ETV Bharat / opinion

How To Calculate EPF Interest Rate ഇപിഎഫ് പലിശ നിരക്ക് പരിശോധിക്കുന്നതെങ്ങിനെ ? ഇപിഎഫുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം..

How To Calculate EPF Interest Rate ശമ്പളത്തിൽ നിന്നും എല്ലാ മാസവും ഇപിഎഫിലേക്ക് മാറ്റപ്പെടുന്ന തുകയ്‌ക്ക് നിങ്ങൾക്ക് എത്ര ശതമാനം പലിശ ലഭിക്കും? തൊഴിലുടമയുടെ നിക്ഷേപമെത്ര? അറിയാം..

EPF interest rate  How To Calculate EPF Interest Rate  ഇപിഎഫ്‌  EPF  Employees Provident Fund  Savings Scheme  EPF interest Calculate method  Employee Deposit Linked Insurance  EPS  Employees Pension Scheme  ഇപിഎഫ് പലിശ നിരക്ക്  ഇപിഎഫ് പലിശ നിരക്ക് കണക്കാക്കാൻ  ഇപിഎഫിൽ തൊഴിലുടമയുടെ നിക്ഷേപം  എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട്  എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ  ഇപിഎഫ് സംഭാവനകളുടെ നികുതി ആനുകൂല്യങ്ങൾ
How To Calculate EPF Interest Rate
author img

By ETV Bharat Kerala Team

Published : Aug 26, 2023, 12:55 PM IST

ല്ലാ മാസവും തുടക്കത്തിൽ കയ്യിൽ ശമ്പളം വന്നുചേരുമ്പോൾ സന്തോഷം തോന്നുമെങ്കിലും മാസാവസാനം നിരാശയായിരിക്കും. എത്ര ശമ്പളത്തിന് ജോലി ചെയ്യുന്നവരാണെങ്കിലും ദൈനംദിന ജീവിത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റിവരുമ്പോൾ സമ്പാദ്യമായി സൂക്ഷിക്കാൻ അക്കൗണ്ടിൽ കാര്യമായി ഒന്നും തന്നെ അവശേഷിക്കില്ല. ഇത്തരം സാഹചര്യങ്ങളിലാണ് ഇപിഎഫിനെക്കുറിച്ച് അറിയേണ്ടത്.

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (Employees' Provident Fund Organisation) കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള (Employee) സേവിങ്‌സ് സ്‌കീമാണ് (Savings Scheme) എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (Employees' Provident Fund). ഇപിഎഫിന് (EPF) സ്‌കീമുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഈ സ്‌കീമിലേയ്‌ക്ക് അവരുടെ ശമ്പളത്തിൽ നിന്നും എല്ലാ മാസവും ഒരു ചെറിയ തുക മാറ്റിവയ്‌ക്കേണ്ടി വരും. ഇതിന് പുറമെ അവരുടെ തൊഴിലുടമയും (Employer) നിങ്ങളുടെ ഇപിഎഫ്‌ അക്കൗണ്ടിലേയ്‌ക്ക് തുല്യമായ ഒരു സംഭാവന നൽകണം. തുടർന്ന് വിരമിക്കുന്ന സമയത്ത് നിങ്ങളുടെയും തൊഴിലുടമയുടേയും അതുവരെയുള്ള നിക്ഷേപം ഒന്നിച്ച് ഒറ്റ തുകയായി അതിന്‍റെ പലിശ സഹിതം നിങ്ങൾക്ക് ലഭിക്കും.

ഇപിഎഫ്‌ സ്‌കീം എന്ത് എങ്ങിനെ ( How EPF Scheme functions)

  • തൊഴിലുടമയും ജീവനക്കാരനും നിക്ഷേപം നടത്തണം
  • വേതന പരിധി 15,000 രൂപ. അതായത് 15000 രൂപയില്‍കൂടുതല്‍ മാസ ശമ്പളമുള്ള എല്ലാ ജീവനക്കാരും സ്കീമിന്‍റെ പരിധിയില്‍ വരും.
  • 2023 - 2024 വർഷത്തെ പലിശ നിരക്ക് 8.15 ശതമാനമാണ്
  • 20 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഇപിഎഫ്‌ സ്‌കീം നിർബന്ധം.

ഇപിഎഫ്‌ പലിശ നിരക്ക് കണക്കാക്കേണ്ട രീതികൾ (How To Calculate EPF Interest Rate)

ഓരോ വർഷത്തിന്‍റെയും അവസാനം ഇപിഎഫ്‌ഒ ആണ് അതത് വർഷത്തെ ഇപിഎഫ് പലിശ നിരക്ക് (EPF Interest Rate) തീരുമാനിക്കുന്നത്. വിപണി സാഹചര്യങ്ങൾ കൂടി പരിശോധിച്ചാണ് ഇപിഎഫ് പലിശ നിരക്ക് കണക്കാക്കുക. പ്രധാനമായും രണ്ട് രീതിയിലാണ് പലിശ നിരക്ക് കണക്കാക്കുക.

ഉദാഹരണത്തിന് ജീവക്കാരന്‍റെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും 40,000 രൂപയും പലിശ നിരക്ക് 8.15 ശതമാനവുമാണെന്ന് കരുതുക. എങ്കില്‍ ഇനി പറയുന്നരീതിയിലാവും ഇ പി എഫ് പലിശ കണക്കാക്കുക.

  • ഇപിഎഫിലേക്കുള്ള ജീവനക്കാരന്‍റെ സംഭാവന : 4,800 രൂപ (40,000 രൂപയുടെ 12 ശതമാനം)
  • തൊഴിലുടമയുടെ സംഭാവന : 1,468 രൂപ (40,000 രൂപയുടെ 3.67 ശതമാനം)
  • ഇപിഎസിലേക്കുള്ള (Employees' Pension Scheme) തൊഴിലുടമയുടെ സംഭാവന : 3,332 രൂപ (40,000 രൂപയുടെ 8.33 ശതമാനം)
  • 15,000 രൂപ വേതന പരിധിയിൽപ്പെടുന്ന ഇപിഎസ്‌ അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ സംഭാവന : 1,249 രൂപ
  • വേതന പരിധിയേക്കാൾ കൂടുതലുള്ള ഇപിഎഫിലേയ്‌ക്ക് തൊഴിലുടമയുടെ സംഭാവന : 2,082 രൂപ (3,332-1,249)
  • തൊഴിലുടമ കൂടുതായി നൽകിയ സംഭാവന ഇപിഎഫ് അക്കൗണ്ടിലേക്ക് ചേർക്കുന്നു : 3,550 രൂപ (2,082+ 1,468)
  • ഇപിഎഫ്‌ അക്കൗണ്ടിലേയ്‌ക്ക് തൊഴിലുടമയും ജീവനക്കാരനും നടത്തിയ ആകെ നിക്ഷേപം : 8,350 രൂപ (4,800+3,550)

ഫോർമുല രീതിയിൽ പലിശ നിരക്ക് കണക്കാക്കുന്നത് : (8.15%/12) x Rs.8,350 = Rs.56.71 അതായത് പലിശയെ 12 കൊണ്ട് ഹരിച്ച് അതിനെ ആകെ മാസത്തില്‍ അടച്ച വിഹിതം കൊണ്ട് ഗുണിച്ചു കിട്ടുന്നതായിരിക്കും നിങ്ങളുടെ ഇ പി എഫ് പ്രതിമാസ പലിശ.

സ്‌റ്റെപ്പ് രീതിയിൽ പലിശ നിരക്ക് കണക്കാക്കുന്നത് : 8.15%/12 = 0.6791% (Rounded to 0.68%)

0.68% x Rs.8,350 = Rs.56.78

ഇത് കൂടാതെ വ്യത്യസ്‌ഥ വൈബ്‌സൈറ്റുകൾ വഴിയും പിഎഫ്‌ കണക്കാക്കാം. വർഷാവസാനം ലഭ്യമാകുന്ന തുക അടുത്ത വർഷത്തേക്കുള്ള ഓപ്പണിംഗ് ബാലൻസ് ആയിരിക്കും.

ഇപിഎഫിന് കീഴിലുള്ള ഒരു സ്ഥാപനത്തിൽ ജീവനക്കാരന്‍റെ ഇപിഎഫ് വിഹിതം ശമ്പളത്തിന്‍റെ 10 ശതമാനം മുതൽ 12 ശതമാനം വരെ ആയിരിക്കും. അതുപോലെ തൊഴിലുടമയുടെ സംഭാവന ജീവനക്കാരന്‍റെ ശമ്പളത്തിന്‍റെ 10 ശതമാനമോ 12 ശതമാനമോ ആയിരിക്കും. അതേസമയം, സ്ഥാപനത്തിലെ ജോലിക്കാരുടെ എണ്ണം 20 ൽ താഴെയാണെങ്കിൽ തൊഴിലുടമയുടെ വിഹിതം പത്ത് ശതമാനമാണ്. ഈ തുക ഇപിഎഫ് (3.67%), ഇപിഎസ് (8.33%), ഇഡിഎൽഐ (Employee Deposit Linked Insurance) (0.5%) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേയ്‌ക്കായി വിഭജിക്കപ്പെടും.

വേതനപരിധിയേക്കാൾ കൂടുതൽ ശമ്പളമുള്ള സാഹചര്യത്തിൽ തൊഴിലുടമകൾക്ക് ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളത്തിന്‍റെയും ക്ഷാമബത്തയുടെയും 12 ശതമാനം മാത്രം ഇപിഎഫ്‌ലേയ്‌ക്ക് അനുവദിക്കുകയും അവരുടെ വിഹിതം 15,000 രൂപ വേതന പരിധിയിൽ കണക്കാക്കുകയും ചെയ്യാം.

പിഎഫ്‌ പരിശ നിരക്ക് കണക്കാക്കാൻ ആവശ്യമായ വിവരങ്ങൾ

  • ജീവനക്കാരന്‍റെ നിലവിലെ പ്രായം
  • നിലവിലെ ഇപിഎഫ് ബാലൻസ്
  • വിരമിക്കൽ പ്രായം
  • പ്രതിമാസ അടിസ്ഥാന ശമ്പളം
  • പ്രതിമാസ ക്ഷാമബത്ത
  • പ്രതീക്ഷിക്കുന്ന ശമ്പള വർധനവ്
  • പ്രതിമാസ ഇപിഎഫ് വിഹിതം ശതമാനത്തിൽ

ഇപിഎഫ് സംഭാവനകളുടെ നികുതി ആനുകൂല്യങ്ങൾ

ഇന്ത്യൻ ആദായനികുതി നിയമപ്രകാരം (Indian Income Tax Act) പിഎഫ്‌ അക്കൗണ്ടിലേയ്‌ക്ക് പണം നിക്ഷേപിക്കുന്ന ഒരു ജീവനക്കാരന് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. പിഎഫ് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കപ്പെട്ടെങ്കിൽ മാത്രമാണ് ഈ ആനുകൂല്യങ്ങൾക്ക് അർഹരാകുകയുള്ളൂ. അഞ്ച് വർഷത്തേയ്‌ക്ക് പണം നിക്ഷേപിച്ചാൽ ഈ തുകയിൽ നിന്നും നികുതി ഈടാക്കില്ല. എന്നാൽ അഞ്ച് വർഷത്തിൽ കുറവ് കാലാവധിയിലേയ്‌ക്ക് തുക നിക്ഷേപിക്കുകയും കാലാവധി തീരും മുൻപ് പിൻവലിക്കുകയുമാണെങ്കിൽ നിക്ഷേപ തുകയിൽ നിന്ന് നികുതി തുക ഈടാക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.