പരസ്യങ്ങള്‍ക്കായി പണം മുടക്കിയതാരാണ്, പബ്ലിഷ് ചെയ്തതാരാണ്, എത്ര പണം ചിലവാക്കി, ഏതൊക്കെ വിഭാഗത്തിലാണ് പരസ്യം എത്തിപ്പെട്ടത്, പരസ്യം പ്രത്യക്ഷപ്പെട്ട പേജ് എവിടെ നിന്നാണ് പ്രവര്‍ത്തിക്കുന്നത് എന്നീകാര്യങ്ങള്‍ പരസ്യപ്പെടുത്താനാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. ഇതിനായി പ്രത്യേക ലൈബ്രററി സംവിധാനം ഒരുക്കുമെന്നും ഫേസ്ബുക്ക് വെളിപ്പെടുത്തി.
ഇന്ത്യക്ക് പുറമെ നൈജീരിയ, യുക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും ഫേസ്ബുക്ക് ഈ നിയന്ത്രണം കൊണ്ട് വരും. നഷ്ടപ്പെട്ട സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കാനാണ് ഫേസ്ബുക്ക് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.