ETV Bharat / opinion

പ്രണയത്തിലാണോ ? പങ്കാളിയെ മിസ്‌ ചെയ്യുന്നുണ്ടോ ? ; ചില വാലന്‍റൈന്‍ ദിന ടിപ്പുകള്‍

author img

By

Published : Feb 14, 2022, 3:06 PM IST

Relationship tips | ഈ വാലന്‍റൈന്‍ ദിനത്തില്‍ പ്രണയിതാക്കള്‍ക്കായി ചില ടിപ്പുകള്‍

Valentines day 2022  Dating tips  Relationship tips  How to make a long distance relationship work  Valentine Day ideas  long distance relationships  വാലന്‍ന്‍റൈന്‍ ദിന വിദ്യകള്‍  പ്രണയിതാക്കള്‍ക്ക്‌ ചില വാലന്‍ന്‍റൈന്‍ വിദ്യകള്‍  വാലന്‍ന്‍റൈന്‍ ദിന ടിപ്പുകള്‍
പ്രണയത്തിലാണോ? പങ്കാളിയെ മിസ്‌ ചെയ്യുന്നുണ്ടോ? ഇതാ പിടിച്ചോ ചില വാലന്‍ന്‍റൈന്‍ ദിന വിദ്യകള്‍

Valentine Day ideas : നിങ്ങള്‍ പ്രണയത്തിലാണോ..? ഈ പ്രണയദിനത്തില്‍ നിങ്ങള്‍ പങ്കാളിയെ മിസ്‌ ചെയ്യുന്നുണ്ടോ..? ഉണ്ടെങ്കില്‍ ഈ ദിനം മികച്ചതാക്കാന്‍ ചില വാലന്‍റൈന്‍ ദിന വിദ്യകള്‍ പരീക്ഷിച്ച് നോക്കൂ.

How to make a long distance relationship work : ദീര്‍ഘകാല പ്രണയബന്ധങ്ങള്‍ക്ക്‌ വിര്‍ച്വല്‍ ഡേറ്റിങ്‌ ഒരു തടസമല്ല. ശാരീരിക-മാനസിക അടുപ്പവും ആശയവിനിമയവും കാമുകീ-കാമുകന്‍മാരുടെ പരസ്‌പര ബോണ്ടിങ്‌ മെച്ചപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ പ്രണയിതാക്കള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഒരു തടസ്സമാകാറുണ്ട്‌. മൊബൈല്‍ ഫോണ്‍ പോലുള്ള തടസ്സങ്ങളെ മാറ്റിനിര്‍ത്തി, നല്ല രീതിയില്‍ പ്രണയബന്ധം മുന്നോട്ടുകൊണ്ട്‌ പോകാന്‍ സഹായിക്കുന്ന ചില വാലന്‍റൈന്‍ ദിന വിദ്യകള്‍ ഈ ദിനത്തില്‍ നമുക്ക്‌ പരിശോധിക്കാം.

Valentines day 2022 : ചില ടിപ്പുകള്‍ നോക്കാം

വിര്‍ച്വല്‍ പില്ലോ ടോക്ക്‌

നിങ്ങളുടെ പങ്കാളിയില്‍ നിന്നും നിങ്ങളെത്ര അകലെയാണെങ്കിലും ഈ വിര്‍ച്വല്‍ പില്ലോ ടോക്ക്‌ പ്രണയിതാക്കള്‍ക്കിടയിലെ മാനസിക അടുപ്പം കൂട്ടും. പങ്കാളികളുടെ പ്രണയ ഹോര്‍മോണായ ഓക്‌സിടോക്‌സിന്‍റെ അളവ്‌ കൂട്ടാനും വിര്‍ച്വല്‍ പില്ലോ ടോക്ക്‌ സഹായിക്കും. പില്ലോ ടോക്കില്‍ വ്യക്തിപരമായ സംഭാഷണങ്ങള്‍ ഒഴിവാക്കുക. പകരം പങ്കാളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതല്‍ വികാരാധീനമായ സംഭാഷണത്തില്‍ ഏര്‍പ്പെടുക. ഇത്‌ നിങ്ങളുടെ ആഗ്രഹങ്ങളെ വര്‍ധിപ്പിക്കുകയും പങ്കാളിയില്‍ അവിശ്വസനീയമാം വിധം അടുപ്പം തോന്നിപ്പിക്കുകയും ചെയ്യും.

വിര്‍ച്വല്‍ കാന്‍ഡില്‍ലൈറ്റ്‌ ഡിന്നര്‍

ഒരു വിര്‍ച്വല്‍ കാന്‍ഡില്‍ ലൈറ്റ്‌ ഡിന്നര്‍ ഒരുക്കുക വഴി പങ്കാളിക്ക്‌ ഏറ്റവും മികച്ചൊരു റൊമാന്‍റിക്‌ അന്തരീക്ഷമാണ് നിങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. മെഴുകുതിരിയുടെ നേരിയ വെളിച്ചം പങ്കാളികളില്‍ ഒരു റൊമാന്‍റിക്‌ മൂഡ്‌ സൃഷ്‌ടിക്കും. അല്‍പം വൈനും, ഇഷ്‌ടപ്പെട്ട സ്വാദേറിയ ഭക്ഷണം കൂടി ആയാല്‍ റൊമാന്‍റിക്‌ മൂഡ് ഒരു പടികൂടി ഉയരും.

സൈക്കിക്‌ റീഡീങ്‌

വിര്‍ച്വല്‍ റീഡിങ്‌ പ്രണയിതാക്കള്‍ക്കിടയിലെ മാനസിക അടുപ്പം വര്‍ധിപ്പിക്കും. ഇതുവഴി പ്രണയികള്‍ ഭാവി ബോധമുള്ളവരാകും.

കലാകാരന്‍ ആകാം..

ഇത് ഇമോജികള്‍ക്കും വീഡിയോ ചാറ്റുകൾക്കും അപ്പുറമാണ്. പങ്കാളികളുമായി ക്രിയാത്മകമായി ഏര്‍പ്പെടുന്നത്‌ ഇരുവരുടെയും ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കും. ബ്രഷ്‌ പെയിന്‍റിംഗ്‌, ക്യാന്‍വാസ്‌ എന്നിവ ഉപയോഗിച്ച്‌ ഒരു കലാപരമായ നിമിഷത്തിനായി നിങ്ങള്‍ തയ്യാറെടുക്കുക. നിങ്ങളുടെ പങ്കാളിയുടെ ചിത്രം ക്യാന്‍വാസ്‌ ചെയ്യുന്നതിലൂടെ പങ്കാളിയുമായുള്ള പ്രണയ ബന്ധം ശക്തിപ്പെടും. പരസ്‌പരം ഇരുവരെയും കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. പങ്കാളിയുടെ ചിത്രം പകര്‍ത്താന്‍ നിങ്ങള്‍ ഒരു കലാകാരന്‍ ആകണമെന്നില്ല. പങ്കാളിയെ സന്തോഷിപ്പിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം.

ഭയാനകമായ വിര്‍ച്വല്‍ ട്രിപ്‌

പ്രണയിതാക്കള്‍ക്ക്‌ അവരുടെ ആത്മബന്ധം വളര്‍ത്തുന്നതിന്‌ സഹായകരമാകുന്ന ഒന്നാണ് ഭയപ്പെടുത്തുന്ന വെർച്വൽ ട്രിപ്പുകള്‍. പങ്കാളികള്‍ ഒന്നിച്ചിരിക്കുമ്പോള്‍ പങ്കാളിയില്‍ അകാരണമായ ഭയം ഉളവാക്കുന്നത് വളരെ രസകരമാണ്. ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ പങ്കാളിയെ ആശ്വസിപ്പിക്കുന്നതും അനുകമ്പ പ്രകടിപ്പിക്കുന്നതും ഇരുവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്.

അല്‍പം പാനീയം ആകാം

പങ്കാളിയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന്‌ ചെറിയ രീതിയിലുള്ള മദ്യപാനങ്ങള്‍ നല്ലതാണ്. ഒരു മാനസിക ബൂസ്‌റ്റര്‍ കൂടിയാണ് ലഘു മദ്യപാനം. പക്ഷേ അമിതമാകരുത്.

വിര്‍ച്വല്‍ ബോണ്‍ഫയര്‍

വിര്‍ച്വല്‍ ബോണ്‍ഫയര്‍ പ്രണയിതാക്കള്‍ക്കിടയില്‍ ആകര്‍ഷകമായ ഒരു അനുഭൂതി സൃഷ്‌ടിക്കാന്‍ കഴിയും. നേരിയ വെളിച്ചത്തില്‍ തീയില്‍ കായുന്ന വിറക് കൊള്ളികള്‍ പങ്കാളികളുടെ മനസ്സിനെ ചൂടുപിടിപ്പിക്കും.ഇരുവരുടെയും നെഗറ്റീവ്‌ ചിന്തകള്‍ വിട്ടകലും. പകരം പങ്കാളികളുടെ മനസ്സില്‍ പോസിറ്റീവ്‌ ചിന്തകളും നല്ല ആശയങ്ങളും ജനിക്കും.

വിര്‍ച്വല്‍ നേച്ചര്‍ വാക്ക്‌

പ്രണയിതാക്കള്‍ക്ക്‌ വളരെ വിലപ്പെട്ട ഒന്നാണ് വിര്‍ച്വല്‍ നേച്ചര്‍ വാക്ക്‌. പച്ചപ്പ് നിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെയുള്ള ഒരു റൊമാന്‍റിക്‌ നടത്തം ഇരുവര്‍ക്കുമിടയിലെ ആത്മബന്ധം വര്‍ധിപ്പിക്കും. വളരെ ശാന്തമായി നിശബ്‌ദതയോടെ നടക്കുക. ഇത്‌ യാത്രയെ കൂടുതല്‍ മനോഹരമാക്കും. വിര്‍ച്വല്‍ പ്രകൃതിയിലൂടെയുള്ള സഞ്ചാരം പങ്കാളികളെ അവരുടെ ജീവിതത്തിലെ ആശങ്കകളെ ഒഴിവാക്കാന്‍ സഹായിക്കും.

ഒന്നിച്ചൊരു കോഫി ആകാം

അതിരാവിലെ രുചികരമായ കാപ്പി കുടിക്കുന്നത്‌ മനസ്സിനെ കൂടുതല്‍ ഊര്‍ജ്വസ്വലമാക്കും. പങ്കാളികളുടെ മാനസികാവസ്ഥയെ ഉയര്‍ത്താനും ഇന്ദ്രിയ മോഹങ്ങളെ ഉണര്‍ത്താനും കാപ്പി ഫലപ്രദമാണ്. അകലെ ആണെങ്കിലും രാവിലെ പങ്കാളിക്കൊപ്പം ഒരു കാപ്പി പങ്കിടുന്നതിലൂടെ ഇരുവര്‍ക്കുമിടയില്‍ പോസിറ്റീവ്‌ ചിന്തകള്‍ ഉണരും.

Dating tips : മുകളില്‍ പറഞ്ഞ പ്രണയ വിദ്യകള്‍ നിങ്ങളും ഒന്ന്‌ പരീക്ഷിച്ച് നോക്കൂ. ഈ വാലന്‍റൈന്‍ ദിനത്തില്‍ നിങ്ങളുടെ പ്രണയബന്ധം കൂടുതല്‍ ശക്തമാകാന്‍ ഈ പ്രണയ വിദ്യകള്‍ ഉപകാരപ്പെടും.

Also Read: നിറങ്ങളും മനുഷ്യന്‍റെ മാനസികാവസ്ഥയും തമ്മിലെന്ത് ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.