ETV Bharat / jagte-raho

കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

അഴീക്കോട് ബീച്ചില്‍ വില്‍പ്പനക്കായാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
author img

By

Published : Nov 24, 2019, 9:02 AM IST

Updated : Nov 24, 2019, 3:23 PM IST

പാലക്കാട്: രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐബിയും കൊല്ലങ്കോട് റേഞ്ച് ഉദ്യോഗസ്ഥരും ഗോവിന്ദാപുരം ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ കാട്ടുപറമ്പ് വീട്ടില്‍ റഹീം മകന്‍ റിന്‍ഷാദു (22), ഏരിയാട് സ്വദേശി തരുവിടിയില്‍ വീട്ടില്‍ നാസര്‍ മകന്‍ അന്‍സില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ റിന്‍ഷാദു മുനമ്പം ബീച്ചില്‍ മത്സ്യത്തൊഴിലാളിയാണ്. അഴീക്കോട് ബീച്ചില്‍ വില്‍പ്പനക്കായാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇത് അഞ്ചാം തവണയാണ് കഞ്ചാവ് കടത്തുന്നതെന്ന് പ്രതികള്‍ പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർമാരായ വി. അനൂപ്, എസ്. ബാലഗോപാലൻ പ്രിവന്റീവ് ഓഫീസർമാരായ സെന്തിൽകുമാർ,സി. റിനോഷ്, യൂനുസ്,എം.എസ്. മിനു, സജിത്ത്, ഷാനവാസ്‌, ഗോപൻ, ജഗദീശൻ രമേശ്, രാജേഷ്‌ ചുള്ളിയാർ മേഡ്, ബിജു ലാൽ, വിജേഷ് കുമാർ,സത്താർ,മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Intro:ബീച്ചിൽ വിൽപ്പനക്കായി കടത്താൻ ശ്രമിച്ച കഞ്ചാവുമായി ബോട്ടിങ് തൊഴിലാളിയും, സഹായിയും പിടിയിൽBody:ബീച്ചിൽ വിൽപ്പനക്കായി കൊണ്ടു പോയിരുന്ന 2 കിലോ കഞ്ചാവുമായി ബോട്ടിങ് തൊഴിലാളിയേയും സഹായിയേയും എക്സൈസ് പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബുറോ യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ ബി യും, കൊല്ലങ്കോട് റേഞ്ചിലെ ഉദ്യോഗസ്ഥരും ഗോവിന്ദ പുരം ചെക്ക്‌ പോസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ
അഴീക്കോട്‌ മുനമ്പം ബീച്ചിൽ വിൽപ്പനക്കായി കൊണ്ട് പോകുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളായ പള്ളിനട ദേശത്തു കാട്ടു പറമ്പ് വീട്ടിൽ റഹീം മകൻ റിൻഷാദു(22),ഏരിയാട്‌ സ്വദേശി തരുവിടിയിൽ വീട്ടിൽ നാസർ മകൻ അൻസിൽ (19) എന്നിവരാണ് പിടിയിൽ ആയത്. ഇവരിൽ റിൻഷാദു മുനമ്പം ബീച്ചിൽ മത്സ്യ തൊഴിലാളി ആണ്. ബീച്ചിലും മറ്റു ഫിഷറീസ് മേഖലയിലും വിൽപ്പന ക്കായി കൊണ്ടു പോയിരുന്ന കഞ്ചാവ് ആണ് പിടിച്ചത് എന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇത് അഞ്ചാമത്തെ തവണ യാണ് കഞ്ചാവ് കൊണ്ടു പോകുന്നതെന്ന് പിടിയിലായ പ്രതികൾ അറിയിച്ചു.
റെയ്‌ഡിന്‌ എക്സൈസ് ഇൻസ്പെക്ടർമാരായ
വി. അനൂപ്, എസ്. ബാലഗോപാലൻ
പ്രിവന്റീവ് ഓഫീസർമാരായ
സെന്തിൽകുമാർ. C, റിനോഷ്,യൂനുസ്.,എം സ്. മിനു, സജിത്ത്,ഷാനവാസ്‌, ഗോപൻ,ജഗദീശൻ
രമേശ്, രാജേഷ്‌ ചുള്ളിയാർ മേഡ്, ബിജു ലാൽ,വിജേഷ് കുമാർ,
സത്താർ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകിConclusion:
Last Updated : Nov 24, 2019, 3:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.