ETV Bharat / opinion

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിന് മുഖ്യ ഉത്തരവാദി സമൂഹ മാധ്യമങ്ങളെന്ന് പഠനം

സമൂഹ മാധ്യമങ്ങളുടെ അല്‍ഗോരിതം വ്യാജവാര്‍ത്ത പങ്കുവയ്‌ക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന വിധത്തിലാണെന്നാണ് കണ്ടെത്തല്‍

author img

By

Published : Jan 18, 2023, 9:09 PM IST

How social media platforms reward users for spreading misinformation  spreading misinformation  വ്യാജവാര്‍ത്തകള്‍  സാമൂഹ്യ മാധ്യമങ്ങളുടെ അല്‍ഗോരിതം  വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച പഠനം  സാമൂഹ്യ മാധ്യമങ്ങളും വ്യാജവാര്‍ത്തകളും  usc study on fake news
വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിന് മുഖ്യ ഉത്തരവാദി സാമൂഹ്യമാധ്യമങ്ങളെന്ന് പഠനം

കാലിഫോര്‍ണിയ: ഉപയോക്താക്കളേക്കാളും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് വ്യാജവാര്‍ത്തകള്‍ തടയുന്നതില്‍ ഉത്തരവാദിത്തം കൂടുതലെന്ന് യുഎസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തല്‍. വിവരങ്ങള്‍ നിരന്തരം പങ്കുവയ്‌ക്കുന്ന ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്ന പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമെന്ന് പഠനം വിലയിരുത്തുന്നു. 2,400ലധികം ഫേസ്‌ബുക്ക് ഉപയോക്താക്കളിലാണ് പഠനം നടത്തിയത്.

പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിന് വിധേയമാക്കിയവരില്‍ സ്ഥിരമായി വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ 15ശതമാനം ആളുകളാണ്. ഇവരാണ് 30ശതമാനം മുതല്‍ 40 ശതമാനം വരെ വ്യാജവാര്‍ത്തകളുടെ ഉത്തരവാദികള്‍ എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സ്ഥിരമായി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ വല്ലപ്പോഴും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെക്കാള്‍ ആറ് മടങ്ങ് കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്ന് കണ്ടെത്തി.

അല്‍ഗോരിതം പ്രോത്സാഹനം നല്‍കുന്നു: വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഉപയോക്താവിന് കൂടുതല്‍ അംഗീകാരം ലഭിക്കുന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ അല്‍ഗോരിതം. അതുകൊണ്ട് തന്നെ വാര്‍ത്തകള്‍ നിരന്തരം പങ്കുവയ്‌ക്കുന്ന സ്വഭാവം ആര്‍ജിച്ച ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ വിവേചന ബുദ്ധിയില്ലാതെ വ്യാജവാര്‍ത്തകളും പങ്കുവയ്‌ക്കുന്നു എന്ന് പഠനത്തില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളുടെ ഘടനപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ആര്‍ജിക്കുന്ന ചില സ്വഭാവസവിശേഷതകളാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കാരണം. അല്ലാതെ ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകളല്ല. ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ വാര്‍ത്തകള്‍ വിമര്‍ശനാത്‌മകമായി വിലയിരുത്താത്തതും രാഷ്‌ട്രീയ മുന്‍വിധികള്‍ ഉള്ളതുമാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് ഇതിന് മുമ്പുള്ള പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളിലെ 'റിവാര്‍ഡ് സ്‌ട്രക്‌ചര്‍' ആണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് എന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സത്യസന്ധമായ വാര്‍ത്തകള്‍ പങ്കുവയ്‌ക്കുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യത നല്‍കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലെ അല്‍ഗോരിതം മാറ്റുകയാണെങ്കില്‍ വ്യാജവാര്‍ത്ത നല്ലൊരളവില്‍ കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.