ഗൽവാൻ താഴ്വരയിലുടനീളമുള്ള പ്രവിശ്യകളുടെ മേലുള്ള ചൈനീസ് അവകാശവാദങ്ങൾ പുതിയതല്ലെന്നും ചൈനയുടെ മുൻകാല മാപ്പുകൾക്ക് അനുസൃതമായാണ് അവരുടെ അവകാശവാദങ്ങളെന്നും നയതന്ത്ര വിദഗ്‌ധനും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സെക്യൂരിറ്റി സ്റ്റഡീസ് പ്രോഗ്രാം ഡയറക്ടറും ആർതർ ആൻഡ് റൂത്ത് സ്ലോആൻ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ എം. ടെയ്‌ലർ ഫ്രെവൽ പറയുന്നു.
പ്രൊഫസർ ഫ്രെവലിന് തന്‍റെ ചൈനീസ് സർക്കാർ സ്രോതസുകളിലൂടെ അറിയാന്‍ സാധ്യമായത് ഗൽവാനെക്കുറിച്ചുള്ള ബീജിംഗിന്‍റെ അവകാശവാദം എല്ലായ്‌പ്പോഴും എസ്റ്റുറി, അതായത് നദിയുടെ മടക്കിലേക്ക് വരെ നീണ്ടു നിന്നിരിന്നു എന്നാണ്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്‍റെ സമയത്ത് അതിനു മാറ്റം വന്നിട്ടില്ല. ഈ പ്രദേശത്ത് ചൈനീസ് സേനകൾ നടത്തിയ നീക്കത്തിന്‍റെ അളവിലാണ് വ്യത്യാസം എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
മുതിർന്ന മാധ്യമപ്രവർത്തക സ്മിത ശർമയോട് സംസാരിച്ച പ്രൊഫസർ ഫ്രെവെൽ, സ്ഥിതിഗതികൾ പുനസ്ഥാപിക്കുന്നത് ഒരിക്കലും പൂർണമായും സാധ്യമായേക്കില്ല എന്ന ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കാരണം ഇരുരാജ്യങ്ങളും ഇതിൽ തീര്‍പ്പിലായിട്ടില്ല. അതിർത്തിയിലെ സ്ഥിതി കൂടുതൽ വഷളാകുകയാണെങ്കിൽ അമേരിക്ക എത്രത്തോളം ഇടപെടുമെന്ന് ഉറപ്പില്ലെന്നും വാഷിംഗ്ടൺ ഡിസിയുമായി കൂടുതൽ അടുപ്പം പുലർത്താൻ ഇന്ത്യ തീരുമാനിക്കേണ്ടതുണ്ടെന്നും ഇന്ത്യയെ പിന്തുണച്ചുകൊണ്ടുള്ള യുഎസ് പ്രസ്താവനകളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രൊഫസർ ഫ്രെവൽ വിശദീകരിച്ചു.
ചൈനയുടെ വിദേശ, സുരക്ഷാ നയങ്ങളുടെ പണ്ഡിതനായ പ്രൊഫസർ ഫ്രെവൽ ‘ആക്റ്റീവ് ഡിഫൻസ്: ചിനാസ് മിലിറ്ററി സ്റ്രാറ്റജി സിന്‍സ് 1949’ എന്ന പുസ്തകത്തിന്‍റെ രചയിതാവാണ്. ചൈനയുമായുള്ള സ്വന്തം സമവാക്യങ്ങളുടെയും ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യ-ചൈന തര്‍ക്കത്തില്‍ റഷ്യയുടെ പങ്ക് സംബന്ധിച്ച്, ചരിത്രാപരമായി റഷ്യ പ്രധാന ബന്ധം പങ്കിടുന്ന പ്രധാന ശക്തികളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിഷ്പക്ഷത പാലിച്ചിരുന്നതായി ഫ്രവെൽ ഓർമ്മിപ്പിച്ചു. യുഎസുമായുള്ള ബന്ധം കൂടുതൽ വഷളായതിനാൽ, ഇന്ത്യയുമായുള്ള തര്‍ക്കം കൂടുതൽ രൂക്ഷമാകാൻ ശ്രമിക്കില്ലെന്നും, ചൈന ഇപ്പോൾ കൂടുതൽ അനുരഞ്ജന നയമാണ് സ്വീകരിക്കുന്നതെന്നും പ്രൊഫസർ ഫ്രെവൽ വിശ്വസിക്കുന്നു. ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുമായുള്ള പുതിയ അതിർത്തി തർക്കങ്ങൾ ആരംഭിക്കുന്നതിനായുള്ള ചൈനീസ് ശ്രമങ്ങളെ ചെറുക്കാന്‍ ഇന്ത്യ തയ്യാറായിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയും ചൈനയും എൽഎസിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ്. ഇപ്പോൾ പട്രോളിങ് പോയിന്‍റുകൾ 14, 15, 17 എന്നിവയിൽ സേനാ പിന്മാറ്റം പൂർത്തിയായതായി റിപ്പോർട്ടുകൾ ഉണ്ട്. പാങ്കോംഗ് വലിയ ശ്രദ്ധാ കേന്ദ്രമായി തുടരുകയാണ്. ഇതിനായി രാഷ്ട്രീയ ഇടപെടലുകൾ ഉയര്‍ന്നു വരികയാണ്. രണ്ട് രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ആദ്യം നടന്ന കടന്നുകയറ്റത്തിന്‍റെ തോത് സംബന്ധിച്ച താങ്കളുടെ അഭിപ്രായം എന്താണ്?
ഉത്തരം നൽകുന്നത് എളുപ്പമല്ല, കാരണം വിവിധ സർക്കാർ സ്രോതസുകളിൽ നിന്നുള്ള ഇന്ത്യൻ വാർത്താ റിപ്പോർട്ടുകളെയും സാറ്റലൈറ്റ് ഇമേജറിയിലൂടെ നിരീക്ഷിക്കാൻ കഴിയുന്നതിനെയും ഞങ്ങൾ ആശ്രയിക്കുന്നു. ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് എന്തെന്നാൽ, എൽഎസി (യഥാർത്ഥ നിയന്ത്രണ രേഖ) ഒരുതരം ഡീഫാക്റ്റോ അതിർത്തിയായി കണക്കാക്കപ്പെടുന്നുവെങ്കിലും, ചൈന ഇന്ത്യൻ പ്രദേശത്ത് കടന്നുകയറിയിട്ടുണ്ടോ ഇല്ലയോ എന്ന് കണക്കാക്കാൻ കഴിയും എന്നതാണ്. അല്ലെങ്കിൽ ഇന്ത്യ ചൈനയുടെ കാഴ്ചപ്പാടില്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്നിടുണ്ടോ എന്നു കണക്കാക്കാന്‍ സാധിക്കും. എന്നാൽ ഭൂഘടന കണക്കിലാക്കുമ്പോള്‍ തിരിച്ചറിയാണ്‍ കഴിയുന്ന യഥാർത്ഥ എൽഎസി എന്നൊന്നില്ല.
ഗൽവാൻ താഴ്വര, ഹോട്ട് സ്പ്രിംഗ്‌സ്, പാങ്കോംഗ് തടാകം എന്നിവിടങ്ങളിൽ കുറഞ്ഞത് മൂന്ന് മേഖലകളിലെങ്കിലും എൽഎസി ആയി ചൈന കണക്കാക്കുന്ന മേഖലകളിലേക്ക് നീങ്ങാൻ അവര്‍ ശ്രമം നടത്തിയതായി മനസിലാക്കാം. കുറഞ്ഞത് രണ്ട് കേസുകളിൽ അല്ലെങ്കിൽ മൂന്ന് സ്ഥലങ്ങളില്‍ ഇന്ത്യ എൽഎസി ആയി വീക്ഷിക്കുന്ന മേഖലകളെ ചൈന തീർച്ചയായും മറികടന്നു. ഫിംഗർ നാലിനും ഫിംഗർ എട്ടിനും ഇടയിൽ ഉള്ള പ്രദേശത്ത് പാങ്കോംഗ് താടകം കാഴ്ച മറയ്ക്കുന്നുണ്ട്. ഇന്ത്യ ഫിംഗർ എട്ടിലും ചൈന ഫിംഗർ നാലിലും എൽഎസി കണക്കാക്കുന്നു.
ഗൽവാൻ താഴ്‌വരയിൽ ഇതു കുറച്ചുകൂടി സങ്കീർണമാണ്. അടിസ്ഥാനപരമായി ഗൽവാൻ നദി ശ്യാമിനെ കണ്ടുമുട്ടുന്നതിനു തൊട്ടുമുമ്പുള്ള നദിയുടെ വളവിൽ എല്‍എസി ബന്ധപ്പെട്ടിരിക്കുന്നു. വളവിന് ചുറ്റുമുള്ള സ്ഥലത്ത് എല്‍എസി ഒരു കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്നുവെന്നതാണ് ഇന്ത്യയുടെ നിലപാട്. മറിച്ച് ചൈന അത് നദിയുടെ മടക്കിലാണ് സ്ഥിതി ചെയ്യുന്നതെന്നും വാദിക്കുന്നു. ഈ മേഖലകളിൽ ചൈന നുഴഞ്ഞുകയറ്റം നടത്തുന്നുവെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. എന്താണ് സംഭിവിക്കുന്നത് എന്നതിന്‍റെ പശ്ചാത്തലത്തില്‍, മാധ്യമങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായ ചൈനയും ഒരു യഥാർത്ഥ വെല്ലുവിളിയാണ്. പക്ഷേ അവർ എൽഎസി ആണെന്ന് വിശ്വസിക്കുന്നിടത്ത് നിന്നും അവർ മുകളിലേക്ക് നീങ്ങിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഗൽവാനിലെ ചൈനയുടെ പരമാധികാര അവകാശവാദത്തെ താങ്കള്‍ എങ്ങനെ കാണുന്നു? പ്രകൃതിവിഭവ മന്ത്രാലയത്തിന് കീഴിലുള്ള കോമൺ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ സേവനങ്ങൾക്കായുള്ള ചൈനയുടെ ദേശീയ പ്ലാറ്റ്‌ഫോമിൽ നിന്ന് ലഭ്യമാക്കിയ ഒരു മാപ്പ് ഉണ്ട്. താങ്കള്‍ അതിനെ എങ്ങനെ വ്യാഖ്യാനിക്കും?
ഗൽവാൻ താഴ്‌വരയിൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞ ഏറ്റവും പുതിയ മാപ്പിനെ അടിസ്ഥാനമാക്കി പരിശോധിക്കുകയാണെങ്കില്‍, ചൈനയുടെ അവകാശവാദം മാറിയിട്ടില്ല എന്നു വേണം വിലയിരുത്താന്‍. ഗൽവാൻ താഴ്‌വരയുടെ ഭൂരിഭാഗവും ചൈന എല്ലായ്‌പ്പോഴും അവകാശപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ചും ഗൽവാൻ നദിക്ക് വളവ് ഉണ്ടാകുന്നിടം വരെ. ഗൽവാന്‍റെ കിഴക്ക് നിന്നു പടിഞ്ഞാറോട്ട് പോകുന്നിടത്ത് അവസാന അഞ്ച് കിലോമീറ്റർ വരെ, അതായത് അടിസ്ഥാനപരമായി ഷ്യോക് നദിയെ കണ്ടുമുട്ടുന്നത് വരെ. എന്നാൽ ഗൽവാൻ വാലിയിലെ ബാക്കി ഭാഗങ്ങൾ ചൈന എല്ലായ്‌പ്പോഴും അവകാശപ്പെട്ടിരുന്നു.
ഗൽവാൻ താഴ്‌വരയുടെ വിവിധ ഭാഗങ്ങൾ നിലവിലെ സംഘർഷ സ്ഥാനങ്ങളില്‍ നിന്ന് 40 കിലോമീറ്റർ അകലെയാണ്. 1962ലെ യുദ്ധത്തിൽ ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരിന്നു. ഈ ചൈനീസ് സർക്കാർ വെബ്‌സൈറ്റിൽ നിന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞ മാപ്പ്, ഗൽവാൻ നദിയുടെ അവസാന ഭാഗത്ത് അഞ്ച് കിലോമീറ്റർ മുകളിലേക്ക് ചൈനയുടെ അവകാശവാദം ഉന്നയിക്കുന്നു. അത് വളയുന്നിടത്ത് നിന്ന് മാപ്പിൽ ശ്രദ്ധിക്കേണ്ടത് രണ്ട് ചൈനീസ് അക്ഷരങ്ങള്‍ ആണ്. അവയെ നദീമുഖം എന്ന് തര്‍ജിമ ചെയ്യാം. ചൈനീസ് പ്രസ്താവനകൾ പരിശോധിച്ചാൽ അവർ എസ്റ്റ്യൂറി അല്ലെങ്കില്‍ നദീമുഖം എന്ന പദത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് മനസിലാക്കാം. അതിനാൽ ഗൽവാൻ വാലി എന്നു ഇന്ത്യ വിശേഷിപ്പിക്കുന്നതും, ഗൽവാൻ വാലി എന്ന് ചൈന പറയുന്നതും ഒരേ പ്രദേശത്തെക്കുറിച്ചാണ് എന്ന് എനിക്ക് ഉറപ്പില്ല. അത് ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു.
ഗാൽവാനെക്കുറിച്ചുള്ള ചൈനീസ് അവകാശവാദം പുതിയതോ തന്ത്രപരമായ മാറ്റമോ അല്ലെന്നാണോ താങ്കള്‍ വിലയിരുത്തുന്നത്?ചൈനയുടെ അവകാശവാദങ്ങളിൽ മാറ്റമുണ്ടെന്ന് തോന്നുന്നില്ല, അത് അഞ്ച് കിലോമീറ്റർ പടിഞ്ഞാറോട്ട് ഷ്യോക്കിലേക്ക് നീങ്ങിയാണ്. അത് വളവിൽ തന്നെ നിൽക്കുന്നു. ഈ പ്രദേശത്ത് ചൈനയുടെ സാന്നിധ്യത്തെക്കുറിച്ച് ഒരു പ്രത്യേക ചോദ്യമുണ്ട്, ചൈന അതിന്‍റെ അവകാശവാദമനുസരിച്ച് എത്ര തവണ പട്രോളിംഗ് നടത്തിയിട്ടുണ്ടെന്ന് എനിക്ക് വ്യക്തമല്ല. ചൈനയുടെ സാന്നിധ്യം പുതിയതും ഭയപ്പെടുത്തുന്നതുമാണെന്ന് പല ഇന്ത്യൻ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. അതിനാൽ അവകാശവാദങ്ങളെ മാപ്പിൽ വരച്ചിരിക്കുന്നതിനെയും ഈ മേഖലകളിലെ സേനാ നീക്കങ്ങളെയും തമ്മില്‍ തിരിച്ചറിയേണ്ടതുണ്ട്. പക്ഷേ, ചൈനീസ് പ്രസ്താവനകളും ഈ ഭൂപടവും മറ്റു ചിലതും, ചൈനയുടെ കാഴ്ചപ്പാടിൽ നദിയുടെ മടക്കില്‍ ഗൽവാൻ താഴ്വര അവസാനിക്കുകയും, കൂടുതൽ നീണ്ടു പോകുന്നില്ല എന്നുള്ളതും വ്യക്തമാണ്. അത് അവരുടെ മറ്റ് പ്രസ്താവനകളില്‍ നിന്നും, പ്രധാനമായും ജൂൺ ആറിന് ഇറക്കിയ സേനാ പിന്മാറ്റത്തെ പറ്റിയുള്ള പ്രസ്താവനയില്‍ നിന്നും മനസിലാക്കാം. രണ്ട് രാജ്യങ്ങളും എസ്റ്റുറിയുടെയോ നദീതീരത്തിന്‍റെയോ ഇരുവശങ്ങളില്‍ ആയി ഔട്ട്‌പോസ്റ്റുകൾ നിർമിക്കാൻ സമ്മതിച്ചിരിന്നു. ഇപ്പോള്‍ സേനാ പിന്മാറ്റം നടക്കുന്ന സ്ഥലമായ ഗല്‍വാന്‍ നദിയുടെ വളവിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നതില്‍ അർത്ഥമുണ്ട്. ഒരു തരത്തിൽ അത് പുഴയോട് ചേർന്ന് ഒരു കിലോമീറ്ററായിരിക്കാം. കാരണം ചൈനയുടെ വശത്ത് ഒരു കിലോമീറ്റർ കിഴക്കായി എൽഎസി വ്യാപിക്കുന്നതായാണ് ഇന്ത്യയുടെ കാഴ്ചപ്പാട്.
ഗൽവാൻ അക്രമത്തെത്തുടർന്ന് സര്‍വ കക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി നടത്തിയ ടെലിവിഷൻ പ്രസ്താവനയും ചൈന ആ നിലപാടിനെ ശരിവെക്കുന്നതായി കാണിക്കാൻ ശ്രമിച്ചതും വളരെയധികം ആശയക്കുഴപ്പമുണ്ടാക്കി എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
നിങ്ങൾ അതിര്‍ത്തി ലംഘിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് നിഗമനങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുകയാണെങ്കിൽ, ആ രേഖ എവിടെയായിരുന്നുവെന്ന് നിങ്ങള്‍ അറിയണം. എന്നാൽ ചൈന ഒരിക്കലും വളവിനപ്പുറത്തേക്ക് നീങ്ങിയില്ല, അതാണ് അവരുടെ അവകാശവാദത്തിന്‍റെ വ്യാപ്തി. അതിനാൽ പ്രധാനമന്ത്രി എന്താണ് പറയുന്നതെന്ന് ഒരാൾക്ക് ശരിക്കും മനസിലാക്കാൻ കഴിയും. എന്നാൽ, മറ്റൊരു തലത്തിൽ ഇത് തീർച്ചയായും ചൈനീസ് നയതന്ത്രജ്ഞർക്കും നയതന്ത്ര ഉപകരണങ്ങൾക്കും ഉപയോഗപ്രദമായ സംഭാഷണ പോയിന്‍റുകൾ നൽകി. രണ്ട് നാള്‍ മുമ്പ് സിസിടിഎന്നിലെ ടൂടയ്‌സ് ഫോക്കസ് എന്ന പരിപാടിയില്‍ അര മണിക്കൂർ ചർച്ച നടന്നു. അവിടെ അവർ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ലിപ്പ് കാണിക്കുകയും പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ ഉപയോഗിച്ച് ചൈന ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന് കേറിയിട്ടില്ല എന്ന് സ്ഥാപിക്കുകയും ചെയ്തു. അവരുടെ അവകാശവാദം അവർ അതിര്‍ത്തി ലംഘിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്നു.
ബഫർ സോണിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെന്ന് തോന്നുന്നു. അത് മാറ്റിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ഇന്ത്യക്കു നഷ്ടമായോ?
ഇരു രാജ്യങ്ങളും 1.5 കിലോമീറ്റർ പിന്നോട്ട് പോകാൻ തയാറായി എന്ന് ഞാന്‍ മനസിലാക്കുന്നു. നിർണായകമായ ചോദ്യം അവർ എവിടെ നിന്നാണ് പിൻവാങ്ങുന്നത് എന്നതാണ്. എൽഎസിയെക്കുറിച്ചുള്ള ഇന്ത്യയുടെ വീക്ഷണത്തിൽ നിന്നോ അതോ ചൈനയുടെ വീക്ഷണത്തിൽ ഉള്ള എൽഎസിയില്‍ നിന്നോ എന്നത് വ്യക്തമല്ല? എൽഎസിയിൽ നിന്ന് കൂടുതൽ അകന്നുപോകുകയാണെങ്കിൽ കൂടുതൽ പിൻവാങ്ങുകയാണെന്ന് ഇന്ത്യ കണക്കാക്കിയേക്കാം. എന്നാൽ ബഫർ സോൺ ഒരു നല്ല ആശയമാണ്. സൈനികർ പരസ്പരം അടുത്ത് വന്നതിനാൽ മുമ്പത്തെ പിന്‍മാറ്റ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തകർന്നു. ആര് എവിടെയെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. യഥാർത്ഥ വിശദാംശങ്ങൾ പൂർണമായി മനസിലാക്കാൻ വളരെ പ്രയാസമാണ്. അടിസ്ഥാനപരമായി ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്തിനുള്ളിൽ ഇരുവശത്തുനിന്നും പട്രോളിങ് അനുവദിക്കാതിരിക്കുന്നത് തന്ത്രപരമായ സൗകര്യങ്ങള്‍ ഇടം സൃഷ്ടിക്കും. അതിനാൽ നയതന്ത്ര-രാഷ്ട്രീയ തലത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടമുണ്ട്.
രണ്ട് പ്രത്യേക പ്രതിനിധികളും സംസാരിച്ചതിനുശേഷവും ഇന്ത്യ സ്ഥിതിഗതികൾ കർശനമായി പാലിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചൈന പ്രദേശിക സമഗ്രതയെ പ്രതിരോധിക്കുകയും ഗൽവാൻ ഏറ്റുമുട്ടലിന് ഇന്ത്യൻ സൈനികരെ കുറ്റപ്പെടുത്തുകയും ചെയ്തു. മുൻ എൻഎസ്‌എ എസ്.എസ് മേനോൻ, സ്ഥിതിഗതികൾ പുനസ്ഥാപിക്കുന്നതിന്‍റെ അഭാവം പ്രസ്താവനകളിൽ ഇല്ലായിരിന്നു എന്ന് ചൂണ്ടി കാണിച്ചിരിന്നു. അതൊരു ആശങ്കാജനകമായ കാര്യമാണോ? ഏപ്രിലിലേത് പോലെ സ്ഥിതിഗതികൾ പുനഃസ്ഥാപിക്കാൻ എത്രനാൾ കഴിയും?
സ്ഥിതി പൂർണമായും പുനഃസ്ഥാപിക്കപ്പെടുമോ ഇല്ലയോ എന്നത് എനിക്ക് വ്യക്തമല്ല. സ്ഥിതിഗതികൾ മുമ്പ് എന്തായിരുന്നുവെന്നതും പൂർണമായും വ്യക്തമല്ല. ഫിംഗർ നാല് സ്ഥിരമായി കൈവശപ്പെടുത്താനും അവിടെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും ചൈന ശ്രമിക്കുന്നതായി പാംഗോംഗ് പ്രദേശത്ത് കൂടുതൽ വ്യക്തമാണ്. അതിനാൽ ചൈന നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങളും ചൈനീസ് സാന്നിധ്യവും നീക്കം ചെയ്യലായിരിക്കും പുനഃസ്ഥാപനം കൊണ്ട് ഉദ്ദേശികേണ്ടത്. ഗൽവാൻ പ്രദേശത്ത് ചൈന പട്രോളിങ് നടത്തിയ രീതിയിൽ പട്രോളിങ് നടത്തുന്നില്ലെന്നോ അല്ലെങ്കിൽ ഇന്ത്യ കാണുന്നിടത്ത് എൽഎസി നിലനിൽക്കുന്നുവെന്നോ ഉള്ള സ്ഥിതി നിലവിലുണ്ട്. സ്ഥിതി പുനസ്ഥാപിക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നിങ്ങൾ എന്താണ് പുനസ്ഥാപിക്കുന്നതെന്ന് വ്യക്തമായിരിക്കണം. അത് ഇരുപക്ഷവും അംഗീകരിക്കുന്ന ഒന്നായിരിക്കണം. ഈ ഘടകങ്ങള്‍ തീർച്ചയായും പ്രസ്താവനകളിൽ അപ്രത്യക്ഷമായിരിന്നു. ഒരുപക്ഷേ, ആദ്യ ഘട്ടമെന്ന നിലയിൽ, പ്രതിസന്ധി ഉണ്ടാകുന്നത് സേന പിന്മാറ്റം വഴി തടയാന്‍ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, ഒന്നാമതായി നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നില്ല. ചൈനീസ് പ്രസ്താവന സാഹചര്യത്തിന്‍റെ ശരികളെയും തെറ്റുകളെയും പരാമർശിച്ചു. പക്ഷേ, എന്‍റെ കാഴ്ചപ്പാടിൽ ചൈനക്കാർ അവരുടെ അവകാശവാദം വീണ്ടും ഊട്ടിയുറപ്പിച്ചതിന് ശേഷം അവര്‍ അനുരഞ്ജനത്തിന് ശ്രമിച്ചു. ബാക്കി പ്രസ്താവന ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് എനിക്ക് തോന്നിയിരുന്നു. സംയുക്തമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും വികസനത്തെയും പുനരുജ്ജീവനത്തെയും കുറിച്ച് സംസാരിക്കുന്നത് സന്തോഷകരമായ ഒരു സംഭാഷണമായിരുന്നു. അത് വിലകുറഞ്ഞ സംഭാഷണമായി ഞാൻ പൂർണമായും എഴുതിത്തള്ളില്ല. യുഎസുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാകാൻ അനുവദിക്കില്ല എന്നതിന്‍റെ സൂചനയാണിത്.
വിദേശകാര്യമന്ത്രി ജയ്‌ശങ്കറുമായി താൻ കുറച്ച് തവണ സംസാരിച്ചതായി യുഎസ് സെക്രറ്ററി ഓഫ് സ്റ്റേറ്റ് പോംപിയോ പറഞ്ഞു. യുഎസിന്‍റെ പ്രസ്താവനകളും ചൈനയുമായുള്ള മോശമായ ബന്ധത്തിന്‍റെ പ്രതിഫലനമാണ്. സ്ഥിതിഗതികൾ വഷളാകുകയാണെങ്കിൽ പ്രസ്താവനകൾക്ക് പുറത്തുള്ള പോരാട്ടത്തിൽ ഏർപ്പെടാൻ യുഎസ് എത്രത്തോളം തയ്യാറാകും?
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സ്റ്റേറ്റ് സെക്രട്ടറി ചൈനയിൽ അര്‍പ്പിച്ച ശ്രദ്ധയുടെയും ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ അതിശയിക്കാനില്ല. ചൈനയുമായുള്ള സ്ഥിതി കൂടുതൽ വഷളാകുകയാണെങ്കിൽ ഇത് അമേരിക്കൻ പെരുമാറ്റത്തിൽ ഗണ്യമായ മാറ്റത്തിനോ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനോ കാരണമാകുമോ എന്നതാണ് യഥാർത്ഥ ചോദ്യം. ഇതിൽ ഉറപ്പില്ല. ഇന്ത്യയോ മറ്റേതെങ്കിലും രാജ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ചൈനീസ് ആക്രമണമോ മോശം പെരുമാറ്റമോ ആണെന്ന് സ്ഥാപിച്ചു കൊണ്ട് സ്റ്റേറ്റ് സെക്രട്ടറി ഏത് വിഷയത്തെയും ഉയർത്തിക്കാട്ടിയെക്കാം. യുഎസ് എത്രത്തോളം ഇടപെടും എന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ആദ്യം അതിർത്തിയിൽ സംഭവിക്കുന്ന സംഘര്‍ഷത്തിന്‍റെ തോത്. രണ്ടാമതായി, അമേരിക്കൻ ഇടപെടലിനുള്ള ഇന്ത്യയുടെ ആഗ്രഹം. ഇവിടെ ഇന്ത്യ ഒരു തന്ത്രപരമായ പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. ട്രംപ് ഭരണകൂടത്തിലും തന്ത്രപരമായ ഏറ്റുമുട്ടലായി പലരും കരുതുന്ന തന്ത്രപരമായ മത്സരത്തിന് ഊന്നൽ നൽകുന്നതും യുഎസ്-ചൈന ബന്ധങ്ങൾ വളരെ വേഗം വഷളാക്കി. അതിനാൽ ചൈനയോടുള്ള ഈ അമേരിക്കൻ സമീപനത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഇന്ത്യ സ്വയം ചോദിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് വലിയ പിന്തുണ നൽകാൻ അമേരിക്ക തീരുമാനിച്ചാൽ ഇത് സംഭവിക്കാം. ഇന്ത്യ മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്തായിരിക്കാം എന്നതിന് എളുപ്പമുള്ള ഉത്തരം ഇല്ല എന്നതാണ്. ഇന്ത്യക്കും യുഎസിനും പരസ്പരം ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇവിടെ ഒരു നല്ല സാധ്യത ഉണ്ടെന്ന് വ്യക്തമാണ്. ഇരു രാജ്യങ്ങൾക്കും ചൈന നൽകുന്ന വെല്ലുവിളികൾ നേരിടുന്നതില്‍ പങ്കാളികള്‍ ആകാം. അതിർത്തിയിൽ മറ്റൊരു സംഘര്‍ഷം ഉണ്ടായില്ലെങ്കില്‍ പോലും, ഇനിയും വിവിധ മേഖലകളിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും സഹകരിക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു അവസരം ഉണ്ടായിരിക്കാം.
വിക്ടറി ഡേ പരേഡിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മോസ്കോയിലേക്ക് പോയി. റഷ്യയിൽ നിന്ന് പുതിയ ആയുധങ്ങളും വാങ്ങുന്നതിനായി ഇന്ത്യ ഉത്തരവിട്ടു. ചൈനയുമായുള്ള റഷ്യയുടെ സ്വന്തം ബന്ധം കണക്കിലെടുക്കുമ്പോൾ, ഈ ചൈന ഇന്ത്യ പോരാട്ടത്തിൽ റഷ്യ എന്ത് പങ്കാണ് വഹിക്കുന്നത്? എസ് 400 വാങ്ങിയതിന് ഇന്ത്യ ഇപ്പൊഴും കാറ്റ്‌സ നിയമപ്രകാരം യുഎസ് ഉപരോധത്തിന്‍റെ നിഴലില്‍ ആണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഒരു സൈനിക വീക്ഷണകോണിൽ നിന്ന് നോക്കിയാൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് റഷ്യ. ഇത് ഇന്ത്യയുടെ നൂതന ആയുധങ്ങളുടെ ഭൂരിഭാഗത്തിന്‍റെയും ഉറവിടമാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവ ഇന്തോ- ചൈന അതിർത്തിക്ക് പ്രസക്തമായവയാണ്. മറ്റ് മേഖലകളിൽ യുഎസ് നൽകുന്ന കാര്യങ്ങൾക്ക് ഇത് ഒരുവിധത്തിൽ വിരുദ്ധമാണ്. എന്നാൽ, തീർച്ചയായും റഷ്യ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കും. അതിർത്തിയുടെ കാര്യത്തിൽ, ചൈനയുമായുള്ള റഷ്യ- ഇന്ത്യ ത്രിരാഷ്ട്ര യോഗത്തിൽ പ്രശ്നത്തില്‍ ഇയപെടാനുള്ള താല്‍പര്യം ഇല്ല എന്നാണ് റഷ്യ സൂചിപ്പിച്ചത്. റഷ്യക്കാർക്ക് ഇതു രണ്ട് വഴികളിലൂടെയും വേണം. റഷ്യൻ പ്രതിരോധ വ്യവസായത്തെ പിന്തുണക്കുന്ന ധാരാളം ആയുധങ്ങൾ ഇന്ത്യയ്ക്ക് വിൽക്കുന്നത് തുടരാൻ അവർ ആഗ്രഹിക്കുന്നു. മറുവശത്ത്, റഷ്യയും ചൈനയും തമ്മിൽ ശക്തമായ ബന്ധമുണ്ട്, അതിൽ ഭൂരിഭാഗവും അമേരിക്കയെ എതിർക്കുന്നുവെന്ന പൊതുവായ താൽപര്യം പങ്കുവെച്ചുകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്. ചൈന- ഇന്ത്യ അതിർത്തിയിൽ പ്രത്യേകിച്ചൊന്നും അവകാശപ്പെടാന്‍ ഇല്ലാത്തത് കൊണ്ട് റഷ്യ പ്രശ്നത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുമെന്ന് ഞാൻ കരുതുന്നില്ല. മറ്റൊരു ദിശയിലാണെങ്കിലും 1962ലെ സംഭവുമായി ഇപ്പോഴത്തെ സ്ഥിതിഗതികൾക്ക് രസകരമായ ഒരു സമാന്തരമുണ്ട്. 1962 വരെ ചൈനയുടെ നിഗമനം, ഇന്ത്യയ്‌ക്കെതിരെ ചൈനയെ പിന്തുണയ്ക്കാൻ സോവിയറ്റ് യൂണിയൻ വേണ്ടത്ര തയ്യാറായില്ല എന്നതാണ്. നിഷ്‌പക്ഷ നിലപാട് സ്വീകരിക്കാൻ റഷ്യ ശ്രമിച്ചു. റഷ്യയുടെ ചരിത്രത്തില്‍, രണ്ട് പ്രധാന ശക്തികൾ തമ്മിലുള്ള പ്രശ്നത്തില്‍ ഏർപ്പെടാൻ റഷ്യക്ക് താൽപര്യം ഇല്ലായിരുന്നു.
ഇന്ത്യ റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത് അമേരിക്കയുടെ ഹൃദയമിടിപ്പ് കൂടുന്നതിന് കാരണമാകുമോ?
ഇന്ത്യക്ക് ഉണ്ടായിരിക്കാവുന്ന പ്രതിരോധ സഹകരണത്തിന്‍റെ വലിയ പരിധിയെ ഇത് പ്രതിഫലിപ്പിക്കുന്നു. യുഎസുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി റഷ്യയുമായുള്ള ആയുധ ബന്ധം വെട്ടിക്കുറയ്ക്കാൻ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, ഇത് വളരെ സങ്കീർണമായ ബന്ധമാണെന്നും യുഎസ്-റഷ്യ ബന്ധം വഷളാകുമ്പോൾ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്നും വ്യക്തമാണ്. ഇന്ത്യ- യുഎസ് സഹകരണം റഷ്യയിൽ കാര്യമായ പങ്കു വഹിക്കാത്ത മറ്റ് മേഖലകളിലാണെന്ന് തോന്നുന്നു. അത് ഗതാഗത വിമാന സംവിധാനങ്ങളാണെങ്കിലും രഹസ്യാന്വേഷണ പങ്കിടൽ ആണെങ്കിലും. സുരക്ഷാ ബന്ധം വിശാലമാണ്, ഒരു പരിധിവരെ യുഎസ്-ഇന്ത്യ സഹകരണം വർധിപ്പിക്കുന്നതിന് ധാരാളം ഇടമുണ്ട്. വ്യോമ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ടെങ്കിൽ അത് ഉടൻ റഷ്യയിലേക്ക് തിരിയും. യുഎസിന് വിൽക്കാൻ കഴിയുന്ന ഒരു വ്യോമ പ്രതിരോധ സംവിധാനം പോലുമില്ല, കാരണം സ്വന്തം വായുസഞ്ചാരം സംരക്ഷിക്കുന്നതിനെക്കുറിച്ച് യുഎസിന് ആശങ്കയില്ല. പ്രകൃതി അനുഗ്രഹിക്കപ്പെട്ട ഭൂമിശാസ്ത്രപരമായ സാഹചര്യമാണ് ഇതിന് കാരണം. അതായത്, രണ്ട് സമുദ്രങ്ങളും താരതമ്യേന ചെറിയ രാജ്യങ്ങളുമായി പങ്കിടുന്ന അതിര്‍ത്തിയും. റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് ചൈനക്കെതിരായി ശക്തമായ തടസം സൃഷ്ടിക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് വാഷിംഗ്ടൺ വിലയിരുത്തുന്നിടത്തോളം കാലം, മറ്റ് മേഖലകളിലെ ബന്ധം കൂടുതൽ ശക്തമാക്കുന്നതില്‍ എതിര്‍പ്പൊന്നും ഉണ്ടാകില്ല. എന്നാൽ, ഈ നിമിഷം ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ള അതിലോലമായ ഭൗമരാഷ്ട്രീയ സാഹചര്യത്തെ ഇത് അടിവരയിടുന്നു.
വ്യത്യസ്തമായ വ്യാഖ്യാനങ്ങളോടെ ഒരു സാറ്റലൈറ്റ് ഇമേജറി യുദ്ധം ഇപ്പോൾ നടക്കുന്നു. എൽഎസിയിലെ സേനാ നീക്കത്തിന്‍റെ അടിസ്ഥാനത്തിൽ ഈ ചിത്രങ്ങൾ എത്രമാത്രം ആശങ്കാവഹമാണ്? ഇന്ത്യയുടെ സമീപപ്രദേശങ്ങളിൽ പുതിയ അതിർത്തി വിവാദങ്ങൾ ചൈന ഉയർത്തുന്നു. ഉദാഹരണത്തിന്, ഭൂട്ടാനുമായി കിഴക്കൻ മേഖലയിലെ സെറ്റ്കാങ് സങ്കേതത്തിന് അവകാശവാദം ഉന്നയിക്കുന്നത് തിമ്പുവിനെ അത്ഭുതപ്പെടുത്തി. പക്ഷേ, തിമ്പു അവകാശവാദങ്ങളെ ശക്തമായി നിരസിച്ചു. വരും ദിവസങ്ങളിൽ ചൈന പുതിയ മുന്നണികൾ ഉയർത്തുന്നതിനെതിരെ ഇന്ത്യ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടോ?
1980കളുടെ തുടക്കത്തിൽ ചർച്ച ചെയ്യപ്പെടാമായിരുന്ന, താരതമ്യേന വലിയ പ്രദേശം ഉയർത്തി പിടിച്ചുകൊണ്ട് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളൽ വീഴ്ത്താനുള്ള ചൈനയുടെ ശ്രമമാണിതെന്ന് തോന്നുന്നു. തുടർന്ന്, ഭൂട്ടാനെ മുന്നോട്ട് കൊണ്ടുപോകാനും 90കളിൽ ചൈനയുമായി എത്തി അതിർത്തി കരാറിന് അന്തിമരൂപം നൽകാനുമുള്ള ഒരു മാർഗമായി ചൈന ഉപേക്ഷിച്ചു. എന്നാൽ, വിശാലമായ തന്ത്രപരമായ വീക്ഷണകോണിൽ നിന്ന് ഇന്ത്യയല്ല, അമേരിക്കയാണ് ചൈനയുടെ പ്രധാന ആശങ്കയെന്ന് മനസിലാക്കാം. യുഎസുമായുള്ള ബന്ധം ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണ്. അത് ചൈനയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കഴിവിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കും. ചരിത്രപരമായി ചൈന എല്ലായ്‌പ്പോഴും ഇന്ത്യയുമായുള്ള ബന്ധം പ്രധാനമായി കണക്കാക്കിയിട്ടുണ്ടെങ്കിലും, അമേരിക്കയുമായുള്ള ബന്ധത്തെ പോലെ പ്രാധാന്യമർഹിക്കുന്നില്ല. എന്നാൽ, അതിർത്തിയിൽ ചൈന തങ്ങളുടെ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും പടിഞ്ഞാറൻ മേഖലയിൽ പ്രത്യേകിച്ചും നേട്ടമുണ്ടാക്കുന്നതിൽ നിന്ന് ഇന്ത്യയെ തടയണമെന്നും ടിബറ്റിനെ സിൻജിയാങ്ങുമായും ചൈനയുടെ ബാക്കി ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന റോഡിന് ചുറ്റുമുള്ള ചരിത്രപരമായ പ്രസക്തി കാരണം ഇന്ത്യയെ അതിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ നിന്ന് തടയണമെന്നും അവർ ആഗ്രഹിക്കുന്നു. അതിനാൽ, യുഎസുമായുള്ള ബന്ധത്തിന്‍റെ ചെലവിൽ വളരെയധികം വിഭവങ്ങൾ വിനിയോഗിക്കാനും ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ ഏർപ്പെടാനും ചൈന ആഗ്രഹിക്കുന്നില്ല. വിദേശകാര്യമന്ത്രി വാങ് യി വളരെ നീണ്ട ഒരു പ്രസംഗം നടത്തി. ചൈനയുടെ നയതന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവിടെയാണെന്ന് അടിവരയിടുന്നു. ഇതിനർത്ഥം ഭൂട്ടാനിലെ വിവിധ പ്രദേശങ്ങളിലും ഒരുപക്ഷേ നേപ്പാളിലും ചൈന ഇന്ത്യക്കെതിരായി പ്രവര്‍ത്തിക്കുന്നത് നിങ്ങൾ കാണുമെങ്കിലും, അതിർത്തിയിലെ ചൈനയുടെ ശക്തമായ സ്ഥാനം ഏകീകരിക്കുന്ന തരത്തിൽ, യുഎസുമായുള്ള ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണിത്.