ETV Bharat / opinion

Belly fat Burning Drinks| അടിവയറ്റിലെ കൊഴുപ്പിൽ ആശങ്ക വേണ്ട, പ്രഭാത പാനീയം കൊണ്ട് പരിഹരിക്കാം...

author img

By

Published : Aug 16, 2023, 6:32 PM IST

അടിവയറ്റിൽ സാധാരണയായി ഉണ്ടാകുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില പ്രഭാത പാനീയങ്ങൾ

Belly fat  Warm water with lime and honey  Morning drinks  fat burning drinks  Ginger water  Amla juice and warm water  Jeera water  Fennel water  Cinnamon water  ജീരക വെള്ളം  നാരങ്ങയും തേനും ചേർത്ത ചൂടുവെള്ളം  അടിവയറ്റിലെ കൊഴുപ്പ്  പാനീയങ്ങൾ  പെരുംജീരക വെള്ളം  കറുവപ്പട്ട വെള്ളം  പ്രഭാത പാനീയങ്ങൾ
Belly fat Burning Drinks

രീരത്തിൽ വളരെ എളുപ്പത്തിൽ വന്ന് ചേരുന്ന ഒന്നാണ് അടിവയറ്റിലെ കൊഴുപ്പ്. വ്യായാമങ്ങൾക്കൊണ്ടും ഡയറ്റുകൾ കൊണ്ടുമെല്ലാം ഇത് ഒഴിവാക്കാൻ ശ്രമിച്ചാൽ പോലും ശരീരത്തിൽ നിന്നും പിടിവിടാതെ കൊഴുപ്പ് അതേപടി നിലനിൽക്കാറുണ്ട്. ആദ്യ ഘട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുമെങ്കിലും ശരീരത്തിൽ ദൃശ്യമായ വ്യത്യാസം കാണുന്നത് മുതൽ പലരും ഈ പ്രശ്‌നത്തിൽ വലിയ ആശങ്ക പ്രകടമാക്കാറുമുണ്ട്. ഇത്തരത്തിൽ, അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ നമ്മൾ വ്യായാമവും ഭക്ഷണക്രമവും നല്ലരീതിയിൽ സംയോജിപ്പിക്കേണ്ടതുണ്ട്. ഇതിൽ ശരീരത്തിലെത്തുന്ന ദ്രാവകവും വലിയ പങ്ക് വഹിക്കുന്നു.

ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ

നാരങ്ങയും തേനും ചേർത്ത ചൂടുവെള്ളം (Warm water with lime and honey)

നാരങ്ങയിൽ ആന്‍റിഓക്‌സിഡന്‍റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ അര നാരങ്ങയുടെ നീര് ചെറുചൂടുള്ള വെള്ളത്തിൽ ചേർക്കുമ്പോൾ ഇതിലെ ആന്‍റിഓക്‌സിഡന്‍റുകളും പെക്‌റ്റിൻ ഫൈബറും (pectin fibres) കൊഴുപ്പ് ഇല്ലാതാക്കുന്നതോടൊപ്പം ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പിനും രുചിക്കുമായാണ് തേൻ ചേർക്കുന്നത്. പ്രഭാതത്തിൽ ഒഴിഞ്ഞ വയറ്റിലാണ് ഇത് കുടിക്കേണ്ടത്.

ജീരക വെള്ളം (Jeera water )

മിക്ക ഇന്ത്യൻ വിഭവങ്ങൾക്കും പ്രത്യേക സ്വാദും മണവും നൽകുന്ന സുഗന്ധവ്യഞ്ജനമായ ജീരകത്തിന് കലോറി വളരെ കുറവാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും ദഹനത്തിനും രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് അത്യുത്തമാണ്. കൂടാതെ ദിവസവും ഭക്ഷണത്തിന് ശേഷം 2-3 തവണ കുടിക്കുന്നതും നല്ലതാണ്. ഒരു ടീസ്‌പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് രാവിലെ തിളപ്പിച്ച ശേഷമാണ് കുടിക്കേണ്ടത്.

പെരുംജീരക വെള്ളം (Fennel water)

പെരുംജീരകം ആന്‍റിഓക്‌സിഡന്‍റുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ്. ഇത് അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറക്കുന്നതിനും ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ വിഷവസ്‌തുക്കളെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഒരു ടീസ്‌പൂൺ പെരുംജീരകം ഒരു രാത്രി മുഴുവൻ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ ചൂടാക്കാതെ കുടിക്കുക. ദിവസവും രണ്ടോ മൂന്നോ തവണ കുടിക്കുന്നത് നല്ലതാണ്.

കറുവപ്പട്ട വെള്ളം (Cinnamon water )

നിരവധി ആരോഗ്യ ഗുണങ്ങളും ആന്‍റിമൈക്രോബയൽ ഗുണങ്ങളും ഉള്ള ഒന്നാണ് കറുവപ്പട്ട. ഇത് മെറ്റബോളിസം വർധിപ്പിക്കുന്നതിനും ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഒരു കഷ്‌ണം കറുവപ്പട്ടയോ ഒരു നുള്ള് കറുവപ്പട്ട പൊടിയോ ഒരു ഗ്ലാസ് വെള്ളത്തിൽ ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക. ചെറുതായി തണുപ്പിച്ച ശേഷം അൽപം തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് കൊഴുപ്പ് കുറയാൻ നല്ലതാണ്. ഭക്ഷണത്തിനിടയിലും രാത്രി കിടക്കുന്നതിന് മുമ്പും കുടിക്കാവുന്നതാണ്.

ചൂടുവെള്ളവും നെല്ലിക്ക നീരും (Amla juice and warm water )

അത്ര ആസ്വാദ്യകരമായ രുചി അല്ലെങ്കിലും ധാരാളം ക്രോമിയം അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. ഇത് കൊളസ്‌ട്രോൾ കുറക്കാനും ദഹനത്തിനും സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗം വരാനുള്ള സാധ്യതയും കുറക്കുന്നു. നന്നായി അരച്ചെടുത്ത നെല്ലിക്ക ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച് ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം.

ഇഞ്ചി വെള്ളം (Ginger water)

എല്ലാ വീടുകളിലും കാണുന്ന സുഗന്ധവ്യഞ്‌ജനമായ ഇഞ്ചി അടിവയറിലെ കൊഴുപ്പ് നശിപ്പിക്കാൻ വളരെ നല്ലതാണ്. സിൻഗെറോൺ, ഷോഗോൾസ് എന്നീ രണ്ട് സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ കഷ്‌ണം ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ചോ അല്ലെങ്കിൽ ചായയിൽ ചേർത്തോ പഞ്ചസാര ചേർക്കാതെ കുടിക്കുന്നത് നല്ലതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.