അറ്റ്ലാന്റ: അറ്റ്ലാന്‍റയിൽ ഒമ്പത് വയസുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റു. ഈസ്റ്റ് അറ്റ്ലാന്‍റ വില്ലേജിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ കൂടുതൽ പേർക്ക് വെടിയേറ്റതായി ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഒൻപത് വയസ്സുള്ള ആൺകുട്ടിക്ക് രണ്ട് കാലുകള്‍ക്കാണ് വെടിയേറ്റത്. ഒരാള്‍ക്ക് കൈയ്യിൽ വെടിയേറ്റു. മറ്റൊരാള്‍ക്ക് പിറകിലാണ് വെടിയേറ്റത്. മൂന്നുപേരും രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു. തർക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ജൂലായ് നാലിന് നടന്ന മറ്റൊരു വെടിവെപ്പില്‍ എട്ട് വയസുകാരി മരിച്ചിരുന്നു. സ്ഥലത്ത് ജോർജിയ ഗവൺമെന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സൈനികരെ വിന്യസിക്കാനുമുള്ള നടപടികള്‍ തുടരുകയാണ്.
അറ്റ്ലാന്‍റയില്‍ വെടിവെപ്പ്; ആണ്‍കുട്ടി അടക്കം മൂന്നുപേര്‍ക്ക് പരിക്ക് - അറ്റ്ലാന്റ
സംഭവത്തില്‍ കൂടുതൽ പേർക്ക് വെടിയേറ്റതായി ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഒൻപത് വയസ്സുള്ള ആൺകുട്ടിക്ക് രണ്ട് കാലുകള്‍ക്കാണ് വെടിയേറ്റത്.