ETV Bharat / international

യുദ്ധത്തില്‍ നിന്ന് പിന്മാറണം: റഷ്യൻ ഭാഷയില്‍ സൈനികരോട് അഭ്യര്‍ഥിച്ച് സെലൻസ്കി - റഷ്യന്‍ സൈനികരെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ റഷ്യന്‍ ഭാഷയില്‍ പ്രസംഗിച്ച് സെലന്‍സ്‌കി

റഷ്യന്‍ കമാന്‍ഡര്‍മാര്‍ സൈനികരോട് കള്ളം പറഞ്ഞ് അവരെ യുദ്ധത്തിനയക്കാന്‍ ശ്രമിക്കുന്നുവെന്നും സെലന്‍സ്‌കി

Zelenskyy nightly video address to Russian soldiers  Russian commanders lying to soldiers  Zelenskyy on Russian soldiers  റഷ്യന്‍ സൈനികരെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ റഷ്യന്‍ ഭാഷയില്‍ പ്രസംഗിച്ച് സെലന്‍സ്‌കി  റഷ്യന്‍ കമാന്‍ഡര്‍മാര്‍ സൈനികരോട് കള്ളം പറഞ്ഞ് അവരെ യുദ്ധത്തിനയക്കാന്‍ ശ്രമിക്കുന്നുവെന്നും സെലന്‍സ്‌കി
റഷ്യന്‍ സൈനികരെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ റഷ്യന്‍ ഭാഷയില്‍ പ്രസംഗിച്ച് സെലന്‍സ്‌കി
author img

By

Published : May 1, 2022, 9:57 AM IST

കീവ്: യുദ്ധത്തില്‍ നിന്ന് പിന്മാറാമാണമെന്ന് റഷ്യന്‍ ഭാഷയില്‍ അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലന്‍സ്‌കി. റഷ്യൻ സൈനികരോടാണ് സെലൻസ്കിയുടെ അഭ്യര്‍ഥന. യുദ്ധത്തിന്‍റെ ആദ്യ ആഴ്‌ചകളിൽ നശിപ്പിക്കപ്പെട്ട സൈനിക യൂണിറ്റുകൾക്ക് പകരം യുദ്ധഭൂമിയിലേക്ക് അയക്കാന്‍ റഷ്യ പുതിയ സംഘത്തെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു.

വരും ദിവസങ്ങളില്‍ സംഘത്തിലെ നിരവധി സൈനികര്‍ കൊല്ലപ്പെടുമെന്നും നിരവധി പേര്‍ക്ക് പരിക്ക് പറ്റുമെന്നും സൈനിക കമാന്‍ഡര്‍മാര്‍ മനസിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ വസ്‌തുതകള്‍ മറച്ചുവെച്ച് കമാന്‍ഡര്‍മാര്‍ സൈനികരെ വഞ്ചിക്കുകയാണ്. സൈനികരെ യുദ്ധത്തിനയക്കാനായി റഷ്യന്‍ കമാന്‍ഡര്‍മാര്‍ അവരോട് കള്ളം പറയുകയാണ്.

മൃതദേഹങ്ങൾ സൂക്ഷിക്കാൻ റഷ്യൻ സൈന്യം അധിക റഫ്രിജറേറ്റർ ട്രക്കുകൾ തയ്യാറാക്കുന്നു എന്നതും വാസ്‌തവമല്ല. സെലന്‍സ്‌കി പറഞ്ഞു. എല്ലാ റഷ്യൻ സൈനികര്‍ക്കും ഇപ്പോഴും സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയുമെന്നും യുക്രൈനില്‍ മരിക്കുന്നതിനേക്കാള്‍ റഷ്യയില്‍ അതിജീവിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.