ETV Bharat / jagte-raho

തൃശ്ശൂരില്‍ വൃദ്ധനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റില്‍ - old man

മർദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്

തൃശ്ശൂരില്‍ വൃദ്ധനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റില്‍
author img

By

Published : Jul 25, 2019, 5:25 AM IST

Updated : Jul 25, 2019, 6:24 AM IST

തൃശ്ശൂര്‍: തൃശ്ശൂർ എളവള്ളിയിൽ വൃദ്ധനെ സംഘം ചേർന്ന് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. എളവള്ളി വാകാ സ്വദേശിയും റിട്ടേര്‍ഡ് അധ്യാപകനുമായ കുന്നത്തുള്ളി വീട്ടിൽ സുഗുണനെയാണ് വീടിന്‍റെ സമീപത്തെ മതിൽ തകർത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് പരിസരവാസികളായ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് തന്‍റെ വീടിന്‍റെ ഗേറ്റിന് സമീപം കല്ലുകള്‍ കൊണ്ട് നിര്‍മിച്ച താല്‍കാലിക മതില്‍ ഇടിഞ്ഞ് വീണത് സമീപത്തുണ്ടായിരുന്ന യുവാക്കളോട് ചോദിച്ചപ്പോൾ യുവാക്കൾ സംഘം ചേർന്ന് സുഗുണനെ മർദ്ദിക്കുകയായിരുന്നു.

തൃശ്ശൂരില്‍ വൃദ്ധനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റില്‍

വൃദ്ധനെ മർദ്ദിച്ച പരിസരവാസികളായ വടാശേരി വീട്ടിൽ പ്രകാശൻ, പ്രമോദ്, പ്രണവ്, അടിയാറെ വീട്ടിൽ രാജു, ഷാരുൺ, അഭിജിത്ത് എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മര്‍ദ്ദനത്തിൽ പരിക്കേറ്റ സുഗുണന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഗുണന്‍റെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Intro:തൃശ്ശൂർ എളവള്ളിയിൽ വൃദ്ധനെ സംഘം ചേർന്ന് മർദ്ധിച്ചവശനാക്കിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ.എളവള്ളി സ്വദേശിയും റിട്ടയേർഡ് അധ്യാപകനുമായ സുഗുണനെ വീടിന്റെ സമീപത്തെ മതിൽ തകർത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് പരിസരവാസികളായ യുവാക്കൾ സംഘം ചേർന്ന്
മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു

Body:എളവള്ളി വാകയില്‍ മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ റിട്ടയേര്‍ഡ് അധ്യാപകനായ വാക കുന്നത്തുള്ളി വീട്ടിൽ സുഗുണൻ (78)നാണ് മർദ്ദിനമേറ്റത്.ഞായറാഴ്ച വൈകീട്ട് തന്റെ വീടിന്റെ ഗേറ്റിന് സമീപം കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച താല്‍കാലിക മതില്‍ ഇടിഞ്ഞ് വീണത് അടുത്തുണ്ടായിരുന്ന യുവാക്കളോട് ചോദിച്ചപ്പോൾ പരിസരത്തെ യുവാക്കൾ സംഘം ചേർന്നു സുഗുണനെ മർദ്ദിക്കുകയായിരുന്നു.വൃദ്ധനെ മർദ്ദിച്ച പരിസരവാസികളായ വടാശേരി വീട്ടിൽ പ്രകാശൻ (56), പ്രമോദ് (53), പ്രണവ് (23), അടിയാറെ വീട്ടിൽ രാജു (ഷിജു-49), ഷാരുൺ (19), അഭിജിത്ത് (23) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

(ഹോൾഡ് - മർദ്ദിക്കുന്ന വീഡിയോ)Conclusion:ക്രൂരമായ മര്‍ദ്ദനത്തിൽ പരിക്കേറ്റ സുഗുണന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്യിനും കാലിനും പരിക്കേറ്റിട്ടുണ്ട്.ഇയാളെ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Jul 25, 2019, 6:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.