ETV Bharat / international

മത്സരിക്കാനാകുമോ ട്രംപിന്; തീരുമാനം ഉടനെന്ന് സുപ്രീം കോടതി - പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

Super Tuesday is on March5, All asked verdict before that day: മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാണോയെന്നറിയാന്‍ അക്ഷമരായി അമേരിക്കന്‍ ജനത. സൂപ്പര്‍ പ്രൈമറിക്ക് ദിവസങ്ങള്‍ മാത്രം. കോടതി ശൈത്യകാല അവധിയില്‍.

US Supreme Court  trump appeal  പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  ക്യാപിറ്റോള്‍ ആക്രമണം
Supreme court will decide is Trump qualified to contest in election
author img

By ETV Bharat Kerala Team

Published : Jan 6, 2024, 10:38 AM IST

വാഷിങ്ടണ്‍ : മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇക്കുറി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കണമോ (US Presidential election) എന്ന കാര്യത്തില്‍ തങ്ങള്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി. 2020 തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായതിനാല്‍ ആണ് ട്രംപ് ഇക്കുറി മത്സരത്തിന് ഒരുങ്ങുന്നത് (US Supreme court on Trump's appeal)

രാജ്യത്ത് പ്രൈമറികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്ന കാര്യം തങ്ങള്‍ക്കറിയാമെന്നും ജഡ്‌ജിമാര്‍ വ്യക്തമാക്കി. യുഎസ് ക്യാപിറ്റോളില്‍ 2021 ജനുവരി ആറിനുണ്ടായ അക്രമസംഭവങ്ങളില്‍ ട്രംപിന്‍റെ അപ്പീലും ഉടന്‍ പരിഗണിക്കും (Trump in 2024 presidential ballots).

കേസില്‍ തുടര്‍വാദങ്ങള്‍ അടുത്തമാസം എട്ടിന് നടക്കുമെന്ന് കോടതി വ്യക്തമാക്കി. ഒരുമാസം നീളുന്ന ശൈത്യകാല അവധിയിലേക്ക് കോടതി കടക്കുന്നതിനാലാണ് കേസിന്‍റെ വാദം അടുത്തമാസം എട്ടിലേക്ക് നീട്ടിയത്. മാര്‍ച്ച് അഞ്ചിന് മുമ്പ് തന്നെ കേസുകളില്‍ അന്തിമ വിധിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊളറാഡോയിലടക്കം ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനെത്തുന്ന ദിവസമാണത്.

എല്ലാം നന്നായി പോകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അങ്ങനെ തന്നെ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് ഇയാവോയില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വ്യക്തമാക്കി. പ്രക്ഷോഭകാരികളെ ഔദ്യോഗിക പദവികളില്‍ അനുവദിക്കരുതെന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിന്‍റെ ഭേദഗതിയില്‍ കോടതി ആദ്യമായാണ് ഒരു കേസ് പരിഗണിക്കുന്നത്. അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 1868ലാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഇതിന് മുമ്പ് ഈ ഭേദഗതി വ്യാഖ്യാനിക്കേണ്ട അവസരം കോടതിക്ക് ഉണ്ടായിട്ടില്ല.

റിപ്പബ്ലിക്കന്‍ പ്രൈമറിയിലേക്ക് ട്രംപിന് മത്സരിക്കാനാകില്ലെന്ന് കഴിഞ്ഞ മാസം കൊളറാഡോ കോടതി ഉത്തരവിട്ടിരുന്നു. നാലില്‍ മൂന്ന് ജഡ്‌ജിമാരും അനുകൂല നിലപാട് എടുത്തതിനെ തുടര്‍ന്നായിരുന്നു ഈ ഉത്തരവ്. ഒരു പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കെതിരെ പതിനാലാം ഭേദഗതി ഉപയോഗിക്കുന്നത് ആദ്യമായിരുന്നു. ക്യാപിറ്റോള്‍ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രംപ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് മെയിനിലെ ഡെമോക്രാറ്റിക് സെക്രട്ടറി ഷെന്ന ബെല്ലോസും ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ട്രംപ് അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത്. ഏതായാലും അപ്പീലില്‍ വിധി വരുന്നത് വരെ ഈ രണ്ട് ഉത്തരവുകളും നടപ്പാകില്ല.

2000ല്‍ ബുഷ്-ഗോര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് കോടതി ഇടപെടലുണ്ടാകുന്നത്. സുപ്രീം കോടതിയിലെ ഒന്‍പത് ജഡ്‌ജിമാരില്‍ മൂന്ന് പേരെയും ട്രംപ് നിയമിച്ചതാണ്. പക്ഷേ 2020 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പ് വ്യവഹാരങ്ങളിലും വിധി ട്രംപിന് എതിരാണ്. ഇതിന് പുറമെ നികുതി കേസിലും ക്യാപിറ്റോള്‍ ആക്രമണക്കേസിലും ട്രംപിന് കോടതിയില്‍ നിന്ന് തിരിച്ചടി ആയിരുന്നു.

അതേസമയം കോടതി എത്രയും പെട്ടെന്ന് വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാണ് വിമര്‍ശകരുടെ പക്ഷം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് ട്രംപ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനാണോയെന്ന കാര്യം അറിയാന്‍ കഴിയൂ. അവര്‍ക്ക് ഇക്കാര്യത്തില്‍ കാത്തിരിക്കാനാകില്ല.

പ്രൈമറിക്കുള്ള ദിവസങ്ങള്‍ ഇങ്ങെത്തിക്കഴിഞ്ഞെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാപരമായി ട്രംപ് അയോഗ്യനാണോയെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. അതനുസരിച്ച് വേണം പ്രൈമറിയില്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കാന്‍. ക്യാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Also Read: ഡൊണാൾഡ് ട്രംപിന്‍റെ പ്രചരണ റാലിയുടെ പ്രസക്ത ഭാഗം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.