ETV Bharat / jagte-raho

കൂടത്തായി കേസ്; കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അപേക്ഷ. മൂന്ന് പ്രതികളെയും നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.

കൂടത്തായി കേസ്; കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
author img

By

Published : Oct 9, 2019, 1:11 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി ഉള്‍പ്പടെ ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ താമരശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അപേക്ഷ.

മൂന്ന് പ്രതികളെയും നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. പ്രതികളിൽ ഒരാളായ എം.സ് മാത്യു നൽകിയ ജാമ്യ അപേക്ഷയും നാളെ പരിഗണിക്കും. അതേ സമയം കൂടത്തായിയിൽ വ്യാജ വിൽപത്രം നിർമിച്ചത് സംബസിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകി. വീഴ്‌ച കണ്ടെത്തിയാലുടന്‍ നടപടി എടുക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Intro:കൂടത്തായി കേസിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ നാളെ പരിഗണിക്കും

Body:ജോളി അടക്കം ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് സമർപ്പിച്ച ഹർജി നാളെ പരിഗണിക്കുമെന്ന് താമരശ്ശേരി കോടതി ഉത്തരവിട്ടു. നാളെ മൂന്ന് പ്രതികളെയും ഒരുമിച്ച് ഹാജരാക്കാനാണ് കോടതി ഉത്തരവ്. പ്രതികളെ വിട്ടുകിട്ടാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയാണ് ചെയ്തത്. അതിനിടെ മാത്യു സമർപ്പിച്ച ജാമ്യാപേക്ഷയും നാളെ പരിഗണിക്കും.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.