഇലക്ട്രോണുകളും അളക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ ഡാറ്റ ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. യൂണിറ്റുകളിലൊന്ന് ശേഖരിച്ച ഊർജസ്വലമായ കണിക പരിതസ്ഥിതിയിലെ വ്യതിയാനങ്ങൾ ഇതോടൊപ്പം നൽകുന്നു' -ഐഎസ്ആർഒ എക്‌സിൽ കുറിച്ചു.
-
Aditya-L1 Mission:
— ISRO (@isro) September 18, 2023 " class="align-text-top noRightClick twitterSection" data="
Aditya-L1 has commenced collecting scientific data.
The sensors of the STEPS instrument have begun measuring supra-thermal and energetic ions and electrons at distances greater than 50,000 km from Earth.
This data helps scientists analyze the behaviour of… pic.twitter.com/kkLXFoy3Ri
">Aditya-L1 Mission:
— ISRO (@isro) September 18, 2023
Aditya-L1 has commenced collecting scientific data.
The sensors of the STEPS instrument have begun measuring supra-thermal and energetic ions and electrons at distances greater than 50,000 km from Earth.
This data helps scientists analyze the behaviour of… pic.twitter.com/kkLXFoy3RiAditya-L1 Mission:
— ISRO (@isro) September 18, 2023
Aditya-L1 has commenced collecting scientific data.
The sensors of the STEPS instrument have begun measuring supra-thermal and energetic ions and electrons at distances greater than 50,000 km from Earth.
This data helps scientists analyze the behaviour of… pic.twitter.com/kkLXFoy3Ri
പ്രവർത്തനം തുടങ്ങിയ ഉപകരണത്തിൽ ആറ് സെൻസറുകൾ ഉൾപ്പെടുന്നു, ഓരോന്നും വ്യത്യസ്‌ത ദിശകളിൽ നിരീക്ഷിക്കുകയും, 20 keV/ന്യൂക്ലിയോൺ മുതൽ 5 MeV/ന്യൂക്ലിയോൺ വരെയുള്ള അതിതീവ്രമായ ചൂടുള്ള അയോണുകളെയും, 1 MeV-ൽ കൂടുതലുള്ള ഇലക്ട്രോണുകളെയും അളക്കുന്നു. ഈ അളവുകൾ കണിക സ്പെക്ട്രോമീറ്ററുകൾ ഉപയോഗിച്ചാണ് ശേഖരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ആദിത്യ പേടകം ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം അകലെ എത്തിയ 2023 സെപ്റ്റംബർ 10-ന് തന്നെ STEPS ഉപകരണം പ്രവർത്തനം തുടങ്ങിയിരുന്നു. ഭൂമിയുടെ ആരത്തിന്‍റെ എട്ട് മടങ്ങോളം ദൂരമാണിത്. ഇത്ര ദൂരം പിന്നിട്ടതോടെ പേടകം ഭൂമിയുടെ റേഡിയേഷൻ ബെൽറ്റ് മേഖലയ്ക്ക് അപ്പുറമെത്തിയിരുന്നു. ഭൂമിയില്‍നിന്ന് 50,000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാന്‍ തുടങ്ങുന്നതുവരെയാണ് പര്യവേഷണം നടന്നതെന്നും സൂര്യപഠന ദൗത്യത്തിന് ഏറെ നിര്‍ണായകമാണിതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15ന് ആദിത്യ എൽ1ന്‍റെ നാലാം ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് നാലാം ഭ്രമണപഥം ഉയർത്തൽ. സെപ്‌റ്റംബർ 3നായിരുന്നു ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് സെപ്റ്റംബർ 5ന് രണ്ടാം ഭ്രമണപഥം ഉയർത്തലും സെപ്റ്റംബർ 10ന് മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയിരുന്നു.