പാലക്കാട്: പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായി പരാതി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. പശുവിന്റെ കൈകാലുകൾ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നാണ് പരാതി. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം മണ്ണാർക്കാട് പൊലീസ് കേസ് എടുത്തു.
ഈ മാസം അഞ്ചാം തീയതിയാണ് മണ്ണാർക്കാട് മാസപ്പറമ്പ് സ്വദേശി വിനോദ് കുമാറിന്റെ പശുവിനെ കാണാതാകുന്നത്. പിന്നീട് കൈകാലുകൾ കെട്ടിയ നിലയിൽ പശു ചത്തു കിടക്കുന്നതാണ് കണ്ടത്. അയൽക്കാരൻ പശുവിനെ അഴിച്ച് കൊണ്ട് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. പശുവിന്റെ കൈകാലുകൾ ബന്ധിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
മൃഗഡോക്ടറെത്തി പോസ്റ്റ്മോർട്ടം നടത്തി. ഇതേ രീതിയിൽ മുൻപും സമീപത്തെ വീടുകളിൽ വളർത്തുന്ന പശുക്കൾ പീഡനത്തിന് ഇരയായതായി നാട്ടുകാർ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുൾപ്പെടെ ലഭിച്ച ശേഷം പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കും.