മുംബൈ: മുംബൈയിൽ 32 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. തിങ്കളാഴ്‌ച രാത്രി സബർബൻ കുർല റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. കേസില്‍ ശ്രീകാന്ത് ഭോഗലെ, സോനു തിവാരി, നിലേഷ് ബരസ്‌കർ, സിദ്ധാർഥ് വാഹ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബൈക്കുല്ലയിൽ നിന്നും ട്രെയിനിൽ കുർളയിലെത്തിയ യുവതി കുർള പാലത്തിലേക്ക് നടക്കുന്ന വഴിയിൽ വച്ച് രണ്ട് പേർ ആക്രമിക്കുകയായിരുന്നു.
രണ്ട് പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അതേസമയം ബൈക്കിൽ അതുവഴിപോയ മറ്റ് രണ്ട് പേർ യുവതിയെ പിന്നെയും ബലാത്സംഗത്തിനിരയാക്കി. പ്രതികൾ യുവതിയുടെ പക്കൽ നിന്നും 3000 രൂപയും 25,000 രൂപ വില മതിക്കുന്ന മംഗൽ സൂത്രയും മോഷ്‌ടിച്ചു. ബലാത്സംഗത്തിന് ശേഷം ഇവർ യുവതിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മറ്റൊരു സ്‌ത്രീയുടെ സഹായത്തോടെയാണ് യുവതി നെഹ്‌റു പൊലീസ് സ്റ്റേഷനിൽ എത്തിയത്. കുർള, സബർബൻ വിക്രോളി, വാഗ് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാ നിയമം 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 354 (ആക്രമണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.