പട്ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ആയുധങ്ങളും വെടിക്കോപ്പുകളുമായി പതിമൂന്ന് പേർ പിടിയിൽ. ചിരയ്യ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ആംഗച്ചി ഗ്രാമത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. അഞ്ച് പിസ്റ്റളുകൾ, അഞ്ച് വെടിയുണ്ടകൾ, രണ്ട് കിലോ ചരസ്, മോഷ്ടിച്ച പതിനൊന്ന് മോട്ടോർസൈക്കിളുകൾ എന്നിവ റെയ്ഡിൽ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് നവീൻ ചന്ദ്ര പറഞ്ഞു. പിടിയിലായവരുടെ പേരിൽ പല സ്റ്റേഷനുകളിലായി മോഷണം ഉൾപ്പടെ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
ചമ്പാരനിൽ ആയുധങ്ങളും വെടിക്കോപ്പുകളുമായി പതിമൂന്ന് പേർ പിടിയിൽ
അഞ്ച് പിസ്റ്റളുകൾ, അഞ്ച് വെടിയുണ്ടകൾ, രണ്ട് കിലോ ചരസ്, മോഷ്ടിച്ച പതിനൊന്ന് മോട്ടോർസൈക്കിളുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെത്തി.