ഭക്ഷണം എല്ലാവർക്കുമൊപ്പം കഴിക്കുക
ആഴ്ചയില്‍ കുറഞ്ഞത് നാല് ദിവസമെങ്കിലും കുടുംബവുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് വിഷാദം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവര്‍ക്ക് ശരാശരി ഉയർന്ന ഗ്രേഡും മികച്ച ഭാഷാശേഷിയും ആത്മവിശ്വാസവും ഉണ്ടാകാമെന്നാണ് കണ്ടെത്തൽ.
കുട്ടികളെ കൊണ്ടും ജോലികൾ ചെയ്യിപ്പിക്കുക
അമ്മയും അച്ഛനും കഷ്ടപ്പെട്ട് ജോലി ചെയ്യുമ്പോള്‍ കുട്ടികള്‍ അതിലൊന്നും ഇടപെടാതെ സുഖമായി ഇരിക്കുന്നത് നല്ലതല്ല. വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ കുട്ടികളെകൊണ്ടും ചെയ്യിപ്പിക്കണം. ചെറുപ്പത്തിലെ അധ്വാനശീലരാകാന്‍ ഇത് കാരണമാകും.
കഥകളും കവിതകളും വായിച്ച് കൊടുക്കുക
അച്ഛനും അമ്മയും കുട്ടികള്‍ക്ക് പുസ്തകങ്ങളും മറ്റും വായിച്ച് കൊടുക്കുന്നത് അവരില്‍ മികച്ച ഭാഷാശേഷിയുണ്ടാക്കുമെന്നും പുസ്തകങ്ങളെ പ്രണയിച്ച് വളരുന്ന കുട്ടികള്‍ പില്‍ക്കാലത്ത് കൂടുതല്‍ സമര്‍ത്ഥരായി വളരുമെന്നും ഗവേഷകര്‍ പറയുന്നു.
കുട്ടികളെ തോൽക്കാൻ അനുവദിക്കുക
കുട്ടികളെ പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ അനുവദിക്കണം. പരാജയങ്ങളോടുള്ള പേടിയാണ് പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും കുട്ടികളെ തടയുന്നത്. കൂടുതല്‍ കഠിനമായ ചുമതലകള്‍ ചെയ്യാൻ പരാജയങ്ങള്‍ കുട്ടികളെ പ്രാപ്തരാക്കും.