തിരുവനന്തപുരം: വക്കം കായൽവാരം ഗാന്ധി മുക്കിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. വക്കം സ്വദേശി ഷിബു, ചിറയിന്‍കീഴ് സ്വദേശി രാജ്‌മോന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. കടയ്‌ക്കാവൂര്‍ സ്വദേശിയായ മുഹമ്മദ് സനദിനാണ് ആഗസ്റ്റ് ഒന്നിന് രാത്രി ഗാന്ധി മുക്ക് പള്ളിയുടെ സമീപത്ത് വെച്ച് വെട്ടേറ്റത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച സനദിനെ മൂന്നംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സനദിന് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ മാസം സനദിന്‍റെ സഹോദരന്‍ യാസിനെ ഒന്നാം പ്രതി ഷിബു വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. രണ്ടാം പ്രതിയായ രാജ്‌മോന്‍റെ ബൈക്കിലെത്തിയാണ് യാസിനെ ഷിബു വെട്ടിയത്. യാസിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ രാജ്‌മോന്‍റെ ബൈക്ക് സനദ് തകര്‍ത്തിരുന്നു. നശിപ്പിച്ച വാഹനം ശരിയാക്കി തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് രാജ്‌മോന്‍ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സനദ് പ്രതികള്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. അതിന്‍റെ വൈരാഗ്യമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. സനദിനെ കൊലപ്പെടുത്താന്‍ ഷിബു, രാജ്‌മോന്‍, രാജോഷ് എന്നിവര്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കടയ്‌ക്കാവൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. രണ്ടാം പ്രതി രാജ്‌മോനെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കടയ്‌ക്കാവൂര്‍ എസ്.എച്ച്.ഒ ആര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കടയ്‌ക്കാവൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍
വക്കം സ്വദേശി ഷിബു, ചിറയിന്‍കീഴ് സ്വദേശി രാജ്‌മോന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്