ന്യൂഡല്‍ഹി: ഗുവാഹത്തിയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ എട്ട് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തു. 'ഉള്‍ഫ' സംഘടനയുമായി ബന്ധമുള്ളവര്‍ക്കെതിരെയാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം ഗുവാഹത്തിയിലെ ഷോപ്പിങ് മാളിനുമുന്നിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാളിന് സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെയാണ് അക്രമിസംഘം ലക്ഷ്യമിട്ടതെന്ന് എന്‍ഐഎ അറിയിച്ചു.
അഞ്ച് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കേസില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്. കേസ് ചുമത്തപ്പെട്ടിരിക്കുന്നവര് നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്ന് അന്വേഷത്തില്‍ തെളിഞ്ഞതായി എന്‍ഐഎ വ്യക്തമാക്കി.
ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവച്ചു, നിരോധിത സംഘടനയായ ഉള്‍ഫയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എട്ട് പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒപ്പം യുഎപിഎയും ചുമത്തിയിട്ടുണ്ട്.