ETV Bharat / opinion

'ഭോപ്പാല്‍' സാക്ഷി; മലിനീകരണത്തെ കുറിച്ച് അവബോധം സൃഷ്‌ടിച്ചുകൊണ്ട് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ഇന്ന് - പ്രകൃതി

ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതും മനുഷ്യര്‍ക്കും പ്രകൃതിക്കും ആഘാതം സൃഷ്‌ടിക്കുന്നതുമായ മലിനീകരണത്തെ കുറിച്ച് അവബോധം സൃഷ്‌ടിച്ചുകൊണ്ടുള്ള ദേശീയ മലിനീകരണ നിയന്ത്രണ ദിനം ഇന്ന്

Pollution  National Pollution Control Day  Various types of Pollutions  environment  awareness  ഭോപ്പാല്‍  മലിനീകരണത്തെ കുറിച്ച്  അവബോധം  ദേശീയ മലിനീകരണ നിയന്ത്രണ ദിനം  മലിനീകരണ  മനുഷ്യര്‍  പ്രകൃതി  ഹൈദരാബാദ്
'ഭോപ്പാല്‍' സാക്ഷി; മലിനീകരണത്തെ കുറിച്ച് അവബോധം സൃഷ്‌ടിച്ചുകൊണ്ട് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ഇന്ന്
author img

By

Published : Dec 2, 2022, 4:17 PM IST

ലോകത്തെ ഒരുപോലെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഷയമാണ് മലിനീകരണം. ജീവനും ജീവജാലങ്ങള്‍ക്കും ദോഷം വിതച്ച് വായു മലിനീകരണമായും, ജല മലിനീകരണമായും ശബ്‌ദ മലിനീകരണമായുമെല്ലാം തന്നെ ഇവ തുടരുന്നു. അതുകൊണ്ടുതന്നെ മനുഷ്യര്‍ക്കും പ്രകൃതിക്കും ആഘാതം സൃഷ്‌ടിക്കുന്ന മലിനീകരണത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കാനായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്.

മലിനീകരണത്തിൽ നിന്ന് മുക്തി നേടണമെന്നും പ്രകൃതിയെ സംരക്ഷിക്കണമെന്നും വിളംബരം ചെയ്‌തുകൊണ്ടാണ് ഓരോ മലിനീകരണ നിയന്ത്രണ ദിനവും കടന്നുപോകാറുള്ളത്. ഭാവി തലമുറയ്‌ക്ക് സുരക്ഷിതരായി ജീവിക്കാന്‍ പാകത്തില്‍ ഭൂമിയെ ഒരുക്കുക എന്ന വ്യക്തമായ ലക്ഷ്യവും ഇതിനുണ്ട്. വര്‍ഷാവര്‍ഷങ്ങളില്‍ ആചരിക്കുന്ന ദിവസത്തിന്‍റെ പ്രത്യേകത വ്യക്തമാക്കികൊണ്ട് സ്ഥിരമായി ഔദ്യോഗിക തീം ഇറങ്ങാറുണ്ടെങ്കിലും ഇത്തവണ ഇതുവരെ അത് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതുവഴി മലിനീകരണ നിയന്ത്രണത്തിന്‍റെ പ്രാധാന്യം അവസാനിച്ചുവെന്നോ, മലിനീകരണ നിയന്ത്രണം പൂര്‍ണമായും സാധ്യമായി എന്നോ അല്ല, മറിച്ച് അതിനെ പ്രത്യേക ദിനത്തിലൊതുക്കാതെ തുടരണമെന്നുള്ള സന്ദേശം കൂടിയാണ് പുറത്തുവരുന്നത്.

അതായത് മലിനീകരണത്തില്‍ ഉള്‍പ്പെടുന്ന വായു മലിനീകരണത്തിന്‍റെയും ഗാര്‍ഹിക വായു മലിനീകരണത്തിന്‍റെയും അനന്തരഫലമായി പ്രതിവര്‍ഷം ഏതാണ്ട് ഏഴ്‌ ദശലക്ഷം ആളുകള്‍ കൊല്ലപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മലിനീകരണം ജീവന് എത്രമാത്രം ദോഷകരമാണെന്ന് ഈ കണക്കുകള്‍ സംസാരിക്കും. മാത്രമല്ല 1984 ലെ ഭോപ്പാല്‍ വിഷവാതക ദുരന്തവും നമുക്ക് മുന്നിലുണ്ട്. ഭോപ്പാലിലെ ഒരു കീടനാശിനി പ്ലാന്‍റിൽ നിന്ന് 45 ടൺ മീഥൈൽ ഐസോസയനേറ്റ് ചോർന്ന് വായുവുമായി കലര്‍ന്നത് വഴി ആയിരങ്ങളാണ് മരിച്ചത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങളുമുണ്ടായി. ഒടുവില്‍ ഭോപ്പാല്‍ നിവാസികളായ ആയിരക്കണക്കിന് ആളുകളാണ് പ്രദേശം വിട്ടത്.

അതേസമയം 1984 ലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ സ്‌മരണയായി കൂടിയാണ് ഡിസംബര്‍ രണ്ട് ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്. നിലവിലെ ഉയര്‍ന്ന മലിനീകരണ തോത് കാരണം ലോകമെമ്പാടുമുള്ള പത്തില്‍ ഒമ്പത് ആളുകള്‍ക്കും ശ്വസിക്കാന്‍ ശുദ്ധമായ വായു ലഭ്യമല്ല. ഇതുകൂടി പരിഗണിക്കുമ്പോള്‍ വായു, ജലം, മണ്ണ്, ശബ്‌ദ മലിനീകരണം തുടങ്ങിയ വിവിധ തരം മലിനീകരണങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കലും അതിനെതിരെ ഐക്യപ്പെടലും ഏറെ അത്യാവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.