ന്യൂഡൽഹി: മയക്കുമരുന്ന് വ്യാപാരത്തിലെ മുഖ്യ കണ്ണിയായ ഷെയ്‌ദുൽ സെയ്ഖ് ബിഹാറിൽ പിടിയിലായി. 29കാരനായ പ്രതി പശ്ചിമ ബംഗാളിലെ മാൽഡ നിവാസിയാണെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ മുസാഫർപൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഷെയ്‌ദുൽ സെയ്ഖിനെ കണ്ടെത്താന്‍ സഹായിക്കുന്നവർക്ക് ന്യൂഡൽഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇയാളുടെ സംഘത്തിലെ മയക്കു മരുന്ന് വിതരണക്കാരായ പശ്ചിമ ബംഗാൾ നിവാസികളായ ബജ്‌ലൂർ റഹ്മാൻ, മുഹമ്മദ് അബുബക്കർ സിദ്ദിഖ് എന്നിവരെ നേരത്തെ ഡൽഹിയിൽ നിന്ന് അറസ്റ്റുചെയ്‌തിരുന്നു. 10.5 കിലോഗ്രാം ഹെറോയിൻ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു.