ETV Bharat / jagte-raho

ഇരിങ്ങാലക്കുട കൊലപാതകത്തില്‍ തുമ്പില്ലാതെ പൊലീസ് - ഇരിങ്ങാലക്കുട മാര്‍ക്കറ്റ്

മാടുകളെ അറക്കുന്ന രീതിയില്‍ കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം. ഇതോടെ ഇറച്ചി മാര്‍ക്കറ്റിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാര തൊഴിലാളികള്‍ അടക്കം ഒട്ടേറെ പേരെ പൊലീസ് ഇതിനകം വിശദമായി ചോദ്യം ചെയ്തു കഴിഞ്ഞു.

ഇരിങ്ങാലക്കുട കൊലക്കേസ്: ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
author img

By

Published : Nov 17, 2019, 8:19 PM IST

Updated : Nov 17, 2019, 9:04 PM IST

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയില്‍ ആലീസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് നീങ്ങുന്നതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഇറച്ചി മാര്‍ക്കറ്റിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാര തൊഴിലാളികളെ ചേദ്യം ചെയ്തു. എങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ലന്നാണ് സൂചന.

ഇരിങ്ങാലക്കുട കൊലപാതകത്തില്‍ തുമ്പില്ലാതെ പൊലീസ്

മാര്‍ക്കറ്റും പരിസരവും ആഴ്ചകളായി പൊലീസ് നിരീക്ഷണത്തിലാണ്. മാടുകളെ അറക്കുന്ന രീതിയില്‍ കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചയിരുന്നു കൊലപാതകം. 12 പ്രത്യേക സംഘങ്ങളായാണ് പൊലീസ് അന്വേഷണം. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തത് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ഈസ്റ്റ് കോമ്പാറ എലുവത്തിങ്കല്‍ കൂനന്‍ പരേതനായ പോള്‍സന്‍റെ ഭാര്യ ആലീസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സന്ദര്‍ശന മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിടുനല്‍കി. ഇംഗ്ലണ്ടിലുള്ള മകന്‍ എത്തിയതിന് ശേഷം ഇന്നലെ രാവിലെ 11.30ന് സെന്‍റെ തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ ആലീസിന്‍റെ മൃതദേഹം സംസ്‌കരിച്ചു.

Intro:ഇരിങ്ങാലക്കുടയിലെ ആലീസ് കൊലക്കേസ്: ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്,
Body:
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ വീട്ടമ്മ ആലീസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇറച്ചി മാര്‍ക്കറ്റിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാര തൊഴിലാളികള്‍ അടക്കം ഒട്ടേറെ പേരെ പൊലീസ് ഇതിനകം വിശദമായി ചോദ്യം ചെയ്തു കഴിഞ്ഞു. മാര്‍ക്കറ്റും പരിസരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. മാടുകളെ അറക്കുന്ന രീതിയില്‍ കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. മരിച്ച ആലീസിന്റെ ഭര്‍ത്താവ് പരേതനായ പോള്‍സന് മാംസ വ്യാപാരമായിരുന്നു. സംഭവം നടന്ന ആലീസിന്റെ വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത വീട് താല്‍കാലികമായി ഓഫിസ് ക്യാംപാക്കിയാണ് മാറ്റിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പ്രതിയെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 12 പ്രത്യേക സംഘങ്ങളായിട്ടാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ഈസ്റ്റ് കോമ്പാറ എലുവത്തിങ്കല്‍ കൂനന്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസിനെ വീട്ടിലെ വിസിറ്റിങ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിടുകൊടുത്തു. ഇംഗ്ലണ്ടിലുള്ള മകന്‍ എത്തിയതിന് ശേഷം ഇന്നലെ രാവിലെ 11.30ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ ആലീസിന്റെ മൃതദേഹം സംസ്‌കരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.Conclusion:
Last Updated : Nov 17, 2019, 9:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.