ETV Bharat / jagte-raho

പോത്തൻകോട് ബേക്കറി സംഘർഷം ഇരുകൂട്ടർക്കും എതിരെ കേസ്

മേലെമുക്ക് മുന്നാസ് ബേക്കറിയിൽ നടന്ന സംഘർഷത്തിൽ യുവാക്കളുടെ പരാതിയിൽ കട ഉടമയ്ക്കും ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. കടയിൽ കയറി അക്രമം നടത്തി എന്ന കടയുടമയുടെ പരാതിയിൽ കഴിഞ്ഞ ദിവസം യുവാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു

pothancode bakkery attack പോത്തൻകോട് ബേക്കറി സംഘർഷം ഇരുകൂട്ടർക്കും എതിരെ കേസ് പോത്തൻകോട് ബേക്കറി സംഘർഷം തിരുവനന്തപുരം സ്വകാര്യ ആശുപത്രി pothancode bakkery attack പോത്തൻകോട് ബേക്കറി സംഘർഷം ഇരുകൂട്ടർക്കും എതിരെ കേസ് പോത്തൻകോട് ബേക്കറി സംഘർഷം തിരുവനന്തപുരം സ്വകാര്യ ആശുപത്രി
പോത്തൻകോട് ബേക്കറി സംഘർഷം ഇരുകൂട്ടർക്കും എതിരെ കേസ്
author img

By

Published : Dec 13, 2020, 4:52 AM IST

Updated : Dec 13, 2020, 6:21 AM IST

തിരുവനന്തപുരം: ഈ കഴിഞ്ഞ ഡിസംബർ എട്ട് ചൊവ്വാഴ്ച മേലെമുക്ക് മുന്നാസ് ബേക്കറിയിൽ നടന്ന സംഘർഷത്തിൽ യുവാക്കളുടെ പരാതിയിൽ കട ഉടമയ്ക്കും ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. കടയിൽ കയറി അക്രമം നടത്തി എന്ന കടയുടമയുടെ പരാതിയിൽ കഴിഞ്ഞ ദിവസം യുവാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. സംഘർഷത്തിൽ വെമ്പായം സ്വദേശികളായ ആസിഫ് സഹോദരൻ ആഷിഖ് ബന്ധുവായ ശംഖുമുഖം സ്വദേശി ഷാൻ ഖാൻ സഹോദരൻ ഷാരൂഖാൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ മുതുകിൽ പൊള്ളലേറ്റ ഷാരൂഖാന്റെ ഗുരുതരമാണ്.

പോത്തൻകോട് ബേക്കറി സംഘർഷം ഇരുകൂട്ടർക്കും എതിരെ കേസ്

സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന ഷാരൂഖാന്റെ മൊഴി മജിട്രേറ്റ് രേഖപ്പെടുത്തി. ഷാൻ ഖാന്റെ കൈക്ക് പൊട്ടലുണ്ട്. സംഘർഷത്തിൽ കടയുടമ ഷാജി ജീവനക്കാരനായ അജീഷ് എന്നിവർക്കും പൊള്ളലേറ്റിരുന്നു.

കാറിലെത്തിയ മൂന്ന് യുവാക്കൾ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിന് കാറിലുണ്ടായിരുന്നവർ അക്രമം നടത്തുകയായിരുന്നുവെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്. യുവാക്കളുടെ അക്രമണത്തിൽ തിളച്ച പാൽ യുവാക്കളുടെ ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് കടയുടമ ഷാജി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

എന്നാൽ തങ്ങളിൽ ഒരാളെ കടയുടമയും സംഘവും ചേർന്ന് തടഞ്ഞുവെച്ചു മർദിച്ചുവെന്നും മോചിപ്പിക്കാൻ എത്തിയവരുടെ ദേഹത്ത് മനപ്പൂർവ്വം തിളച്ച പാൽ ഒഴിക്കുകയായിരുന്നു എന്നുമാണ് യുവാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവ സമയത്ത് ബേക്കറിയിലെ സിസി ടി വി ക്യാമറ പ്രവർത്തിക്കാത്തതിൽ ദുരൂഹത ഉണ്ടെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

Last Updated : Dec 13, 2020, 6:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.