കറാച്ചി: പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാകിസ്ഥാൻ മാധ്യമമായ ബോൽ ന്യൂസിലെ വാർത്താ അവതാരകനായ മുരീദ് അബ്ബാസിനെയാണ് കറാച്ചിയ്ക്ക് സമീപം വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
സംഭവത്തുതെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുരീദ് അബ്ബാസിന് പലരുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി വ്യക്തമായി .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.