ഷെയർചാറ്റിൽ നിന്ന് 4.87 ലക്ഷം പോസ്റ്റുക്കൾ നീക്കം ചെയ്തു. ഷെയർചാറ്റ് ഉപയോഗിക്കുന്നതിന്‍റെ നിർദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ചതിനാലാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് ഷെയർചാറ്റ് അധിക്യതർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ, രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുള്ളവർ അല്ലെങ്കിൽ ജനശ്രദ്ധ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള പോസ്റ്റുകൾ എന്നിവയാണ് നീക്കം ചെയ്തത്. ഇത് കൂടാതെ 54,404 അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഷെയർചാറ്റിലെ അക്കൗണ്ടുകളുടെ ഏറ്റവും വലിയ നീക്കം ചെയ്യലാണിത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ചുളള പെരുമാറ്റച്ചട്ടത്തിൽ ഷെയർചാറ്റും മറ്റ് സമൂഹ്യ മാധ്യമങ്ങളും മാർച്ചിൽ ഒപ്പുവെച്ചിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന പരിപാടികൾ നടത്തുന്നതിന് സഹായിക്കുന്ന വിധത്തിൽ പ്ലാറ്റ് ഫോം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചിരുന്നു.