ഇന്ത്യയിൽ മീഡിയാടെക്കിന്‍റെ ഡൈമൻസിറ്റി 810ൽ പ്രവർത്തിക്കുന്ന ആദ്യ ഫോണ്‍ റിയൽമി പുറത്തിറക്കും. മീഡിയാടെക്കുമായി ചേർന്നുള്ള സംയുക്ത പ്രസ്താവനയിലാണ് റിയൽമി ഇക്കാര്യം അറിയിച്ചത്.
മികച്ച പെർഫോമൻസ്, ബാറ്ററി ലൈഫ്, ഗെയിമിങ് അനുഭവം ഒക്കെ പ്രദാനം ചെയ്യുന്ന ഒരു ഓൾറൗണ്ടർ 5ജി ഫോണാകും പുറത്തിറക്കുക എന്നാണ് റിയൽമി അറിയിച്ചത്.
Also Read: മൈക്രോസോഫ്റ്റ് ഓഫിസ് ആപ്പുകൾ ഇനി ക്രോംബുക്കിൽ ഉപയോഗിക്കാനാവില്ല
എന്നാൽ ഏത് മോഡലിലൂടെയാണ് ഡൈമൻസിറ്റി 810 അവതരിപ്പിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ മാസം ആദ്യമാണ് ഡൈമൻസിറ്റി 920ന് ഒപ്പം ഡൈമൻസിറ്റി 810ഉം മീഡിയാടെക്ക് പുറത്തിറക്കിയത്.
2.4GHz വരെ പരമാവധി ക്ലോക്ക് സ്പീഡുള്ള ARM കോർടെക്സ്- A55, കോർടെക്സ്- A76 സിപിയു കോറുകളാണ് ഡൈമൻസിറ്റി 810ക്ക് നൽകിയിരിക്കുന്നത്.
Mali-G57 MC2 അണ് ജിപിയു. LPDDR4x RAM, UFS 2.2 സ്റ്റോറേജ് എന്നിവയാണ് ഈ 6nm ചിപ്പ്സെറ്റിന്‍റെ മറ്റ് സവിശേഷതകൾ. റിയൽമി 8s ആകും ഡൈമൻസിറ്റി 810ൽ എത്തുന്ന ആദ്യ മോഡൽ എന്നാണ് വിലയിരുത്തൽ.