ആൻഡ്രോയ്‌ഡ് 2.3.7 ജിഞ്ചർബ്രെഡ് ഉൾപ്പടെ 2010ന് മുമ്പ് പുറത്തിറക്കിയ പതിപ്പുകളിലുള്ള സേവനം ഗൂഗിൾ അവസാനിപ്പിക്കുന്നു. ഇനിമുതൽ ഈ വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നിന്ന് ഗൂഗിൾ സൈൻ-ഇൻ ചെയ്യാൻ സാധിക്കില്ല.
Also Read: ഇ-റുപ്പി ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങൾ
ജിമെയിൽ, യൂട്യൂബ്, മാപ്‌സ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഇത്തരം പഴയ ആൻഡ്രോയിഡ് വേർഷനുകളിൽ ലഭിക്കില്ല. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്‍റെ പുതിയ നടപടി. 2010ന് മുമ്പ് ഇറങ്ങിയ ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്ക് പുതിയ വേർഷനിലേക്ക് മാറാൻ സെപ്റ്റംബർ 27വരെ ഗൂഗിൾ സമയം അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഗുഗിളിന്‍റെ നടപടി ഭൂരിഭാഗം ആൻഡ്രോയിഡ് ഉപഭോക്താക്കളെയും ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ ആൻഡ്രോയിഡ് 12 ആണ് ഏറ്റവും പുതിയ അപ്ഡേറ്റ്. 2011ൽ ഗൂഗിൾ ഇറക്കിയ ഐസ്ക്രീം സാൻവിച്ചിന് (വേർഷൻ 4.0) മുമ്പുള്ള ആൻഡ്രോയിഡ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾ കുറവാണ്. ഗൂഗിളിന്‍റെ കണക്ക് അനുസരിച്ച് 2010ന് മുമ്പ് പുറത്തിറക്കിയ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന 3 മില്യൺ ഫോണുകൾ ഇപ്പോഴും ഉണ്ടെന്നാണ്. സെപ്റ്റംബർ 27ഓടെ ഇവയെല്ലാം ഉപയോഗ ശൂന്യമാകും.