ETV Bharat / science-and-technology

സ്‌മാര്‍ട്ട്‌ഫോണില്‍ ഇത് ചരിത്രം; വരാനിരിക്കുന്ന റിയല്‍മി ജി.ടി 2 മോഡലില്‍ എല്‍.പി.ഡി.ഡി.ആര്‍ 5 എക്‌സ് റാം - റിയല്‍മി ജിടി 2 മോഡലില്‍ എല്‍പിഡിഡിആര്‍ 5 എക്‌സ് റാം

റാന്‍ഡം ആക്‌സസ് മെമ്മറിയിലെ ഏറ്റവും പുതിയ മോഡലാണ് റിയല്‍മി അവതരിപ്പിക്കാനിരിക്കുന്ന എല്‍.പി.ഡി.ഡി.ആര്‍ 5 എക്‌സ് റാം

Realme GT2 Explorer Masters RAM specialty  Realme GT2 Explorer Master to be first in world with LPDDR5X RAM  About Realme GT2 Explorer Master RAM  റിയല്‍മി ജിടി 2 മോഡല്‍  റിയല്‍മി ജിടി 2 മോഡലില്‍ എല്‍പിഡിഡിആര്‍ 5 എക്‌സ് റാം  റിയല്‍മി ജിടി 2 എക്‌സ്‌പ്ലോറര്‍ മാസ്‌റ്റര്‍ ജൂലൈ 12 ന് പുറത്തിറങ്ങും
സ്‌മാര്‍ട്ട്‌ഫോണില്‍ ഇത് ചരിത്രം; വരാനിരിക്കുന്ന റിയല്‍മി ജി.ടി 2 മോഡലില്‍ എല്‍.പി.ഡി.ഡി.ആര്‍ 5 എക്‌സ് റാം
author img

By

Published : Jul 8, 2022, 3:33 PM IST

ബെയ്‌ജിങ്: ഉപയോക്താക്കള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത പുറത്തുവിട്ട് പ്രമുഖ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി. ജൂലൈ 12 ന് പുറത്തിറങ്ങാനിരിക്കുന്ന ജി.ടി 2 എക്‌സ്‌പ്ലോറര്‍ മാസ്‌റ്ററില്‍ എല്‍.പി.ഡി.ഡി.ആര്‍ 5 എക്‌സ് റാം (Random Access Memory) ഉള്‍പ്പെടുത്തും. ഈ ഫീച്ചര്‍ അവതരിപ്പിക്കുന്ന ആദ്യ സ്‌മാര്‍ട്ട്‌ഫോണായിരിക്കും ഇതെന്നും കമ്പനി അറിയിച്ചു.

മൊബൈൽ ഉപകരണങ്ങൾക്കായുള്ള റാം സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മോഡലാണ് എല്‍.പി.ഡി.ഡി.ആര്‍ 5 എക്‌സ് റാം. സ്‌നാപ്‌ഡ്രാഗണ്‍ എട്ട് പ്ലസ് ജെന്‍ 1 പ്രോസസറാണ് സ്‌മാര്‍ട്ട്‌ഫോണിലുണ്ടാവുക. വ്യാഴാഴ്‌ചയാണ് ഇതുസംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടത്.

മെറ്റൽ ഫ്രെയിം, എച്ച്‌.ഡി.ആര്‍ 10+ 10 ബിറ്റ് ഡിസ്‌പ്ലേയാണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റാണ് ഈ മോഡലില്‍ ഉണ്ടാവുക. മറ്റ് സ്‌മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് 20 ശതമാനം വൈദ്യുതി ഈ ബ്രാന്‍ഡില്‍ കുറവുവരും എന്നതാണ് മറ്റൊരു സവിശേഷത. ഉപയോക്താവിന്‍റെ കണ്ണിനെ ബാധിക്കാതിരിക്കാന്‍ 16,000ലധികം ഓട്ടോബ്രൈറ്റ്‌നെസ് ലെവലുകളുണ്ടാവും.

ജി.എസ്‌.എം അരീന റിപ്പോർട്ട് പ്രകാരം 2.37 എം.എം കനത്തിലാണ് സ്‌ക്രീന്‍. ലോഞ്ചിന് തൊട്ടുമുന്‍പായി കൂടുതല്‍ ഫീച്ചേഴ്‌സ് പുറത്തുവിടുമെന്നാണ് വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.