ഹൈദരാബാദ്: വിദ്യാര്‍ഥി 11-ാം നിലയില്‍ നിന്നും ചാടി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. 13 വയസുള്ള വിദ്യാര്‍ഥി വൈകിട്ടോടെ വീടിന്‍റെ വരാന്തയില്‍ നിന്നും ചാടുകയായിരുന്നു. ശബദ്ം കേട്ട് എത്തിയ സുരക്ഷാ ജീവനക്കാരനാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. ഹൈദരാബാദിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണ കാരണം വ്യക്തമല്ല. എന്നാല്‍ കുട്ടി ടി.വി കാണുന്നതും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതും മാതാപിതാക്കള്‍ നിയന്ത്രിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.