കൊല്ലം: നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പെരുംങ്കുളം സ്വദേശി ബിജു കുമാറാണ് ചടയമംഗലം പൊലീസിന്‍റെ പിടിയിലായത്. മുമ്പും ഇയാള്‍ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഉസ്‌ലംപെട്ടിയില്‍ നിന്നും കഞ്ചാവുമായി വരുന്ന വഴി നിലമേലില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.
നിലവില്‍ 15 ഓളം കഞ്ചാവ് കേസുകളും മോഷണ കേസുകളും ഇയാളുടെ പേരിലുണ്ട് . കൊട്ടാരക്കര, പെരുങ്കുളം പ്രദേശത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ശ്രീ. ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ, പുനലൂർ ഡിവൈ.എസ്.പി എസ്. അനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.