ചൈനീസ് സ്‌മാർട്ട് ഫോണ്‍ നിർമാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഫോണായ Realme C21 Y ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയും 4ജിബി+64 ജിബി മോഡലിന് 9,999 രൂപയുമാണ് വില. ഓഗസ്റ്റ് 30 മുതൽ വില്പന ആരംഭിക്കും.
Also Read: പിക്‌സൽ 4A 5G, പിക്‌സൽ 5 ഫോണുകൾ ഗൂഗിൾ നിർത്തുന്നു
ക്രോസ് ബ്ലാക്ക്, ക്രോസ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നീ സൈറ്റുകളിലും റീട്ടെയ്‌ൽ ഷോറൂമുകളിലും ഫോണ്‍ ലഭ്യമാകും.
റെഡ്‌മി 9, ഇൻഫിനിക്‌സ് ഹോട്ട് 10S, നോക്കിയ G20 എന്നിവയാണ് ബജറ്റ് സെഗ്മെന്‍റിലെത്തുന്ന റിയൽമി C21 Yന്‍റെ മുഖ്യ എതിരാളികൾ.
Realme C21 Y സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്പ്ലേയോഡ് കൂടിയാണ് റിയൽമി C21 Y എത്തുന്നത്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നൽകിയിരിക്കുന്നത്.
13 എംപിയുടെ പ്രൈമറി ക്യാമറയും 2 എംപി മോണോക്രോം സെൻസറും 2 എംപി മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്നതാണ് ക്യാമറ. 5 മെഗാപിക്‌സലിന്‍റേതാണ് സെൽഫി ക്യാമറ.
-
Making a grand entry, the #realmeC21Y has arrived!
— realme (@realmeIndia) August 23, 2021 " class="align-text-top noRightClick twitterSection" data="
✅5000mAh Massive Battery
✅16.5cm (6.5") Large Display
✅Instant Fingerprint Sensor
✅13MP AI Triple Camera
& much more!
Starting at ₹8,999.
First Sale at 12 PM on 30th August. https://t.co/WFXzcS07l4 pic.twitter.com/nY5JHRelbM
">Making a grand entry, the #realmeC21Y has arrived!
— realme (@realmeIndia) August 23, 2021
✅5000mAh Massive Battery
✅16.5cm (6.5") Large Display
✅Instant Fingerprint Sensor
✅13MP AI Triple Camera
& much more!
Starting at ₹8,999.
First Sale at 12 PM on 30th August. https://t.co/WFXzcS07l4 pic.twitter.com/nY5JHRelbMMaking a grand entry, the #realmeC21Y has arrived!
— realme (@realmeIndia) August 23, 2021
✅5000mAh Massive Battery
✅16.5cm (6.5") Large Display
✅Instant Fingerprint Sensor
✅13MP AI Triple Camera
& much more!
Starting at ₹8,999.
First Sale at 12 PM on 30th August. https://t.co/WFXzcS07l4 pic.twitter.com/nY5JHRelbM
യൂണിസോക്കിന്‍റെ ഒക്ടാകോർ T610 SoC പ്രൊസസർ ആണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയിൽ ആണ് ഈ 4G ഫോണ്‍ പ്രവർത്തിക്കുക.
32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിൽ എത്തുന്ന ഫോണിന്‍റെ മെമ്മറി എസ്‌ഡി കാർഡിലൂടെ 256 ജിബി വരെ വർധിപ്പിക്കാൻ സാധിക്കും.
ആക്സിലറോമീറ്റർ, ആംബിയന്‍റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ഫിംഗർപ്രിന്‍റ് സെൻസറും ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
റിവേഴ്‌സ് ചാർജിങ് സാധ്യമാകുന്ന 5000 എംഎഎച്ചിന്‍റെ ബാക്‌ടറിയാണ് റിയൽമി ഫോണിന് നൽകിയിരിക്കുന്നത്. 200 ഗ്രാമാണ് ഫോണിന്‍റെ ഭാരം.