പാരീസ്: ഫ്രഞ്ച് ഹൈടെക് കമ്പനിയായ ഡിക്‌സോമാർക്ക് പുറത്ത് വിട്ട ഏറ്റവും മികച്ച ബാറ്ററിയുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങിന്റെ ഗാലക്‌സി എം 51 ഇടംപിടിച്ചു. ശരാശരി ഉപയോഗത്തിൽ 80 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി ശേഷിയുള്ള വിക്കോ യു 30 എന്ന് സ്മാർട്ട്ഫോണാണ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. കൂടാതെ ഓപ്പോയുടെ ഫൈൻഡ് എക്സ് 3യും മികച്ച ചാർജ് നല്കുന്ന ഫോണുകളുടെ ശ്രേണിയിൽ മുന്നിലാണ്. അതുപോലെ ആപ്പിളിന്‍റെ ഐഫോൺ 12 പ്രോ കാര്യക്ഷമമായ ഉപയോഗത്തിന്‍റെ കാര്യത്തിലും മുന്നിലാണെന്നും ഡിക്‌സോമാർക്ക് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ക്യാമറ, ഓഡിയോ, ഡിസ്പ്ലേ എന്നിവയുടെ നിലവാരം വിവിധ പരിശോധനകളിലൂടെ അളക്കുന്ന ലോകപ്രശത്മമായ കമ്പനിയാണ് ഡിക്‌സോമാർക്ക്. സ്മാർട്ട്ഫോണുകളിലെ മികച്ച ബാറ്ററി പെർഫോമൻസ് നൽകുന്നവ കണ്ടെത്താനായി ഇത്തവണ ഡിക്‌സോമാർക്ക് 17 ഫോണുകളാണ് പരീക്ഷിച്ചത്. ബാറ്ററിയുടെ പ്രകടനം ഹാർഡ്‌വെയർ ഘടകങ്ങളുടെ തെരഞ്ഞെടുപ്പ്, പവർ മാനേജ്മെന്‍റ്, സോഫ്റ്റ്വെയർ ഒപ്റ്റിമൈസേഷന്‍ ഉൾപ്പടെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും കമ്പനി ഡയറക്ടർ ഒലിവിയർ സൈമൺ പറഞ്ഞു. പറഞ്ഞു.