ETV Bharat / lifestyle

പേര് മാറ്റി ഫേസ്‌ബുക്ക്; മാതൃകമ്പനിയെ മെറ്റയെന്ന് വിളിച്ച് സുക്കര്‍ബര്‍ഗ്

author img

By

Published : Oct 29, 2021, 7:51 AM IST

Updated : Oct 29, 2021, 8:44 AM IST

കമ്പനിയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമുകളുടെ പേരുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് മാർക് സുക്കർബർഗ്.

facebook  സുക്കര്‍ബര്‍ഗ്  ഫേസ്‌ബുക്ക്  മാതൃകമ്പനി  മെറ്റ  Meta  Facebook  Mark Zuckerberg  മാർക് സുക്കർബർഗ്
പേര് മാറ്റി ഫേസ്‌ബുക്ക്; മാതൃകമ്പനിയെ മെറ്റയെന്ന് വിളിച്ച് സുക്കര്‍ബര്‍ഗ്

കാലിഫോർണിയ: മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. പുതിയ പേര് മെറ്റ (Meta) എന്നാണെന്ന് കമ്പനി സി.ഇ.ഒ മാർക് സുക്കർബർഗ് അറിയിച്ചു. അതേസമയം, സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റമുണ്ടാകില്ലെന്ന് സുക്കർബർഗ് വ്യക്തമാക്കി.

ബ്രാൻഡിന്‍റെ പേര് ഉത്‌പന്നത്തിന്‍റെ പേരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അത് എല്ലാ കാര്യങ്ങളെയും പ്രതിനിധീകരിക്കുന്നത് നിലവിലും ഭാവിയിലും ആശാസ്യമല്ല. ഈ മാറ്റം വ്യത്യസ്‌ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും പുതിയ ബ്രാൻഡിന് കീഴിൽ കൊണ്ടുവരുമെങ്കിലും കോർപറേറ്റ് ഘടനയിൽ മാറ്റം വരുത്തില്ലെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ALSO READ: ഫേസ്ബുക്ക് പേര് മാറ്റാനൊരുങ്ങുന്നു; 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കാന്‍ നീക്കം

സാമൂഹ്യ മാധ്യമ ആപ്ളിക്കേഷനുകളുടെ കേസുകള്‍ ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ നീക്കമെന്നാണ് വിവരം. കമ്പനി അവതരിപ്പിക്കുന്ന വെർച്വൽ, ഓഗ്‌മെന്‍റ് റിയാലിറ്റി കോൺഫറൻസ് തത്സമയ സ്ട്രീമിങ്ങായ മെറ്റാവേഴ്‌സുമായി പുതിയ പേരിന് സമാനതയുണ്ട്. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തു.

Last Updated : Oct 29, 2021, 8:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.