ETV Bharat / opinion

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മിഷന്‍റെ വാർഷിക റിപ്പോർട്ട്; നിരാശയുമായി ഇന്ത്യൻ-അമേരിക്കക്കാർ

author img

By

Published : Apr 27, 2022, 2:23 PM IST

റിപ്പോർട്ടിന് ആധികാരികതയില്ലെന്നും അടിസ്ഥാന യാഥാർത്ഥ്യങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ് റിപ്പോർട്ട് കാണിക്കുന്നതെന്നും പരാമര്‍ശം

religious freedom in India  USCIRF report on religious freedom  religious freedom biased against India  അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്റെ വാർഷിക റിപ്പോർട്ട്; നിരാശ പ്രകടിപ്പിച്ച് ഒരുകൂട്ടം ഇന്ത്യൻ-അമേരിക്കക്കാർ  യാഥാർത്ഥ്യങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ് റിപ്പോർട്ട് കാണിക്കുന്നതെന്നും പരാമര്‍ശം  റിപ്പോർട്ടിന് ആധികാരികതയില്ലെന്നും പരാമര്‍ശം
അജ്ഞതയാണ് റിപ്പോർട്ട് കാണിക്കുന്നതെന്നും പരാമര്‍ശം

വാഷിംഗ്‌ടണ്‍: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മിഷന്‍റെ പുതിയ വാർഷിക റിപ്പോർട്ടിൽ നിരാശ പ്രകടിപ്പിച്ച് ഒരുകൂട്ടം ഇന്ത്യൻ-അമേരിക്കക്കാർ. റിപ്പോര്‍ട്ട് ഇന്ത്യക്കെതിരാണെന്നും അവര്‍ ആരോപിച്ചു. മതസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, ചൈന, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെയും മറ്റ് 11 രാജ്യങ്ങളെയും ചേര്‍ത്ത് പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളായി പ്രഖ്യാപിക്കാൻ ബൈഡൻ അഡ്‌മിനിസ്ട്രേഷനോട് റിപ്പോർട്ട് ശുപാർശ ചെയ്‌തു. എന്നാല്‍ ഈ ശിപാർശകൾ യുഎസ് സർക്കാരിന് ബാധകമല്ല.

യുഎസിലെ ഇന്ത്യ വിരുദ്ധ കാമ്പെയ്‌നുകൾ വഴി പൂര്‍ത്തീകരിച്ച ഇന്ത്യയെക്കുറിച്ചുള്ള യുഎസ് സിഐആര്‍എഫിന്റെ റിപ്പോർട്ട് പക്ഷപാതപരമാണെന്നും, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായി പീഡിപ്പിക്കപ്പെട്ട അഭയാർഥികൾക്ക് പൗരത്വം നൽകുന്ന ഒരു നിയമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം (സിഎഎ) എന്ന് തിരിച്ചറിയുന്നതിനു പകരം പൗരത്വം എടുത്തുകളയാനുള്ള നടപടിയായി ഇതിനെ വ്യാഖ്യാനിക്കുന്നുവെന്നും യുഎസ് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസിൽ നിന്നുള്ള ഖണ്ഡേറാവു കാന്ത് ആരോപിച്ചു.

ജനാധിപത്യ രാജ്യങ്ങളിൽ സാധാരണമായ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ഇന്ത്യയില്‍ കോടതി വിധി പ്രകാരമാണ് നടപ്പാക്കുന്നതെന്ന് പരാമർശിക്കുന്നതിൽ റിപ്പോർട്ട് പരാജയപ്പെട്ടു. കാന്ദ് പറഞ്ഞു. റിപ്പോർട്ടിൽ കശ്‌മീരിൽ നിന്നുള്ള മുസ്‌ലിങ്ങളെ മാത്രം പരാമര്‍ശിച്ചത് നിരാശാജനകമാണ്, അവരുടെ ഭീകരതക്ക് ഇരകളായ കശ്‌മീരി പണ്ഡിറ്റ് ഹിന്ദുക്കളെ അവഗണിച്ചു. 370 റദ്ദാക്കിയതിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലായത് പരാമർശിക്കുന്നതിൽ പരാജയപ്പെട്ടു. ഗ്ലോബൽ കശ്‌മീരി പണ്ഡിറ്റ് ഡയസ്പോറയുടെ സ്ഥാപക അംഗം ജീവൻ സുത്ഷി പറഞ്ഞു.

ബംഗ്ലാദേശിൽ നിന്ന് ധാരാളം ആളുകള്‍ ജിഹാദികളിൽ നിന്ന് ജീവൻ രക്ഷിക്കാൻ ഇന്ത്യയിലേക്ക് പോകുന്നതിനാൽ റിപ്പോർട്ട് ഇന്ത്യയുടെ മാനുഷിക യോഗ്യതക്ക് വിരുദ്ധമാണെന്ന് ദലിത് കാന്ത, ബംഗ്ലാദേശ് ജേര്‍ണല്‍ ഓഫ് മൈനോരിറ്റി എന്നിവയുടെ എഡിറ്റര്‍ പ്രിയ സാഹ പറഞ്ഞു. റിപ്പോർട്ടിൽ യുഎസിന്‍റെ ഇന്ത്യാ വിരുദ്ധ നിലപാട് കാണിക്കുന്നുവെന്നും ഇന്ത്യൻ നിയമങ്ങളെയും ഭരണഘടനയെയും അടിസ്ഥാന യാഥാർത്ഥ്യങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ് റിപ്പോർട്ട് കാണിക്കുന്നതെന്നും കൗൺസിൽ ഫോർ സ്ട്രാറ്റജിക് അഫയേഴ്‌സിന്റെ പ്രസിഡന്റ് ഡോ. ആദിത്യൻ പറഞ്ഞു.

യാഥാർത്ഥ്യത്തെയും നിക്ഷിപ്‌ത താൽപ്പര്യങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനമെന്നും യുഎസ് സിആര്‍ഐഎഫ് നിഷ്‌പക്ഷമായി ഒരു റിപ്പോർട്ട് ചെയ്യണമെന്നും പ്രൊഫസർ യാഷ് പഥക് പറഞ്ഞു.

ചില ഇന്ത്യാ വിരുദ്ധ ശക്തികളും വിദേശത്ത് നിന്നുള്ള ഖാലിസ്ഥാനി ഘടകങ്ങളും കർഷകരുടെ പ്രതിഷേധം വഴി ഇന്ത്യയിൽ തടസങ്ങൾ സൃഷ്‌ടിക്കാൻ യുഎസ് ഡോളറിൽ പരസ്യമായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കർഷക സമരത്തിൽ ഖാലിസ്ഥാൻ ഭീകരർ നുഴഞ്ഞുകയറിയത്‌ അംഗീകരിക്കുന്നതിനുപകരം, സർക്കാർ അപകീർത്തിപ്പെടുത്തിയെന്ന് റിപ്പോർട്ട് തെറ്റായി പ്രവചിച്ചു. ഖൽസ ടുഡേയുടെ ചീഫ് എഡിറ്റര്‍ സുഖി ചാഹൽ പറഞ്ഞു. എല്ലാ സിഖ് കർഷക പ്രതിഷേധക്കാരും തീവ്രവാദികളാണെന്നും ചാഹൽ പറഞ്ഞു.

റിപ്പോർട്ടിന് ആധികാരികതയില്ലെന്നും സമാധാനപ്രിയരും ബഹുസ്വരതയുള്ളവരുമായ ബഹുഭൂരിപക്ഷം ഹിന്ദുക്കളെയും തീവ്രവാദികളായി മുദ്രകുത്താൻ റിപ്പോര്‍ട്ട് ശ്രമിക്കുന്നുവെന്നും സൗത്ത് ഏഷ്യൻ അമേരിക്കൻ വോയ്‌സ് ഫോർ ഇംപാക്റ്റ് പ്രസിഡന്റ് ചന്ദ്രു ആചാര്യ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.