ETV Bharat / opinion

അഭിമുഖത്തിൽ നിരസിക്കപ്പെട്ടതിൽ നിരാശരാകേണ്ട: ഈ ഇന്‍റർവ്യൂ ടിപ്പുകൾ ഓർത്താൽ മതി - new job news

കഴിവുകളുടെ കാര്യത്തിൽ നമുക്ക് സ്വയം ആത്മവിശ്വാസം കുറയരുത്. വരാനിരിക്കുന്ന അഭിമുഖങ്ങളിൽ നിങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ ഇന്‍റർവ്യൂ ടിപ്പുകൾ ഇതാ

interview  tips  lifehack  ഇന്‍റർവ്യൂ ടിപ്പുകൾ  career  ആത്മവിശ്വാസം  job  new job news  hacks
interview tips
author img

By

Published : Feb 16, 2023, 11:28 AM IST

രു സ്വപ്‌ന ജോലി ലഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എല്ലാവരും കഠിനാധ്വാനം ചെയ്യുകയും ഇന്‍റർവ്യൂവിൽ പങ്കെടുക്കുകയും ചെയ്യുന്നു. എല്ലാ അഭിമുഖത്തിലും നമ്മൾ വിജയിക്കണമെന്നില്ല. ചിലപ്പോൾ ജോലി നേടാൻ ലക്ഷ്യമിടുന്ന കമ്പനിയിൽ നിന്ന് നമ്മളെ നിരസിച്ചേക്കാം. പലരും നിരാശരാകും.എന്നാൽ ഇത്തരം അവസ്ഥകളെ സംയമനത്തോടെ സമീപിക്കാനാണ് വിദഗ്‌ധർ അഭിപ്രാപ്പെടുന്നത്. 'ഇതിലും നല്ല ഒരു അവസരം ഉണ്ടാവും' എന്ന പോസിറ്റീവായ മനോഭാവത്തോടെ മുന്നോട്ട് പോയാൽ, അഭിമുഖം നിരസിക്കപ്പെട്ട നിരാശയിൽ നിന്ന് കരകയറാനും ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.

നിങ്ങൾ ഒറ്റയ്ക്കല്ല!: ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തുന്നത് നിങ്ങൾ മാത്രമല്ല. അതാത് ജോലി വൈദഗ്ധ്യമുള്ള പലരും അവിടെ വരാറുണ്ട്. മാത്രമല്ല അഭിമുഖത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ജോലി ലഭിക്കണമെന്നില്ല. വന്ന ഉദ്യോഗാർഥികളിൽ നിന്ന് മികച്ച കഴിവുകൾ പ്രകടിപ്പിക്കുന്നവരെയാണ് സ്ഥാപനം തിരഞ്ഞെടുക്കുന്നത്.

ഈ ക്രമത്തിൽ നിങ്ങളെ തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. കാരണം നിങ്ങൾ മാത്രമല്ല. അവിടെ വരുന്നവരിൽ ഭൂരിഭാഗവും ഇന്‍റർവ്യൂവിന് തിരസ്‌കരിക്കപ്പെടുന്നു. അതിനാൽ നിങ്ങൾ എത്ര ശ്രമിച്ചിട്ടും ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് വിഷമിക്കേണ്ട. അവരോട് സംസാരിക്കാൻ ശ്രമിക്കുക. ഈ രീതിയിലൂടെ നിങ്ങൾക്ക് അടുത്ത അഭിമുഖത്തിനായി കൂടുതൽ പോസിറ്റീവായി തയ്യാറെടുക്കാനും കഴിയും

ഫീഡ്ബാക്ക് നല്ലതാണ്!: ഇന്‍റർവ്യൂ കഴിഞ്ഞു ജോലിക്ക് തിരഞ്ഞെടുത്തോ ഇല്ലയോ എന്ന് കമ്പനി മെയിൽ വഴി അറിയിക്കാറുണ്ട്. തിരഞ്ഞെടുത്താലും ഇല്ലെങ്കിലും ഫീഡ്ബാക്ക് വിശദമായി നൽകാറില്ല. എന്നാൽ ഇത് ശരിയല്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. എന്തുകൊണ്ടാണ് തങ്ങളെ തിരഞ്ഞെടുക്കാത്തത് എന്ന് ബന്ധപ്പെട്ട സംഘടനയിൽ നിന്ന് അഭിപ്രായം തേടേണ്ടത് പ്രധാനമാണെന്ന് അവർ പറയുന്നു

ഈ ക്രമത്തിൽ, കഴിവുകളുടെ കാര്യത്തിൽ നിങ്ങൾ എവിടെയാണ് പിന്നിലെന്നും, നിങ്ങൾ ചെയ്‌ത തെറ്റുകൾ എന്താണെന്നും അറിയുന്നതിനുപുറമെ, മെച്ചപ്പെടുത്തേണ്ട വശങ്ങളെക്കുറിച്ച് അറിയാനും ഈ മാർഗം ഉപകരിക്കും. തൽഫലമായി, വരാനിരിക്കുന്ന അഭിമുഖങ്ങളിൽ നിങ്ങൾക്ക് മികച്ച പ്രകടനം നടത്താനും നിങ്ങളുടെ സ്വപ്‌ന ജോലി നേടാനും കഴിയും

നിങ്ങൾ നിങ്ങൾ ആകുന്നു: കഠിനാധ്വാനം ചെയ്‌ത് ജോലി നേടാൻ ആഗ്രഹിക്കുന്ന ഒരു കമ്പനി നിങ്ങളെ തിരഞ്ഞെടുത്തില്ലെങ്കിൽ, നമ്മുടെ കഴിവുകളുടെ കാര്യത്തിൽ നമുക്ക് സ്വയം ആത്മവിശ്വാസം കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ അത്തരം നിരാശജനകമായ ചിന്തകളിൽ കുടുങ്ങിപ്പോകുന്നതിനുപകരം, എന്തുകൊണ്ടാണ് നിങ്ങൾക്ക് തിരഞ്ഞെടുക്കപ്പെടാൻ കഴിയാത്തതെന്ന് ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. ഈ ക്രമത്തിൽ, ഈ അഭിമുഖത്തിൽ സംഭവിച്ച തെറ്റുകൾ അറിയുകയും അടുത്ത അഭിമുഖത്തിൽ അവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഈ പ്രക്രിയയിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ ഉപദേശങ്ങളോ ഉണ്ടെങ്കിൽ ഉപദേശകരുടെ സഹായം സ്വീകരിക്കുന്നത് വളരെ നല്ലതാണ്. അങ്ങനെ അവരുടെ ഉപദേശങ്ങളും നിർദേശങ്ങളും നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കും. ഇത് നിങ്ങളുടെ മെച്ചപ്പെട്ട കരിയറിന് വഴിയൊരുക്കുന്നു

ഒരു ഇടവേള എടുക്കുക!: 'എനിക്ക് കഴിവില്ല, എനിക്ക് അവസരങ്ങളൊന്നും ലഭിക്കില്ല, ഭാവിയിൽ എനിക്ക് ജോലി ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും?' ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ പലരും ഇങ്ങനെ ചിന്തിക്കാൻ തുടങ്ങും. പിരിമുറുക്കം, ആകുലത, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളല്ലാതെ മറ്റൊരു ഗുണവും ഇത്തരം ചിന്തകൾക്കൊണ്ട് ഉണ്ടാവില്ല. ഇത്തരം ചിന്തകളിൽ നിന്ന് മുക്തി നേടാൻ കഴിയുമെങ്കിൽ കുറച്ച് ദിവസത്തേക്ക് തൊഴിൽ അന്വേഷണത്തിൽ നിന്ന് ഇടവേള പ്രഖ്യാപിക്കുന്നതാണ് നല്ലത്.

ഈ ക്രമത്തിൽ ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അവധിക്ക് പോകുക, തുടങ്ങിയ കാര്യങ്ങൾ വീണ്ടും ഊർജസ്വലമാക്കാം... തൊഴിലിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരും പ്രമുഖ വ്യവസായികളും പല സന്ദർഭങ്ങളിലും ജോലി സമ്മർദത്തിൽ നിന്ന് രക്ഷനേടാൻ ഇതേ രീതി പിന്തുടരുന്നതായി പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.