ചണ്ഡിഗഡ്: ഹരിയാനയിൽ 1,106 കിലോഗ്രാം മയക്കുമരുന്ന് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ട്രക്കുകളിൽ മയക്കുമരുന്ന് കടത്തുന്നതിനിടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. 41 പ്ലാസ്റ്റിക് ബാഗുകളിലായി നാരങ്ങ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പഞ്ച്കുലയിലേക്ക് ട്രക്കിൽ മയക്കുമരുന്ന് കടത്തുന്നുയെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ചണ്ഡിമന്ദിറിലെ ടോൾ പ്ലാസയ്ക്ക് സമീപം പരിശോധന ശക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസുകളിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു.