ETV Bharat / opinion

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു ; എങ്ങനെ സ്ലോട്ട് എടുക്കാം ?, അയ്യപ്പദര്‍ശനം എളുപ്പമാക്കാന്‍ അറിയേണ്ടതെല്ലാം

Sabarimala Virtual Queue Booking Begins : സാധുവായ മൊബൈല്‍ നമ്പറോടെ ദര്‍ശനത്തിനുള്ള രജിസ്ട്രേഷന്‍ ചെയ്യാം. അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വേണ്ട.

Sabarimala Pilgrimage : Virtual Queue booking Started, Know how to reserve Slots For Ayyappa Darshan,ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു ; അയ്യപ്പദര്‍ശനം എളുപ്പമാക്കാന്‍ ചെയ്യേണ്ടത്
Sabarimala Pilgrimage : Virtual Queue booking Started, Know how to reserve Slots For Ayyappa Darshan
author img

By ETV Bharat Kerala Team

Published : Nov 3, 2023, 8:49 PM IST

പത്തനംതിട്ട : മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് സൗകര്യം ഒരുക്കാന്‍ ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി. മണ്ഡലവിളക്ക് കാലത്തേക്ക് ഡിസംബര്‍ 29 വരെയുള്ള ദര്‍ശനത്തിനുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. സാധുവായ മൊബൈല്‍ നമ്പറോടെയാകണം ദര്‍ശനത്തിനുള്ള രജിസ്ട്രേഷന്‍ ചെയ്യേണ്ടത് (Sabarimala Virtual Queue Booking Begins).

അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആവശ്യമില്ല. ദര്‍ശനം നടത്താനുദ്ദേശിക്കുന്ന ദിവസത്തിന് ഒരു ദിവസം മുമ്പെങ്കിലും വെര്‍ച്വല്‍ ദര്‍ശന്‍ ടോക്കണ്‍ എടുത്തിരിക്കണം എന്നതാണ് വ്യവസ്ഥ. കേരളത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രമാണ് ശബരിമല. മണ്ഡല മകര വിളക്ക് സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമാവുക പതിവാണ് (Sabarimala Pilgrimage).

നിലക്കലിലും പമ്പയിലും തീര്‍ത്ഥാടകരുടെ വന്‍ തിരക്കും മണിക്കൂറുകളോളമുള്ള കാത്തിരിപ്പും ഒഴിവാക്കാനുദ്ദേശിച്ചാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കുന്നത്. കേരള പൊലീസും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ച് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ലോകത്തിന്‍റെ ഏതുഭാഗത്തുനിന്നും സ്ലോട്ട് ബുക്ക് ചെയ്യാനാവും. ഓരോ മണിക്കൂറിലും ഒരു നിശ്ചിത എണ്ണം തീര്‍ത്ഥാടകരെ പതിനെട്ടാംപടി കടന്നുപോകാന്‍ അനുവദിക്കുന്ന തരത്തിലാണ് വെര്‍ച്വല്‍ ക്യൂ ക്രമീകരിക്കുന്നത് (Sabarimala Mandala Makara Vilakku Festival).

'രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടു', ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

ലോകത്തെവിടെയുമുള്ള അയ്യപ്പ ഭക്തര്‍ക്ക് ഓണ്‍ലൈനായി വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്യാവുന്നതാണ്. വെര്‍ച്വല്‍ ക്യൂ ടോക്കണുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ശബരിമല ദര്‍ശനത്തിന് അനുമതി ഉണ്ടാവുകയുള്ളൂ. രണ്ടുതരത്തില്‍ വെര്‍ച്വല്‍ ക്യൂ ടോക്കണ്‍ സ്വന്തമാക്കാം. ഓണ്‍ലൈനായും സ്പോട്ട് ബുക്കിങ് വഴിയും. സ്പോട്ട് ബുക്കിങ്ങിന് സംവിധാനമുള്ളത് പമ്പയിലും നിലക്കലിലുമാണ് (How can we Book Slot in Sabarimala Virtual Queue System).

വെര്‍ച്വല്‍ ടോക്കണ്‍ എടുക്കാതെ നേരിട്ട് പമ്പയിലും നിലക്കലിലും എത്തുന്ന ഭക്തര്‍ക്കാണ് സ്പോട്ട് ബുക്കിങ് വഴി ടോക്കണ്‍ നല്‍കുക. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവരെ പരിഗണിച്ച ശേഷം ആയിരിക്കും നിശ്ചിത എണ്ണം സ്പോട്ട് ബുക്കിങ് ടോക്കണുകള്‍ നല്‍കുക. ദര്‍ശന്‍ ടിക്കറ്റുകള്‍ ഓണ്‍ ലൈനായി കൈപ്പറ്റിയവരും ലഭിച്ച ദര്‍ശന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് പമ്പയില്‍ എത്തണം.

ഇത്തവണ മണ്ഡല വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത് നവംബര്‍ 16 നാണ്. ഡിസംബര്‍ 25 വരെയാണ് മണ്ഡല സീസണില്‍ ശബരിമല തീര്‍ത്ഥാടനം അനുവദിക്കുക. എന്നാല്‍ അതിന് മുമ്പ് നവംബര്‍ 10 നും പതിനൊന്നിനും ചിത്തിര ആട്ട മഹോല്‍സവത്തിനായും ശബരിമല നട തുറക്കും.

എങ്ങനെ ബുക്ക് ചെയ്യാം : ശബരിമല ദര്‍ശനത്തിനുള്ള വെർച്വൽ ക്യൂ ടോക്കണുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ എന്തുചെയ്യണമെന്ന സംശയം സ്വാഭാവികമാണ്. https://sabarimalaonline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ശബരിമല വെര്‍ച്വല്‍ ക്യൂവിനുള്ള ദര്‍ശന്‍ ടോക്കണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. sabarimalaonline.org വഴി ദര്‍ശന്‍ ടോക്കണ്‍ ബുക്ക് ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങള്‍ ലളിതമായി ഇവിടെ വായിക്കാം.

ശബരിമല ദര്‍ശനത്തിനുള്ള ഓൺലൈൻ ബുക്കിങ് ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ബുക്കിങ്ങിന് ആവശ്യമായ രേഖകള്‍ നിങ്ങളുടെ മൊബൈലിലോ കംപ്യൂട്ടറിലോ ശേഖരിച്ച് തയ്യാറാക്കിവയ്ക്ക‌ണം. ഇതിനായി ഇനി പറയുന്ന രേഖകളാണ് ആവശ്യം. തീര്‍ത്ഥാടനത്തിന് പോകുന്ന ഓരോ ഭക്തന്‍റേയും ഫോട്ടോ. ഓരോരുത്തരുടേയും ജനനത്തീയതി, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി.

Travancore Devaswom Board ലക്ഷ്യം പ്ലാസ്റ്റിക് രഹിത തീർത്ഥാടനവും വരുമാന വർധനയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌

അതിനുശേഷം https://sabarimalaonline.org എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഹോം പേജില്‍ കയറുക. അവിടെ രണ്ട് ഒപ്ഷനുകള്‍ കാണാം. ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവരാണെങ്കില്‍ രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ഫോട്ടോ അടക്കം നല്‍കി പാസ്‌വേഡ് നിര്‍മ്മിക്കലാണ് ആദ്യ പടി. ജനനത്തീയതി, ഐഡി പ്രൂഫ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ കൃത്യമായി നല്‍കണം. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒ ടി പി സന്ദേശം വരും. അത് അംഗീകരിക്കുന്നതോടെ രജിസ്ട്രേഷന്‍ ഘട്ടം വിജയകരമായി പൂര്‍ത്തിയായി.

ഇനിയാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള നടപടി തുടങ്ങേണ്ടത്. ഇ മെയില്‍ വിലാസവും പാസ്‌വേഡും നല്‍കി ലോഗ് ഇന്‍ ചെയ്യണം. ലോഗ് ഇന്‍ ചെയ്ത ശേഷം വരുന്ന വിന്‍ഡോയില്‍ വെര്‍ച്വല്‍ ക്യൂ എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കണം. ഇടതുവശത്ത് മുകളിലായാണ് വെര്‍ച്വല്‍ ക്യൂ ഒപ്ഷന്‍.അതിന് താഴെയായി ഗ്രൂപ്പ് ഒപ്ഷനും കാണാം. നിങ്ങള്‍ ഒരു സംഘമായാണ് ദര്‍ശനത്തിന് പോകുന്നതെങ്കില്‍ ഗ്രൂപ്പ് എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക. ദര്‍ശനം നടത്താനുദ്ദേശിക്കുന്ന തീയതിയും നല്‍കുക.

എത്രപേരെ വേണമെങ്കിലും ഇതില്‍ ഉള്‍പ്പെടുത്താം. ഇതിന് ആഡ് പില്‍ഗ്രിം ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓരോരുത്തരുടേയും വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തണം. ഫോട്ടോ, ഐഡി പ്രൂഫ് ജനനത്തീയതി ഫോണ്‍നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. പോര്‍ട്ടലില്‍ നല്‍കിയ കലണ്ടറില്‍ നിന്ന് പോകാനുദ്ദേശിക്കുന്ന തീയതി, സമയം എന്നിവയുടെ ലഭ്യതക്കനുസരിച്ച് തെരഞ്ഞെടുത്ത് രേഖപ്പെടുത്തി ആഡ് ടു വിഷ് ലിസ്റ്റില്‍ ചേര്‍ക്കുക.

Sabarimala Pilgrimage: 5 ഭാഷകളില്‍ ഭക്ഷണ സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം, അമിത വില ഈടാക്കുന്നത് തടയുമെന്ന് മന്ത്രി ജി ആര്‍ അനില്‍

അപ്പം, അരവണ പ്രസാദം, വിഭൂതി നെയ്യ് എന്നിവ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് ദേവസ്വം നിശ്ചയിച്ച തുക ഓണ്‍ലൈനായി അടയ്ക്കാ‌നും സംവിധാനമുണ്ട്. ആഡ് വിഷ്‌ലിസ്റ്റ് പ്രൊസീഡ് ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങളടങ്ങിയ സ്വാമി കൂപ്പണും വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. മൈ പ്രൊഫൈലില്‍ നിന്നും കൂപ്പണ്‍ പ്രിന്‍റ് ചെയ്ത് എടുക്കാനാവും.

നിങ്ങൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ, തുടര്‍ന്നങ്ങോട്ടുള്ള ബുക്കിങ്ങിന് അംഗത്വ ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്യാൻ നിങ്ങളുടെ ഇ മെയില്‍ ഐഡിയും പാസ്‌വേഡും നൽകുക. അതേസമയം ഓണ്‍ലൈനായി ശബരിമലയിലെ റൂം ബുക്കിങ് ശനിയാഴ്ച ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.