മുംബൈ: മഹാരാഷ്‌ട്രയിലെ മന്ത്രിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ആളെ താനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു . ഔറംഗബാദ് ജില്ലയിലെ വാലൂജിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന 28 വയസുകാരനായ യുവാവാണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും പിടിച്ചെടുത്തതായി സൈബർ സെൽ ഇൻസ്പെക്ടർ ബാൽകൃഷ്ണ വാർഡ് പറഞ്ഞു.
ഏപ്രിൽ എട്ടിന് രജിസ്‌റ്റർ ചെയ്ത കേസിലാണ് അറസ്‌റ്റ് നടന്നത് . പ്രതിക്കെതിരെ ഐ.ടി ആക്‌ട് പ്രകാരം കേസെടുത്തതായി അദ്ദേഹം അറിയിച്ചു.