ലിയോൺ: ലിയോൺ നഗരത്തിലെ പള്ളിക്ക് പുറത്ത് ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന് നേരെ അജ്ഞാതൻ വെടിയുതിർത്തു. സംഭവത്തിൽ അക്രമിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പുരോഹിതിന്‍റെ അടിവയറ്റിലാണ് വെടിയേറ്റതെന്നും ഗുരുതരമായി പരിക്കേറ്റ പുരോഹിതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.
ഫ്രഞ്ച് നഗരമായ നൈസിലെ കത്തോലിക്ക പള്ളിയിൽ ഇസ്‌ലാമിക തീവ്രവാദ ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം.