മുംബൈ: മുംബൈയിലെ ഖാർ പ്രദേശത്ത് 19 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. " ഖാർ പ്രദേശത്ത് കെട്ടിടത്തിന്‍റെ മുകളിൽ നടന്ന ന്യൂ ഇയർ പാർട്ടിക്ക് ശേഷം യുവതിയും മറ്റ് യുവാക്കളും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ ഗജാനൻ കബ്‌ധുലെ ഖാർ പറഞ്ഞു. അന്വേഷണം നടക്കുന്നുതായി," പിഐ കബ്ദുലെ പറഞ്ഞു. രണ്ട് പ്രതികൾക്കെതിരെയും ഖാർ പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്യ്തതായും മുംബൈ പൊലീസ് അറിയിച്ചു.
പ്രഥമദൃഷ്ട്യാ സംഭവം നരഹത്യയാണെന്ന് സംശയിക്കുന്നു. പ്രതികളെയും മറ്റ് കുറച്ചുപേരെയും ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് പ്രതികളും യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അത് യുവതി എതിർത്തതായും മുംബൈ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായതായും പ്രതികൾ ഇരയെ ടെറസിൽ നിന്ന് തള്ളിയിട്ടതായും മുംബൈ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.