ETV Bharat / lifestyle

ഗര്‍ഭകാല ആരോഗ്യത്തിന് ശീലമാക്കാം പോഷകസമൃദ്ധമായ ഭക്ഷണം

author img

By

Published : Feb 3, 2019, 11:51 PM IST

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരവും അങ്ങേയറ്റം ആശങ്ക നിറഞ്ഞതുമായ സമയമാണ് ഗര്‍ഭകാലം. ഭക്ഷണകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സമയം. മാനസികമായും ശാരീരികമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ സമയത്ത് ശരിയായ ഭക്ഷണക്രമവും ശീലിക്കേണ്ടതുണ്ട്.

ഗര്‍ഭകാലം

പഴങ്ങളും പച്ചക്കറികളും

പോഷകങ്ങളുടെ കലവറയായ പഴങ്ങളും, പച്ചക്കറികളും ഗര്‍ഭിണികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വൈറ്റമിന്‍ എ, സി, കെയും, ഫോലേറ്റും ധാരാളമടങ്ങിയ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇവ പാകം ചെയ്ത് കഴിക്കുന്നതാവും നല്ലത്. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ.

മത്സ്യം , മാംസം

പ്രോട്ടീന്‍റെ കലവറയാണ് മാംസാഹാരങ്ങള്‍. ബീഫ്, പോര്‍ക്ക്‌ എന്നിവയില്‍ കോളിന്‍ ധാരാളം അടങ്ങിയിരിക്കുന്നു ഇത് ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നു. എന്നാൽ മെര്‍ക്കുറിയുടെ അംശം അടങ്ങിയ മീനുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കണം. മെര്‍ക്കുറി ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ കരള്‍ പോലുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കുക ഇതില്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

സാധാരണ യോഗര്‍ട്ടിനെക്കാള്‍ പ്രോട്ടീന്‍ രണ്ടിരട്ടി അധികമുള്ളതും കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതുമായ ഗ്രീക്ക് യോഗര്‍ട്ട്, ഒമേഗ 3 അടങ്ങിയ അപൂര്‍വം പഴങ്ങളില്‍ ഒന്നായ വാള്‍നട്ട്, ഫൈബറും പോഷകങ്ങളും ധാരാളമുള്ള ഹോള്‍ ഗ്രൈന്‍സ്, എന്നിവയും ഗര്‍ഭകാലത്തെ ആരോഗ്യമുള്ളതാക്കുന്നു.

ഗര്‍ഭകാലത്ത് കാപ്പിയോടും ചായയോടും വിടപറയുന്നതാണ് നല്ലതാണ്. ഗര്‍ഭ സമയത്ത് അനാവശ്യ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതിനും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമായേക്കാം.

Intro:Body:

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അതേ സമയം ആശങ്കകള്‍ നിറഞ്ഞതുമായ കാലമാണ് ഗര്‍ഭകാലം. എങ്ങോട്ട് തിരിഞ്ഞാലും ഉപദേശങ്ങള്‍ ലഭിക്കുന്ന കാലം കൂടിയാണിത്. കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ആഹാരങ്ങളെക്കുറിച്ചാവും പലരും വാചാലരാവുക.  ഗര്‍ഭകാലത്തു കഴിക്കാന്‍ ഏറ്റവും നല്ല ആഹാരം ക്രമം അടുത്തറിയാം

പഴങ്ങളും പച്ചക്കറികളും

നമുക്കെല്ലാം അറിയാം പോഷകങ്ങളുടെ കലവറയാണ് പഴങ്ങളും പച്ചക്കറികളും. അതുകൊണ്ടുതന്നെ ഇവ ഗര്‍ഭിണികള്‍ കഴിക്കുന്നത്ു വളരെ ഉത്തമമാണ്. വൈറ്റമിന്‍  A, C,  K  എന്നിവ ധാരളമടങ്ങിയ ഗ്രീന്‍ ലീഫി വെജിറ്റബിളുകള്‍ ഗര്‍ഭിണികള്‍ക്ക് ഏറെ നല്ലതാണ്. ഇവയിൽ ഫോലേറ്റ് ധാരാളമുണ്ട്.

മാംസം 

പ്രോട്ടീന്‍ കലവറയാണ് മാംസാഹാരങ്ങള്‍. ബീഫ്, പോര്‍ക്ക്‌ എന്നിവയില്‍  cholin ധാരാളമുണ്ട്. ഇതും ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. എന്നാൽ ഇവ പാകം ചെയ്യുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണം. 

ഗ്രീക്ക് യോഗര്‍ട്ട്

സാധാരണ  യോഗര്‍ട്ടിനെക്കാള്‍ പ്രോട്ടീന്‍ രണ്ടിരട്ടി അധികമുള്ളതാണ്  ഗ്രീക്ക് യോഗര്‍ട്ട് . കാത്സ്യം ധാരാളമുണ്ട്  എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 

വാള്‍നട്ട് 

ഒമേഗ  3 അടങ്ങിയ അപൂര്‍വം പഴങ്ങളില്‍ ഒന്നാണ് ഇത് . സലാഡ്, വാള്‍നട്ട് എന്നിവ ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉചിതമായ ആഹാരങ്ങളാണ്. പ്രോട്ടീന്‍ , ഫൈബര്‍ എന്നിവയും ഇതില്‍ ആവശ്യം പോലെയുണ്ട്.

ഹോള്‍ ഗ്രൈന്‍സ്

ഫൈബര്‍, പോഷകങ്ങള്‍ എന്നിവ ഇതില്‍ ധാരാളം. ഫൈറ്റോ ന്യൂട്രിയന്റ്സ്, സെലീനിയം, വൈറ്റമിന്‍ ഇ എന്നിവ ഇതില്‍ ധാരാളമുണ്ട്. 

സ്വീറ്റ് പൊട്ടറ്റോ 

വൈറ്റമിന്‍ എയുടെ കലവറയാണിത്‌. ഫൈബര്‍, ഫോളേറ്റ്, വൈറ്റമിന്‍ സി എന്നിവ ഇതില്‍ ധാരാളമുണ്ട്. 

ബീന്‍സ്

മറ്റെല്ലാ പച്ചക്കറികളെക്കാളും ഇവയില്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളമുണ്ട്. ഇതിലെ നാരുകൾ ദഹനപ്രശ്നങ്ങളെ അകറ്റി ശരീരത്തിലെ ദഹനപ്രക്രിയ എളുപ്പത്തിലാക്കും. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.