ETV Bharat / lifestyle

വിജയനഗരത്തിന്‍റെ ചരിത്രമെഴുതിയ ഹംപി.. - manmadha theerthakkula

ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകളാണ് ഹംപിയിൽ കാണാൻ സാധിക്കുക. അത്യപൂര്‍വമായ വാസ്തുശൈലിയിലുള്ള ക്ഷേത്രങ്ങൾ ഹംപിയെ വേറിട്ടു നിർത്തുന്നു.

ഹംപി
author img

By

Published : Feb 9, 2019, 1:54 AM IST

വിജയനഗര സാമ്രാജ്യത്തിന്‍റെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഗ്രാമമാണ് കർണാടകയിലെ ഹംപി. ഈ പ്രത്യേകത തന്നെയാണ് ഹംപിയെ ഇന്ത്യയിലെ തന്നെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി വളർത്തിയത്. യുനസ്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള ഹംപി ‘അവശിഷ്ടങ്ങളുടെ നഗരം’ എന്നും അറിയപ്പെടുന്നു. 1336 ലാണ് ഹംപി നഗരം സ്ഥാപിച്ചത്. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു ഹംപി. ഉത്തര കർണാടകയിലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹം‌പി സ്ഥിതി ചെയ്യുന്നത്. കൊത്തു പണികളാൽ മനോഹരമായ കോട്ടകളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും ഒപ്പം കിലോമീറ്ററുകളോളം പടർന്നു കിടക്കുന്ന പാറക്കൂട്ടങ്ങളും ഹംപിയെ മനോഹരിയാക്കുന്നു.

നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണ് ഹംപി. അത്യപൂര്‍വമായ വാസ്തുശൈലിയിൽ നിർമ്മിച്ച ക്ഷേത്രങ്ങൾ ഹംപിയെ എന്നും വേറിട്ടു തന്നെ നിർത്തുന്നു. വീരുപക്ഷക്ഷേത്രം, മന്മഥ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്രനരസിംഹമൂർത്തി ക്ഷേത്രം, ബാദവ ലിംഗ ക്ഷേത്രം, ചണ്ഡികേശ്വര ക്ഷേത്രം, ഭൂഗർഭ ശിവക്ഷേത്രം, വിതല ക്ഷേത്ര സമുച്ചയം, ഹസാര രാം ക്ഷേത്രം, മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. ഹംപിയിലെ ഏറ്റവും പഴയതും ആകർഷണീയവുമായ ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. കല്ലിൽ കൊത്തിയ നിരവധി ശിൽപ്പങ്ങൾ ഇവിടെ കാണാം. പതിനൊന്നു നിലകളുള്ള ഗോപുരങ്ങൾ ‘ബിസ്തപയ്യ ഗോപുരങ്ങൾ’ എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്‍റെ പ്രതിബിംബം ഉൾച്ചുവരില്‍ പതിക്കുന്ന പിൻഹോൾ ക്യാമറ എന്ന വിദ്യ വിരൂപാക്ഷ ക്ഷേത്രത്തിന്‍റെ മുഖ്യ ആകർഷണമാണ്.

vithala
വിതല ക്ഷേത്ര സമുച്ചയം
undefined

കിഷ്കിന്ധ ക്ഷേത്രമെന്നും, ഭാസ്കര ക്ഷേത്രമെന്നും ഹംപി അറിയപ്പെടുന്നുണ്ട്. കല്ലിൽ കൊത്തിയെടുത്ത പുരാണ കഥകളുടെ അമൂല്യമായ ശേഖരമാണ് ഹസാരെ രാമക്ഷേത്രത്തിലുള്ളത്. രാമായണത്തിലെ കഥാ സന്ദർഭങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. ഇവ കൂടാതെ ചിലഭാഗങ്ങളിൽ ഭാഗവത സന്ദർഭങ്ങളും കൊത്തിവച്ചിട്ടുണ്ട്.

badava lingam
ബാദവ ലിംഗം
ബാലിയുടെയും, സുഗ്രീവന്‍റെയും രാജധാനിയായ കിഷ്കിന്ധയാണ് ഹംപിയെന്നും വിശ്വാസമുണ്ട്. ഹംപിയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഹസാരെ രാമക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത് വ്യത്യസ്തമായി ഗ്രാനൈറ്റിൽ തീര്‍ത്ത ശില്പങ്ങളാണ്. ഹംപി ഭരിച്ചിരുന്ന ഭരണാധികാരികളുടെ രൂപങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്.
manamadha shrine
മന്മഥ തീർത്ഥക്കുളം
undefined

ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് വിജയനഗര സാമ്രാജ്യത്തിലെ ഒരു വ്യാപാര താവളമായിരുന്ന പാൻസൂപ്പാരി ബസാർ. തകർന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ.

hampi
ഹംപി
ഇവിടെ നിന്ന് അൽപ്പം മാറിയാണ് രാജ്ഞിയുടെ കൊട്ടാരവും ലോട്ടസ്മഹലും. വിജയനഗര സാമ്രാജ്യത്തിന്‍റെ രാജാവായിരുന്ന കൃഷ്ണരാജ ദേവരായയുടെ ഭാര്യ ചിന്നാ ദേവിയുടേതാണ് ഈ കൊട്ടാരം. ജലമഹൽ എന്ന കൃത്രിമക്കുളവും കൊട്ടാരത്തിനടുത്ത് തന്നെയാണ്.
undefined

ഇവിടം നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന മറ്റൊരു കൊട്ടാരമാണ് ലോട്ടസ് മഹൽ. ചുണ്ണാമ്പ്, വെല്ലം, കോഴി മുട്ട, മണ്ണ് എന്നിവ കൊണ്ട് നിർമിച്ച ഈ കെട്ടിട സമുച്ചയം പുരാതന വാസ്തു വിദ്യയുടെ മാഹാത്മ്യം വിളിച്ചോതുന്നതാണ്. ഹം‌പിയിലേക്ക് റോഡ് മാര്‍ഗം മാത്രമെ എത്തിച്ചേരാനാകൂ. ബാംഗ്ലൂരില്‍ നിന്ന് 343 കിലോമീറ്റര്‍ അകലെയാണ് ഹംപി. പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള ഹോസ്പെട്ടാണ് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഹം‌പി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം. ഹംപിയിലെ സ്ഥലങ്ങൾ കാണാനായി സൈക്കിളുകളും സ്കൂട്ടറുകളും വാടകയ്ക്ക് ലഭിക്കും.

Intro:Body:

വിജയനഗരത്തിന്‍റെ ചരിത്രമെഴുതിയ ഹംപി..

വിജയനഗര സാമ്രാജ്യത്തിന്‍റെ ചരിത്രം ഉറങ്ങികിടക്കുന്ന ഗ്രാമമാണ് കർണാടകയിലെ ഹംപി. ഇതേ പ്രത്യേകത തന്നെയാണ് ഈ ഗ്രാമത്തെ ഇന്ത്യയിലെ തന്നെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി വളർത്തിയത്. യുനെസ്ക്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള ഹംപി ‘അവശിഷ്ടങ്ങളുടെ നഗരം’ എന്നും അറിയപ്പെടുന്നു.

1336 ലാണ് ഹംപി നഗരം സ്ഥാപിച്ചത്. ഒരു കാലത്തു ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു ഹംപി.

ഉത്തര കർണാടകയിലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹം‌പി സ്ഥിതി ചെയ്യുന്നത്. ഇരുപത്താറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പികളാണ് ഇവിടെ കാണാൻ സാധിക്കുക. 

കൊത്തു പണികളാൽ മനോഹരമായ കോട്ടകളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും ഒപ്പം കിലോമീറ്ററുകളോളം പടർന്നു കിടക്കുന്ന പാറകൂട്ടങ്ങളും ഹംപിയെ മനോഹരിയാക്കുന്നു.

നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ  ഒരു പ്രധാനപ്പെട്ട തീർഥാടന കേന്ദ്രം കൂടിയാണ് ഹംപി.  അത്യപൂര്‍വ്വമായ വാസ്തുശൈലിയിൽ നിർമ്മിച്ച ക്ഷേത്രകെട്ടിടങ്ങൾ ഹംപിയെ എന്നും വേറിട്ടു തന്നെ നിർത്തുന്നു. 

വിരൂപാക്ഷ ക്ഷേത്രം, മന്മഥ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്രനരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, ഭൂഗർഭ ശിവക്ഷേത്രം, വിതാല ക്ഷേത്ര സമുച്ചയം, ഹസാര രാം ക്ഷേത്രം, മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍.

ഹംപിയിലെ ഏറ്റവും പഴയതും ആകർഷണീയവുമായ ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. കല്ലിൽ കൊത്തിയ നിരവധി ശിൽപ്പങ്ങൾ ഇവിടെ കാണാം. പതിനൊന്നു നിലകളുള്ള ഗോപുരങ്ങൾ ‘ബിസ്തപയ്യ ഗോപുരങ്ങൾ’ എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം ഉൾച്ചുവരില്‍ പതിക്കുന്ന പിൻഹോൾ ക്യാമറ എന്ന വിദ്യ വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണമാണ്. 

കിഷ്കിന്ധ ക്ഷേത്രമെന്നും, ഭാസ്കര ക്ഷേത്രമെന്നും  ഹംപി അറിയപ്പെടുന്നുണ്ട്. കല്ലിൽ കൊത്തിയെടുത്ത പുരാണ കഥകളുടെ അമൂല്യമായ ശേഖരമാണ് ഹസാരെ രാമക്ഷേത്രം. രാമായണത്തിലെ കഥാ സന്ദർഭങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. ഇവ കൂടാതെ ചിലഭാഗങ്ങളിൽ ഭാഗവത സന്ദർഭങ്ങളും കൊത്തിവെച്ചിട്ടുണ്ട്. 

ബാലിയുടെയും, സുഗ്രീവന്റെയും രാജധാനിയായ കിഷ്കിന്ധയാണ് ഹംപിയെന്നും വിശ്വാസമുണ്ട്. ഹംപിയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഹസാരെ രാമക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത് വ്യത്യസ്തമായി ഗ്രാനൈറ്റിൽ തീര്‍ത്ത ശില്പങ്ങളാണ്.  ഹംപി ഭരിച്ചിരുന്ന ഭരണാധികാരികളുടെ രൂപങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. 

ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് വിജയനഗര സാമ്രാജ്യത്തിലെ ഒരു വ്യാപാര താവളമായിരുന്ന പാൻസൂപ്പാരി ബസാർ. 

തകർന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങളും  മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. 

ഇവിടെ നിന്ന് അൽപ്പം മാറിയാണ് രാഞ്ജിയുടെ കൊട്ടാരവും ലോട്ടസ്മഹലും. വിജയനഗര സാമ്രാജ്യത്തിന്‍റെ രാജാവായിരുന്ന കൃഷ്ണരാജ ദേവരായയുടെ ഭാര്യ ചിന്നാ ദേവിയുടേതാണ്  ഈ കൊട്ടാരം. ജലമഹൽ എന്ന കൃത്രിക കുളവും കൊട്ടാരത്തിനടുത്ത് തന്നെയാണ്. ഇവിടം നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന മറ്റൊരു കൊട്ടാരമാണ് ലോട്ടസ് മഹൽ. ചുണ്ണാമ്പ്, വെല്ലം, കോഴി മുട്ട, മണ്ണ് എന്നിവ കൊണ്ട് നിർമിച്ച ഈ കെട്ടിട സമുച്ചയം പുരാതന വാസ്തു വിദ്യയുെട പ്രാധാന്യം വിളിച്ചോതുന്നതാണ്.

ഹം‌പിയിലേക്ക് റോഡ് മാര്‍ഗം മാത്രമെ എത്തിച്ചേരാനാകു. ബാംഗ്ലൂരില്‍ നിന്ന് 343 കിലോമീറ്റര്‍ അകലെയാണ് ഹംപി. പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള ഹോസ്പെട്ടാണ് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഹം‌പി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം. ഹംപിയിലെ സ്ഥലങ്ങൾ കാണാനായി സൈക്കളുകളും സ്കൂട്ടറുകളും വാടകയ്ക്ക് ലഭിക്കും. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.