വാഷിങ്‌ടൺ : അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ യുക്രൈൻ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. യുക്രൈൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്താൻ ഒരു ഉന്നത ഉദ്യോഗസ്ഥനെ കീവിലേക്ക് അയക്കുന്ന കാര്യം ബൈഡൻ ഭരണകൂടം പരിഗണിക്കുന്നതായി ബുധനാഴ്‌ച യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
യുഎസ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ എന്നിവരുടെ പേരുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ALSO READ: 'അവര്‍ 5 ദിവസം നിശ്ചയിച്ചു, ഞങ്ങള്‍ 50 ദിവസം പിടിച്ചു നിന്നു': റഷ്യൻ അധിനിവേശത്തെ അതിജീവിച്ച യുക്രൈൻ
എന്നാൽ ബൈഡൻ യുക്രൈൻ സന്ദർശിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു. റഷ്യൻ സൈനിക നടപടിക്ക് പിന്നാലെ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി വിദേശ നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും അടുത്തിടെ യുക്രൈൻ സന്ദർശിച്ചിരുന്നു.