മുംബൈ: 91 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ രഹസ്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി സ്റ്റേറ്റ് സൈബർ സെൽ മേധാവി യശസ്വി യാദവ് അറിയിച്ചു. രഹസ്യ വിവരങ്ങൾ ചോർത്താനോ മോഷ്ടിക്കാനോ സാധാരണയായി ഉപയോഗിക്കുന്ന ഇന്‍റർനെറ്റിന്‍റെ ഭാഗമായ ഡാർക്ക് വെബാണ് ഈ വിവരം സ്ഥിരീകരിച്ചത്.
തീവ്രവാദ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത്, ഓൺലൈൻ വിൽപ്പന, നെറ്റ് ഫിഷിംഗ്, അനധികൃത ആയുധ വിൽപ്പന, വേശ്യാവൃത്തി, രഹസ്യ വിവരങ്ങൾ മോഷ്ടിക്കൽ കൂടാതെ ലോകമെമ്പാടുമുള്ള സൈബർ കുറ്റവാളികൾ നടത്തുന്ന ബാങ്കിംഗ് തട്ടിപ്പ് എന്നിവയ്ക്കാണ് ഡാർക്ക് വെബ് കൂടുതലും ഉപയോഗിക്കുന്നത്.