ഷിംല: ലോക്ക് ഡൗണ്‍ ലംഘിച്ച് വിനോദ യാത്ര നടത്തിയതിന് മുന്‍ ഐ.എ.എസ് ഉദ്യേഗസ്ഥനടക്കം എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദീപക് ഷനാന്‍ മകള്‍ ജയന്തി സുഹൃത്തുക്കളായ അരുണ്‍ മാലിക്ക്, അനില്‍ വാലിയ തുടങ്ങിയവര്‍ക്ക് എതിരെയാണ് കേസ്. രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ച ഇവരെ പൊലീസ് തടയുകയായിരുന്നു. ഷിംല ജില്ലയിലെ സുന്നി തഹസിൽ നിന്നും മടങ്ങി വരികയാണെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഷാലി ടിബ്ബ ക്ഷേത്രിത്തില്‍ നിന്നും ട്രിക്കിങ്ങ് കഴിഞ്ഞ് മടങ്ങി വരികയാണെന്ന് തെളിഞ്ഞു. ഇവര്‍ക്ക് യാത്രാ പാസോ മറ്റ് രേഖകളൊ ഉണ്ടായിരുന്നില്ല.
എട്ടു പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ദീപക് ഷനാന്‍ റിട്ടയര്‍മെന്‍റിന് ശേഷം അഡീഷണല്‍ ചീഫ് സെക്രട്ടറിയായും, ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയിതിരുന്നു. മഷൂബ്രയിലാണ് താമസിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരമാണ് സംഘത്തിനെതിരെ കേസെടുത്തത്.