ETV Bharat / lifestyle

നാർസോ 30 5ജി, 4ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് റിയൽമി - realme narzo 30 spec

6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന നാർസോ 30 5ജി ഫോണിന് 15,999 രൂപയാണ് വില. നാർസോ 30യുടെ വില ആരംഭിക്കുന്നത് 12,499 രൂപ മുതലാണ്. ഫോണുകളെ കൂടാതെ റിയൽമി ബഡ്‌സ് ക്യൂ2 വും ഒരു സ്മാർട്ട് ടിവിയും കമ്പനി ഇന്ന് പുറത്തിറക്കി.

realme narzo 30  narzo 30 5g  raelme buds Q2  realme smart tv  റിയൽമി  നാർസോ 30 5ജി
നാർസോ 30 5ജി, 4ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് റിയൽമി
author img

By

Published : Jun 24, 2021, 4:15 PM IST

നാർസോ സീരിസിൽ രണ്ട് ഫോണുകൾ അവതരിപ്പിച്ച് പ്രമുഖ ചൈനീസ് ഫോണ്‍ നിർമാതാക്കളായ റിയൽമി. നാർസോ 30 5ജി, നാർസോ 30 4ജി മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. സിൽവർ, നീല നിറങ്ങളിൽ ലഭ്യമാകുന്ന ഫോണുകൾ ജൂണ്‍ 30ന് വില്പന ആരംഭിക്കും. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്‌കാർട്ട് എന്നിവയിലൂടെ ഫോണ്‍ സ്വന്തമാക്കാം.

Also Read: ജീവനക്കാർക്ക് ഒരാഴ്‌ച ശമ്പളത്തോടെ അവധി നൽകി ഡേറ്റിംഗ് ആപ് ബംബിൾ

നാർസോ 30 5ജി

6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോണിന് 15,999 രൂപയാണ് വില. 6.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയുള്ള ഫോണിന് 90 ഹെർട്‌സ് ആണ് റിഫ്രഷ് റേറ്റ്. മീഡിയാ ടെക്കിന്‍റെ ഡൈമൺഡ് സിറ്റി 700 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക.

മൂന്ന് പിൻ ക്യാമറകളുമായ് എത്തുന്ന ഫോണിൽ 48 എംപിയുടെ പ്രൈമറി സെൻസറും 2 എംപിയുടെ മോണോക്രോം സെൻസറും 2 എംപിയുടെ ടേർഷ്യറി സെൻസറും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 16 എംപിയുടേതാണ് സെൽഫി ക്യാമറ. 5000 എംഎച്ചിന്‍റേതാണ് ബാറ്ററി.

നാർസോ 30

നാർസോ 30 4ജി മോഡൽ എത്തുന്നതും 6.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയിലാണ്. 20:9 ആണ് ഫോണിന്‍റെ ആസ്പെക്ട് റേഷ്യോ. മീഡിയാ ടെക്കിന്‍റെ ജി95 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. 48 എംപിയുടെ പ്രൈമറി സെൻസറും 2 എംപിയുടെ മോണോക്രോം സെൻസറും 2 എംപിയുടെ മാക്രോ സെൻസറും അടങ്ങിയതാണ് പിൻ ക്യാമറാ സെറ്റ്അപ്പ്.

5ജി മോഡലിന് സമാനമായ 16 എംപി സെൽഫി ക്യാമറയും 5000 എംഎച്ചിന്‍റെ ബാറ്ററിയുമാണ് ഈ മോഡലിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. 4ജിബി റാം+ 64 ജിബി സ്റ്റോറേജ്, 6 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ ഫോണ്‍ ലഭ്യമാണ്. 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയാണ് വില. 128 ജിബി സ്റ്റോറേജുള്ള മോഡൽ എത്തുന്നത് 14,499 രൂപയ്‌ക്കും ആണ്.

ഫോണുകളെ കൂടാതെ റിയൽമി ബഡ്‌സ് ക്യൂ2 വും ഒരു സ്മാർട്ട് ടിവിയും കമ്പനി ഇന്ന് പുറത്തിറക്കി. 32 ഇഞ്ചിന്‍റെ അൾട്രാ ബ്രൈറ്റ് ഫുൾ എച്ച്ഡി ടിവിക്ക് 18,999 രൂപയാണ് വില. 2,499 രൂപയാണ് ആക്‌ടീവ് നോയിസ് റിഡക്ഷൻ ടെക്നോളജിയുമായി എത്തുന്ന ബഡ്സ് ക്യൂ2വിന്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.