ETV Bharat / lifestyle

സ്‌നാപ്ഡ്രാഗൺ ആദ്യ ഫോണ്‍ അവതരിപ്പിച്ചു

author img

By

Published : Jul 9, 2021, 4:00 PM IST

സ്നാപ്ഡ്രാഗൺ ഇൻസൈഡർമാർക്കുള്ള സ്മാർട്ട്ഫോൺ” എന്ന സവിശേഷതയോടെയാണ് ഫോണ്‍ എത്തുന്നത്. 1,500 യുഎസ് ഡോളറായിരിക്കും ഫോണിന്‍റെ വില

qualcomm smartphone  snapdragon smartphone  smartphone for snapdragon insiders  സ്‌നാപ്ഡ്രാഗൺ ഫോൺ  സ്നാപ്ഡ്രാഗൺ ഇൻസൈഡർ  അസൂസ്
സ്‌നാപ്ഡ്രാഗൺ ആദ്യ ഫോണ്‍ അവതരിപ്പിച്ചു

തായ്‌വാൻ കമ്പനിയായ അസൂസുമായി സഹകരിച്ച് ആദ്യ മൊബൈൽ ഫോണ്‍ അവതരിപ്പിച്ച് ക്വാൽകോം. “സ്‌നാപ്ഡ്രാഗൺ ഇൻസൈഡർമാർക്കുള്ള സ്‌മാർട്ട്ഫോൺ-Smartphone for Snapdragon Insiders" എന്ന സവിശേഷതയോടെയാണ് ഫോണ്‍ എത്തുന്നത്. 1,500 യുഎസ് ഡോളറായിരിക്കും ഫോണിന്‍റെ വില(ഏകദേശം 1.1ലക്ഷം രൂപ).

Also Read: ആരും നോക്കും പിന്നഴക്; ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് റിയൽമി

ക്വാൽകോം ഈ പ്രീമിയം ഫോൺ കഴിഞ്ഞ മാർച്ചിൽ കമ്പനി ആരംഭിച്ച സ്‌നാപ്ഡ്രാഗൺ ഇൻസൈഡേഴ്‌സ് ലോയൽറ്റി പ്രോഗ്രാമിനായി പ്രത്യേകം രൂപ കല്പന ചെയ്‌തതാണ്. 1.6 ദശലക്ഷത്തിലധികം ആളുകളാണ് സ്‌നാപ്ഡ്രാഗൺ ഇൻസൈഡേഴ്‌സ് പ്രോഗ്രാമിൽ അംഗങ്ങളായി ഉള്ളത്.

സവിശേഷതകൾ

ഓൾ വെയ്‌സ് ഓണ്‍ സപ്പോർട്ട് ചെയ്യുന്ന 6.78 ഇഞ്ച് വലിപ്പമുള്ള അമോൾഡ് സ്ക്രീനാണ് (2448 x 1080 പിക്‌സൽ) ഫോണിന് നൽകിയിരിക്കുന്നത്. 144 ഹെർട്‌സ് ആണ് റിഫ്രഷ് റേറ്റ്. 24 എംപിയുടെ മുൻ ക്യാമറ ഫോണിന്‍റെ മുകളിലെ ബെസലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 64 എംപി+12 എംപി+(അൾട്രാവൈഡ്)+ 8 എംപി( ടെലിഫോട്ടോ) എന്നിങ്ങനെ മൂന്ന് ലെൻസുകൾ അടങ്ങിയതാണ് പ്രധാന ക്യാമറാ സെറ്റപ്പ്. ഓട്ടോ സൂം, AI ഒബ്‌ജക്റ്റ് ട്രാക്കിംഗ് തുടങ്ങിയ ക്വാൽകോം AI സോഫ്റ്റ്‌വെയർ അനുഭവം ക്യാമറ അപ്ലിക്കേഷനിൽ ഉണ്ടാകും.

qualcomm smartphone  snapdragon smartphone  smartphone for snapdragon insiders  സ്‌നാപ്ഡ്രാഗൺ ഫോൺ  സ്നാപ്ഡ്രാഗൺ ഇൻസൈഡർ  അസൂസ്
സ്‌നാപ്ഡ്രാഗൺ ഫോണ്‍

സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ്ആണ് ഫോണിന് കരുത്ത് പകരുന്നത്. 512 ജിബി യു‌എഫ്‌എസ് 3.1 സ്റ്റോറേജും 16 ജിബി എൽ‌പി‌ഡി‌ഡി‌ആർ 5 റാമും ഫോണിൽ ഉൾക്കൊള്ളച്ചിരിക്കുന്നു. ആൻഡ്രോയിഡ് 11 ഒഎസിലാണ് ഫോണ്‍ എത്തുന്നത്. സ്റ്റോക്ക് ആൻഡ്രോയിഡ് ആയിരിക്കുമോ എന്ന് വ്യക്തമല്ല. പിൻഭാഗത്താണ് ഫിംഗർപ്രിന്‍റ് സെൻസർ. സ്‌പീഡ് ചാർജിങ്ങ് സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ക്വാൽകോം നൽകുന്നത്. 210 ഗ്രാം ആണ് ഫോണിന്‍റെ ഭാരം.

സ്‌നാപ്ഡ്രാഗൺ ഇയർബഡ്‌സ്

ക്വാൽകോമിന്‍റെ സോഫ്റ്റ്‌വെയർ കരുത്തിന്‍റെ സമന്വയമായാണ് “സ്‌നാപ്ഡ്രാഗൺ ഇൻസൈഡർമാർക്കുള്ള സ്‌മാർട്ട്‌ഫോൺ” എത്തുന്നത്. സ്‌നാപ്ഡ്രാഗന്‍റെ തന്നെ പ്രീമിയം ഇയർബഡ്‌സ്, ക്വാൽകോം ക്വിക്ക് ചാർജ് 5 ടെക്നോളജി സപ്പോർട്ടോട് കൂടിയ ചാർജർ, ഫോണിന്‍റെ വശങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുന്ന കസ്റ്റം റബ്ബർ ബംബർ എന്നിവയും ഫോണിനൊപ്പം ലഭിക്കും. ഫോണ്‍ ഓഗസ്റ്റിൽ ചൈന, യുഎസ്, ജർമ്മനി, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെത്തും. അസൂസ് ഇന്ത്യയുടെ ബെബ്സൈറ്റിൽ ഫോണ്‍ ലിസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും എന്ന് ഇന്ത്യയിലെത്തും എന്ന് വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.