തൃശൂർ: അതിരപ്പിള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. അതിരപ്പിള്ളി കണ്ണൻകുഴി ഏറാൻ വീട്ടിൽ ഗിരീഷിനെയാണ് കണ്ണൻകുഴി പുഴയിലെ തുരുത്തിൽ നിന്നും സാഹികമായി അതിരപ്പിള്ളി പൊലീസ് പുലർച്ചെ 5.30ന് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപത്തുവച്ച് പമ്പ് ജീവനക്കാരനായ പ്രദീപിനെ ഗിരീഷ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പ്രദീപും അയല്‍വാസിയും തമ്മിൽ വാക്കുത്തർക്കം ഉണ്ടായിരുന്നു. തുടർന്ന് പോലീസ് ഇന്നലെ രാവിലെ 10 മണിയോടെ സ്റ്റേഷനിലേക്ക് ഇരുവരെയും വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം വൈകിട്ടാണ് കൊലപാതകം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വൈദ്യപരിശോധനക്ക് ശേഷം തെളിവെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.
അതിരപ്പിള്ളി കൊലപാതകം; പ്രതി പിടിയില്‍ - അതിരപ്പിള്ളി കൊലപാതകം
അതിരപ്പിള്ളി കണ്ണൻകുഴി ഏറാൻ വീട്ടിൽ ഗിരീഷാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപത്തുവച്ച് പ്രദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്
![അതിരപ്പിള്ളി കൊലപാതകം; പ്രതി പിടിയില്‍ ATHIRAPPILLY MURDER ARREST athirappilly murder trissur news അതിരപ്പിള്ളി കൊലപാതകം തൃശൂര്‍ കൊലപാതകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6079572-55-6079572-1581743570100.jpg?imwidth=3840)