ETV Bharat / jagte-raho

അര്‍ധരാത്രി വീട്ടില്‍ കയറി പൊലീസ് അതിക്രമം - kollam police

ഒളിവില്‍ പോയ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് പ്രതിയുടെ വീട്ടില്‍ സംഘര്‍ഷം സൃഷ്‌ടിച്ചത്. സ്‌ത്രീകളെയും കുട്ടികളെയും ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

അര്‍ധരാത്രിയില്‍ വീട്ടില്‍ കയറി പൊലീസ് അതിക്രമം
author img

By

Published : Sep 21, 2019, 4:50 PM IST

കൊല്ലം: അര്‍ധരാത്രിയില്‍ വീട്ടില്‍കയറി സത്രീകളടക്കമുള്ളവരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ഒളിവില്‍ പോയ പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസാണ് പ്രതിയുടെ വീട്ടില്‍ അതിക്രമം നടത്തിയത്. വനിതാ പൊലീസില്ലാതെ വീട്ടിലെത്തിയ പൊലീസ് സംഘം സ്‌ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനിടയില്‍ വീട്ടിലുണ്ടായിരുന്ന കാന്‍സർ രോഗിയായ സ്‌ത്രീ തളർന്നുവീണു.

അര്‍ധരാത്രിയില്‍ വീട്ടില്‍ കയറി പൊലീസ് അതിക്രമം
തിരുവനന്തപുരം പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാഡോക്‌ടറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികള്‍ക്കായാണ് പൊലീസ് പരിശോധന നടത്തിയത്. മകനും മരുമകനും മറ്റു ബന്ധുക്കള്‍ക്കും നേര‌െയെുള്ള അതിക്രമം കണ്ടാണ് കാന്‍സര്‍ രോഗിയായ അമ്മ തളര്‍ന്നു വീണത്. ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Intro:അര്‍ധരാത്രിയില്‍ ‌പൊലീസ് അതിക്രമമെന്ന് പരാതി
സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി
കാന്‍സര്‍ രോഗിയായ സ്ത്രീ തളര്‍ന്നുവീണുBody:കൊല്ലം പരവൂരില്‍ അര്‍ധരാത്രിയില്‍ വീട്ടില്‍കയറി പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി.
തിരുവനന്തപുരം പള്ളിക്കല്‍ സര്‍ക്കാരാശുപത്രിയില്‍ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികള്‍ക്കായാണ് പൊലീസ് പരിശോധന നടത്തിയത്.
വനിതാപൊലീസില്ലാതെ വീട്ടിലെത്തിയ പൊലീസ് സംഘം സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. ഡോക്ടറെ മര്‍ദിച്ചതില്‍ സുഗതകുമാറിനും മകനുംമേല്‍ പൊലീസ് കേസെടുത്തിരുന്നു.
ഒളിവില്‍ പോയ ഇവര്‍ക്കായാണ് പരവൂരിലെ വീട്ടില്‍ പൊലീസ് സംഘം അര്‍ധരാത്രിയില്‍ തിരച്ചില്‍ നടത്തിയത്.
വനിതാപൊലീസില്ലാതെ എത്തിയ പൊലീസ് സംഘം സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. മകനും മരുമകനും മറ്റു ബന്ധുക്കള്‍ക്കും നേര‌െയെുള്ള അതിക്രമം കണ്ട് കാന്‍സര്‍ രോഗിയായ അമ്മ തളര്‍ന്നു വീണു.
ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇവര്‍ക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമായിരുന്നു പള്ളിക്കല്‍ ആശുപത്രിയില്‍ സംഘര്‍ഷത്തിന് കാരണമായത്.
ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.

Conclusion:ഇ. ടി.വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.