സാസംങിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ എസ് 10 പ്ലസ് മാര്‍ച്ച് എട്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം സാന്‍ഫ്രാന്‍സിസ് കോയില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ് 10 പ്ലസ്, എസ് 10, എസ് 10 ഇ എന്നിങ്ങനെ മൂന്ന് പുതിയ സ്മാര്‍ട്ട് ഫോണുകളാണ് സാസംങ് അവതരിപ്പിച്ചത്.
പ്രധാനമായും ഐഫോണ്‍ വിപണിയുടെ എതിരാളിയായാണ് സാസംങ് എസ് 10 പ്ലസിനെ രംഗത്തിറക്കിയിരിക്കുന്നത്. 1 ടിബി, 512 ജീബി, 128 ജീബി എന്നീ മൂന്ന് നിലയില്‍ ഇന്‍റേണല്‍ സ്പേസാണ് ഫോണിനുള്ളത്. യാഥാക്രമം ഫോണിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില 117900, 91900, 73900 എന്നിങ്ങനെയായിരിക്കും എന്ന് സാസംങ് അറിയിച്ചു. ഇന്‍ഫിനിറ്റി ഓ ഡിസ്പ്ലേയാണ് മറ്റുള്ള മോഡലുകളില്‍ നിന്ന് എസ് 10 പ്ലസിനെ വ്യത്യസ്ഥമാക്കുന്നത്. 7.3 ഇഞ്ചാണ് ഡിസ്പ്ലേയുടെ വലുപ്പം. 5 ജി സാങ്കേതിക വിദ്യയും ഫോണില്‍ ലഭിക്കും.
ഗാലക്സി എസ് 10ന്‍റെ 512 ജീബിയുടെ വില 84900വും 128 ജീബിയുടെ വില 66900വും ആയിരിക്കും. ഗാലക്സി എസ് 10 ഇ ആകെ 128 ജീബിയില്‍ മാത്രമാണ് ലഭ്യമാകുക. ഇതിന്‍റെ വില 55900 ആയിരിക്കും. മുപ്പതിനായിരം രൂപക്ക് മുകളിലുള്ള ഫോണുകളുടെ വില്‍പന കഴിഞ്ഞ വര്‍ഷം എട്ട് ശതമാനം വര്‍ധിച്ചിരുന്നു. അതിനാല്‍ എത്രയും വേഗം തന്നെ ഇന്ത്യയില്‍ പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് സാസംങിന്‍റെ ശ്രമം.